KERALA

സർക്കാരുമായി ചർച്ച; മെഡിക്കൽ കോളേജ് ഡോക്‌ടർമാരുടെ സമരം നിർത്തിവച്ചു

തിരുവനന്തപുരം: ​​മെ‍ഡിക്കൽ കോളേജ് ഡോക്ടർമാർ നടത്തി വന്ന സമരം താൽക്കാലിമായി നിർത്തിവച്ചു. സർക്കാർ നൽകിയ ഉറപ്പിനെ തുടർന്ന് മെഡിക്കൽ കോളേജ് ഡോക്ടർമാർ നടത്തിവന്ന സമരം ഒരാഴ്ചത്തേക്ക് നിർത്തിവച്ചതായി കെജിഎംസിടിഎ ഭാരവാഹികൾ പറഞ്ഞു. ഒപി, അധ്യയനം, ശസ്ത്രക്രിയകൾ എന്നിവ പുനരാരംഭിക്കും. മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ ശമ്പള കുടിശ്ശിക അനുവദിക്കുന്ന കാര്യത്തിൽ സർക്കാർ നൽകിയ ഉറപ്പിനെ തുടർന്നും രോഗികളുടെയും വിദ്യാർഥികളുടെയും ബുദ്ധിമുട്ടുകൾ കണക്കിലെടുത്തുമാണ്‌ തീരുമാനം. നിരാഹാരസമരവും നിർത്തിവച്ചു.

മന്ത്രി വീണാ ജോർജിന്റെ നിർദേശപ്രകാരം ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുമായി സംഘടന നടത്തിയ ചർച്ചയിലാണ്‌ അനുകൂലതീരുമാനമുണ്ടായത്. 18 മാസത്തെ കുടിശ്ശിക ഇപ്പോൾത്തന്നെ അനുവദിക്കാനുള്ള നടപടികൾ എടുക്കാമെന്നും ബാക്കി 39 മാസത്തെ തുക നിയമപരമായ തീരുമാനങ്ങൾക്ക് അനുസരിച്ച് നൽകാമെന്നും ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി രേഖാമൂലം ഉറപ്പുനൽകിയെന്ന്‌ കെജിഎംസിടിഎ അറിയിച്ചു. സമരം തുടങ്ങിയതിനുശേഷം പുതിയ തസ്തികകൾ സൃഷ്ടിച്ചിട്ടുണ്ട്‌. കാസർകോട്‌, വയനാട് മെഡിക്കൽ കോളേജുകളിലായി ഡോക്ടർമാരുടെ 44 തസ്തികകൾ വർധിപ്പിച്ചെന്നും അത്‌ സ്വാഗതാർഹമാണെന്നും പ്രസിഡന്റ്‌ ഡോ. ടി റോസ്നാരാ ബീഗം, ജനറൽ സെക്രട്ടറി ഡോ. സി എസ്‌ അരവിന്ദ് എന്നിവർ പറഞ്ഞു.
SUMMARY: Discussions with the government; Medical college doctors’ strike called off

NEWS DESK

Recent Posts

‘സ്ട്രോംഗ് റൂമിൽ കൃത്രിമത്വം നടന്നു’: ആരോപണവുമായി തൃണമൂൽ, കൊൽക്കത്തയിൽ നാടകീയരംഗങ്ങൾ

കൊൽക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം അറിയാന്‍ മൂന്ന് ദിവസം മാത്രം ശേഷിക്കെ സ്‌ട്രോങ് റൂമില്‍ സൂക്ഷിച്ച ബാലറ്റ് തുറക്കാന്‍ ശ്രമമെന്ന്…

6 hours ago

രാജസ്ഥാനിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അഞ്ചുപേർക്ക് ദാരുണാന്ത്യം

അൽവാർ: രാജസ്ഥാനിലെ അൽവാർ ജില്ലയിൽ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ച് ഒരേ കുടുംബത്തിലെ അഞ്ചുപേർ വെന്തുമരിച്ചു. ബുധനാഴ്ച രാത്രി ഡൽഹി-മുംബൈ എക്‌സ്പ്രസ്…

6 hours ago

ആ​ശു​പ​ത്രി​യു​ടെ ചു​റ്റു​മ​തി​ൽ ഇ​ടി​ഞ്ഞു​വീ​ണു​ണ്ടാ​യ അ​പ​ക​ടം; എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് സസ്പെന്‍ഷന്‍

ബെംഗളൂരു: ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് ബെംഗളൂരു ശിവജി നഗറിലെ ബൗറിംഗ് ആൻഡ് ലേഡി കഴ്‌സൺ ആ​ശു​പ​ത്രി​യു​ടെ ചു​റ്റു​മ​തി​ൽ ഇ​ടി​ഞ്ഞു​വീ​ണു​ ഏഴ്…

6 hours ago

പോലിസ് ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു

കാസറഗോഡ്: കാസറഗോഡ് ജില്ലയിലെ വെള്ളരിക്കുണ്ടില്‍ പോലിസ് ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു. പുങ്ങംചാലിലെ കൊടിയംകുണ്ട് വീട്ടില്‍ രാജു…

6 hours ago

ബുദ്ധസന്യാസിയെ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകമെന്ന് സംശയം

ബെംഗളൂരു: ധാര്‍വാഡിലെ ഹുബ്ബള്ളി-ധാര്‍വാഡ്‌ ബൈപാസ് റോഡിലെ ഹാലിയാൽ അണ്ടർപാസിന് സമീപം ടിബറ്റൻ വംശജനായ ബുദ്ധസന്യാസിയെ മരിച്ച നിലയില്‍  കണ്ടെത്തി. മുണ്ട്ഗോഡ്…

7 hours ago

അ​മി​ത​ഭാ​രം: ബോട്ട് നദിയില്‍ മുങ്ങി നാല് മരണം, നിരവധി പേരെ കാണാതായി

ജബല്‍പൂര്‍: മധ്യപ്രദേശില്‍ യാത്രക്കാരുമായി സഞ്ചരിച്ച ക്രൂയിസ് ബോട്ട് നദിയില്‍ മുങ്ങിയുണ്ടായ അപകടത്തില്‍ നാല് പേര്‍ മരിച്ചു. സംഭവത്തില്‍ നിരവധി പേരെ…

7 hours ago