മുസ്ലീം സമുദായത്തിലെ സ്ത്രീകള്‍ക്ക് വിവാഹമോചനത്തില്‍ ജീവനാംശത്തിന് അർഹതയുണ്ടെന്ന് സുപ്രിം കോടതിയുടെ സുപ്രധാന വിധി. സെക്ഷൻ 125 സി ആർ പി സി പ്രകാരമുള്ള അപേക്ഷ തീർപ്പുകല്‍പ്പിക്കാതെ ഒരു മുസ്ലീം സ്ത്രീ വിവാഹമോചനം നേടിയാല്‍, 2019 ലെ മുസ്ലീം സ്ത്രീ (വിവാഹാവകാശ സംരക്ഷണം) ആക്‌ട് പ്രകാരം അവർക്ക് സഹായം തേടാമെന്നും കോടതി വ്യക്തമാക്കി.
തന്റെ മുൻ ഭാര്യക്ക് ഇടക്കാല ജീവനാംശമായി 10,000 രൂപ നല്‍കണമെന്ന തെലങ്കാന ഹൈക്കോടതി ഉത്തരവിനെ ഒരാള്‍ ചോദ്യം ചെയ്തതിനെ തുടർന്നാണ് വിധി. ക്രിമിനല്‍ പ്രൊസീജ്യർ കോഡിന്റെ (സിആർപിസി) സെക്ഷൻ 125 പ്രകാരം വിവാഹമോചിതയായ മുസ്ലീം സ്ത്രീക്ക് തന്റെ മുൻ ഭർത്താവില്‍ നിന്ന് ജീവനാംശം തേടാമെന്ന് സുപ്രിംകോടതി ബുധനാഴ്ച വിധിച്ചു.
ജീവനാംശം എന്നത് ഔദാര്യമല്ലെന്നും അത് അടിസ്ഥാനപരമായ അവകാശമാണെന്നും സുപ്രീം കോടതി കൂട്ടിച്ചേര്‍ത്തു. എല്ലാ സ്ത്രീകള്‍ക്കും ലിംഗസമത്വവും സാമ്പത്തിക സുരക്ഷിതത്വവും എന്ന തത്വം ഊട്ടിയുറപ്പിക്കുന്ന ഈ അവകാശം മതപരമായ അതിര്‍വരമ്പുകള്‍ക്ക് അതീതമാണെന്നും കോടതി പറഞ്ഞു.
എന്നാല്‍ സിആര്‍ പി സി 125 പ്രകാരം ഫയല്‍ ചെയ്യപ്പെട്ട കേസ് പരിഗണിക്കുന്നതില്‍ കാലതാമസം വരികയാണെങ്കില്‍ 2019 ലെ വിവാഹമോചിതരായ മുസ്ലിം സ്ത്രീകളുടെ അവകാശം സംരക്ഷിക്കല്‍ നിയമവുമായി ബന്ധപ്പെട്ട പരിഹാരം തേടാമെന്ന് കോടതി വ്യക്തമാക്കി. ഇത് സെക്ഷന്‍ 125 പ്രകാരമുള്ള നിയമപരിഹാരത്തിന് പുറമെയായിരിക്കും.
TAGS : SUPREME COURT | MUSLIM WOMEN | DIVORCED
SUMMARY : Divorced Muslim women legally entitled to alimony; Supreme Court with important verdict
തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണവിലയില്‍ വലിയ കുറവ്. ഇന്ന് ഗ്രാമിന് 175 രൂപ കുറഞ്ഞ് 11,995 രൂപയിലാണ് വ്യാപാരം. പവന്‍ വില…
പത്തനംതിട്ട: വരും വര്‍ഷത്തേക്കുള്ള ശബരിമലയിലെ മേല്‍ശാന്തിയായ് ചാലക്കുടി കൊടകര വാസുപുരം മറ്റത്തൂർകുന്ന് ഏറന്നൂർ മനയില്‍ നിന്നുള്ള ഇഡി പ്രസാദ് നമ്പൂതിരിയെ…
കാബൂള്‍: അഫ്ഗാനിസ്ഥാനിലെ പാക്റ്റിക പ്രവിശ്യയിൽ പാക്കിസ്ഥാന്‍ നടത്തിയ വ്യോമാക്രമണത്തിൽ മൂന്ന് അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് താരങ്ങൾ കൊല്ലപ്പെട്ടു. അടുത്ത മാസം പാക്കിസ്ഥാനും ശ്രീലങ്കയും…
ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നു. സെക്കൻഡില്‍ 1400 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. കനത്ത മഴയെ തുടർന്ന് മുല്ലപ്പെരിയാർ അണക്കെട്ടിലെ…
ബെംഗളൂരു: ഹെബ്ബാൾ ജംക്ഷനിൽ പുതുതായി നിർമിച്ച സർവീസ് റോഡ് ഗതാഗതത്തിനു തുറന്നുകൊടുത്തു. ജക്കൂർ ഭാഗത്തു നിന്നു യെലഹങ്കയിലേക്കുള്ള റോഡാണ് ഇന്നലെ…
ബെംഗളൂരു: മന്ത്ര മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ അമൃത ഇന്റർനാഷണൽ വിദ്യാലയം സംഘടിപ്പിച്ച 'ഓണാരവം 2025’ ഓണാഘോഷം കൊടത്തിയിലെ സി.ബി.ആർ. കൺവെൻഷൻ…