Categories: LATEST NEWS

തൃശൂര്‍- കുന്നംകുളം സംസ്ഥാനപാതയിലെ ഡിവൈഡര്‍ തല്ലിത്തകര്‍ത്തു; അനില്‍ അക്കരക്കെതിരേ കേസ്

തൃശൂർ: കോണ്‍ഗ്രസ് നേതാവും മുൻ എംഎല്‍എയുമായ അനില്‍ അക്കരക്കെതിരേ പോലീസ് കേസെടുത്തു. സഞ്ചാര സൗകര‍്യം തടഞ്ഞെന്ന് ആരോപിച്ച്‌ തൃശൂർ കുന്നംകുളം സംസ്ഥാനപാതയിലെ ഡിവൈഡർ തല്ലിത്തകർത്ത സംഭവത്തിലാണ് കേസെടുത്തിരിക്കുന്നത്.

കരാർ കമ്പനിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പേരാമംഗലം പോലീസാണ് കേസെടുത്തത്. 19,160 രൂപയുടെ നാശനഷ്ടം ഉണ്ടായെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. മുതുവറ ക്ഷേത്രത്തിനു മുന്നിലുണ്ടായിരുന്ന യു ടേണ്‍ അടച്ചതോടെയാണ് വാഹനത്തില്‍ ഇതു വഴി വരുകയായിരുന്ന അനില്‍ തൊഴിലാളികളുടെ കൈയിലുണ്ടായിരുന്ന ചുറ്റികകൊണ്ട് ഡിവൈഡർ തല്ലിത്തകർത്തത്.

SUMMARY: Divider on Thrissur-Kunnamkulam state highway vandalized; Case filed against Anil Akkara

NEWS BUREAU

Recent Posts

ഹംപിയില്‍ കുന്നിൽ കയറുന്നതിനിടെ താഴെയ്ക്ക് വീണ് ഫ്രഞ്ച് പൗരന്‍; കണ്ടെത്തിയത് രണ്ട് ദിവസങ്ങൾക്ക് ശേഷം

ബെംഗളൂരു: ലോകപ്രശസ്ത പൈതൃക കേന്ദ്രമായ ഹംപി സന്ദര്‍ശിക്കാന്‍ എത്തിയ ഫ്രഞ്ച് പൗരൻ കുന്നിൽ കയറാൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതി വീണു.…

12 minutes ago

കോണ്‍ഗ്രസ്സ് ഒറ്റച്ചാട്ടത്തിന് ബി ജെ പിയില്‍ എത്താന്‍ തക്കം പാര്‍ത്തിരിക്കുന്ന പാര്‍ട്ടി: മറ്റത്തൂർ കൂറുമാറ്റത്തിൽ വിമർശനവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: മറ്റത്തൂരിലെ കോൺഗ്രസ്-ബിജെപി സഖ്യത്തിൽ കോൺഗ്രസിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർട്ടിയാണ് കോൺഗ്രസെന്നാണ്…

2 hours ago

നിയമസഭാ തിരഞ്ഞെടുപ്പിൽ തലമുറ മാറ്റത്തിന് കോൺഗ്രസ്; 50% സീറ്റ് യുവാക്കൾക്കും വനിതകൾക്കും; വി ഡി സതീശൻ

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പില്‍ അമ്പത് ശതമാനം സീറ്റുകള്‍ കോണ്‍ഗ്രസ്സ് യുവാക്കള്‍ക്കും സ്ത്രീകള്‍ക്കുമായി മാറ്റിവെക്കുമെന്ന നിര്‍ണായക പ്രഖ്യാപനവുമായി പ്രതിപക്ഷ നേതാവ് വി…

2 hours ago

നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിച്ച് യുവാവ് മരിച്ചു

ബെംഗളൂരു: നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിച്ച് യുവാവ് മരിച്ചു. വടക്കൻ ബെംഗളൂരുവിലെ ദൊംബറഹള്ളിക്ക് സമീപം ബുധനാഴ്ച അര്‍ദ്ധരാത്രിയോടെയാണ് അപകടം നടന്നത്.…

4 hours ago

യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധന; ഓടാൻ ബസില്ല, സ്വകാര്യ ബസുകൾ വാടകയ്ക്കെടുക്കാൻ സർക്കാർ

ചെന്നൈ: യാത്രാത്തിരക്ക് കണക്കിലെടുത്ത് സ്വകാര്യബസുകൾ വാടകയ്‌ക്കെടുത്ത് സർവീസ് നടത്താൻ സംസ്ഥാന ട്രാൻസ്‌പോർട്ട് കോർപറേഷന് അനുമതി നൽകി തമിഴ്‌നാട് സർക്കാർ .…

4 hours ago

മുതിർന്ന സിപിഐ എം നേതാവ് കെ എം സുധാകരൻ അന്തരിച്ചു

കൊച്ചി: മുതിർന്ന സിപിഐ എം നേതാവ് കെ എം സുധാകരൻ (90) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് എറണാകുളം…

6 hours ago