ബെംഗളൂരു: ദീപാവലി ആഘോഷത്തോടനുബന്ധിച്ചുള്ള യാത്രാതിരക്ക് കണക്കിലെടുത്ത് കർണാടക ആർടിസി അയൽ സംസ്ഥാനങ്ങളിലേക്കുൾപ്പെടെ അധിക സർവീസുകൾ പ്രഖ്യാപിച്ചു. ഒക്ടോബർ 17 നും 20 നും ഇടയിൽ ബെംഗളൂരുവിൽ നിന്ന് സംസ്ഥാനത്തുടനീളമുള്ള വിവിധ സ്ഥലങ്ങളിലേക്കും അയൽസംസ്ഥാനങ്ങളിലേക്കും 2,500 അധിക ബസുകൾ സർവീസ് നടത്തും. ഒക്ടോബർ 22 നും 26 നും ബെംഗളൂരുവിലേക്കുള്ള മടക്ക സർവീസുകളും ലഭ്യമാകും.
പാലക്കാട്, തൃശൂർ, എറണാകുളം, കോഴിക്കോട് തുടങ്ങിയ നഗരങ്ങളിലേക്കും സർവീസ് നടത്തും. കേരളത്തിലേക്കുള്ള സ്പെഷൽ ബസുകൾ ശാന്തിനഗർ ബിഎംടിസി ടെർമിനലിൽ നിന്ന് പുറപ്പെടും.
ധർമ്മസ്ഥല, കുക്കേസുബ്രഹ്മണ്യ, ശിവമോഗ, ഹാസൻ, മംഗളൂരു, കുന്ദാപുര, ശൃംഗേരി, ഹൊറനാട്, ദാവണഗരെ, ഹുബ്ബാലി, ധാർവാഡ്, ബെലഗാവി, വിജയപുര, ഗോകർണ, കർവാർ, കരവാർ, സിരാരി, ബെംഗളൂരുവിവിലെ കെംപെഗൗഡ ബസ് സ്റ്റേഷനിൽ നിന്ന് പ്രത്യേക ബസുകൾ പുറപ്പെടും. കൊപ്പള, യാദ്ഗിർ, ബിദാർ, തിരുപ്പതി, വിജയവാഡ, ഹൈദരാബാദ് കൂടാതെ, മൈസൂരു, ഹുൻസൂർ, പിരിയപട്ടണ, വിരാജ്പേട്ട്, കുശാലനഗർ, മടിക്കേരി എന്നിവിടങ്ങളിലേക്കും സർവീസ് നടത്തും, മധുര, കുംഭകോണം, ചെന്നൈ, കോയമ്പത്തൂർ, തിരുച്ചി തുടങ്ങിയ നഗരങ്ങളിലേക്കും സർവീസ് നടത്തും.
അതേസമയം, നാലോ അതിലധികമോ യാത്രക്കാരുടെ ഗ്രൂപ്പ് ബുക്കിംഗുകൾക്ക് 5% കിഴിവും രണ്ട് യാത്രകളും ഒരേസമയം ബുക്ക് ചെയ്താൽ റിട്ടേൺ ടിക്കറ്റുകളിൽ 10% കിഴിവും നല്‍കുന്നുണ്ട്.
SUMMARY: Diwali rush; Karnataka with 2500 special buses
കൊല്ലം: നിരവധി വന്യമൃഗങ്ങള്‍ ഉള്ള വനമേഖലയായതിനാല്‍ കയറരുത് എന്ന മുന്നറിയിപ്പ് നിലനില്‍ക്കെ, തെന്മല രാജാക്കൂപ്പില്‍ കയറി കാട്ടിനുള്ളില്‍ കുടുങ്ങിയ യുവാക്കളെ…
കൊച്ചി: കെനിയയുടെ മുൻ പ്രധാനമന്ത്രി റെയ്‌ല ഒഡിംഗ കൂത്താട്ടുകുളത്ത് അന്തരിച്ചു. 80 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് രാവിലെയായിരുന്നു അന്ത്യം…
ന്യൂഡൽഹി: ഡല്‍ഹി കലാപക്കേസില്‍ യുഎപിഎ ചുമത്തപ്പെട്ട് ജയിലില്‍ കഴിയുന്ന ആക്ടിവിസ്റ്റ് ഷർജീല്‍ ഇമാം ജാമ്യാപേക്ഷ പിൻവലിച്ചു. സുപ്രിംകോടതി ജാമ്യാപേക്ഷ പരിഗണിക്കുന്ന…
തിരുവനന്തപുരം: സ്വര്‍ണത്തിന് കേരളത്തില്‍ വന്‍ വര്‍ധനവ്. പവന് 400 രൂപ വര്‍ധിച്ച് 94,520 രൂപയിലെത്തി, ഗ്രാമിന് 50 രൂപ അധികം…
കോഴിക്കോട്: പേരാമ്പ്രയിലെ സംഘർഷത്തില്‍ ഏഴ് യുഡിഎഫ് പ്രവർത്തകർ അറസ്റ്റില്‍. സംഘർഷവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസുകളിലാണ് അറസ്റ്റ്. യുഡിഎഫ് മാർച്ചിന്…
കണ്ണൂർ: പുതിയങ്ങാടിയിൽ ഗ്യാസ് സിലിണ്ടറിൽ നിന്ന് തീ പിടിച്ചുണ്ടായ അപകടത്തിലെ മരണം മൂന്നായി. ഗുരുതരമായി പൊള്ളലേറ്റ ഒരു മത്സ്യത്തൊഴിലാളി കൂടി…