കർണാടകയിൽ ഇനി ഡി.കെ യുഗം; ജൂൺ 3ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ

ബെംഗളൂരു: കര്‍ണാടകയിലെ പുതിയ കോണ്‍ഗ്രസ് മുഖ്യമന്ത്രിയായി ഡികെ ശിവകുമാര്‍ ചുമതലയേല്‍ക്കും. വിധാൻ സൗധയിൽ നടന്ന നിർണായക യോഗത്തിൽ ഡി.കെ. ശിവകുമാറിനെ കോൺഗ്രസ് നിയമസഭാ കക്ഷി (സിഎൽപി) നേതാവായി ഔദ്യോഗികമായി തിരഞ്ഞെടുത്തു. സിഎൽപി സെക്രട്ടറി അല്ലംപ്രഭു പാട്ടീൽ, കർണാടകയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി രൺദീപ് സിംഗ് സുർജേവാല, കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എന്നിവർ യോഗത്തിൽ പങ്കെടുത്തു. സിദ്ധരാമയ്യയാണ് അടുത്ത സിഎൽപി നേതാവായി ഡി.കെ. ശിവകുമാറിന്റെ പേര് നിർദ്ദേശിച്ചതും പ്രഖ്യാപിച്ചതും. ആഭ്യന്തര മന്ത്രി ജി. പരമേശ്വര ഇതിനെ പിന്തുണച്ചു.

ബുധനാഴ്ച്ച വൈകീട്ട് നാലുമണിക്ക് ഡി.കെ ശിവകുമാര്‍ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി സത്യവാചകം ചൊല്ലുമെന്ന് എഐസിസി സംഘടന ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ അറിയിച്ചു. പാര്‍ട്ടിക്കുള്ളില്‍ വലിയ പൊട്ടിത്തെറികള്‍ പ്രതീക്ഷിച്ച എതിരാളികള്‍ക്ക് കനത്ത തിരിച്ചടി നല്‍കി, സമവായത്തിലൂടെ ഭരണമാറ്റം സാധ്യമായതായി വേണുഗോപാല്‍ പറഞ്ഞു.  മികച്ച സംഘടന പാടവമുള്ള ഡികെ അധികാരത്തിലേക്ക് വരുന്നതോടെ കര്‍ണാടകയില്‍ പാര്‍ട്ടി കൂടുതല്‍ ശക്തമാകും. മന്ത്രിസഭാ പുനസംഘടനയില്‍ യാതൊരുവിധ പ്രശ്‌നങ്ങളുമില്ലെന്നും, എല്ലാം സുഗമമായി പരിഹരിച്ചതായും കെ.സി വ്യക്തമാക്കി.

കുറച്ച് മന്ത്രിമാരും ഡികെയ്‌ക്കൊപ്പം സത്യപ്രതിജ്ഞ ചെയ്യും. വെള്ളിയാഴ്ച ഡല്‍ഹിയില്‍വച്ച് സിദ്ധരാമയ്യയും ശിവകുമാറും കോണ്‍ഗ്രസ് നേതൃത്വവുമായി പുതിയ മന്ത്രിസഭയുടെയും അധികാര കൈമാറ്റത്തിന്റെയും ക്രമീകരണങ്ങളെക്കുറിച്ചു ചര്‍ച്ച നടത്തിയിരുന്നു.

കഴിഞ്ഞ വ്യാഴാഴ്ചയാണ് സിദ്ധരാമയ്യ ഗവർണറുടെ ഓഫീസിലെത്തി രാജിക്കത്ത് സമർപ്പിച്ചത്. പാർട്ടി നേതൃത്വത്തിന്റെ തീരുമാനത്തിന് അനുസൃതമായാണ് താൻ പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.അദ്ദേഹത്തിന്റെ രാജി അംഗീകരിക്കപ്പെട്ടതോടെ, കർണാടകയിലെ നേതൃമാറ്റത്തെക്കുറിച്ച് മാസങ്ങളായി നിലനിന്നിരുന്ന ഊഹാപോഹങ്ങൾക്ക് അന്ത്യമായി കർണാടക ഗവർണർ താവർചന്ദ് ഗെലോട്ട് സിദ്ധരാമയ്യയുടെ രാജി സ്വീകരിക്കുകയും മന്ത്രിസഭ ഉടനടി പിരിച്ചുവിടുകയും ചെയ്തിരുന്നു.
2023 ലെ കര്‍ണാടക തിരഞ്ഞെടുപ്പില്‍ വിജയിച്ച് അധികാരമേറ്റതിനുശേഷം സിദ്ധരാമയ്യ തന്റെ അധികാര കാലാവധിയുടെ പകുതിയിലധികം പൂര്‍ത്തിയാക്കിയാണ് രാജിവെച്ചത്. 2023 ലെ കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിച്ചതിനുശേഷം, മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ശിവകുമാറും തമ്മിലുള്ള അധികാര പങ്കിടല്‍ ക്രമീകരണത്തെക്കുറിച്ച് നിരന്തരം ചര്‍ച്ചകള്‍ നടന്നിരുന്നു. രണ്ടര വര്‍ഷത്തിന് ശേഷം അധികാര കൈമാറ്റം ഉള്‍പ്പെടുത്തിയ ഫോര്‍മുലയാണ് അന്ന് തര്‍ക്കത്തെ തുടര്‍ന്ന് പാര്‍ട്ടിയുടെ കേന്ദ്ര നേതൃത്വം അംഗീകരിച്ചത്.
SUMMARY: DK era begins in Karnataka; swearing in as Chief Minister on June 3
NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

പവര്‍കട്ടിനിടെ മെഴുകുതിരിയില്‍ നിന്ന് പൊള്ളലേറ്റ വയോധികയ്ക്ക് ദാരുണാന്ത്യം

കൊച്ചി: പവർ കട്ടിനിടെ മെഴുകുതിരിയില്‍ നിന്ന് പൊള്ളലേറ്റ വയോധികയ്ക്ക് ദാരുണാന്ത്യം. എറണാകുളം...

കാഫിര്‍ സ്‌ക്രീൻഷോട്ട് കേസ്; ഒരു ഡിവൈഎഫ്‌ഐ നേതാവ് കൂടി അറസ്റ്റില്‍

കോഴിക്കോട്: വടകര കാഫിർ സ്‌ക്രീൻഷോട്ട് വിവാദക്കേസില്‍ ഒരു ഡിവൈഎഫ്‌ഐ നേതാവ് കൂടി...

മലപ്പുറത്ത് അഞ്ച് മാസം പ്രായമുള്ള കുഞ്ഞിനെ തെരുവ് നായ കടിച്ചു

മലപ്പുറം: മലപ്പുറം ഒതുക്കുങ്ങലില്‍ അഞ്ച് മാസം പ്രായമുള്ള കുഞ്ഞിനെ തെരുവ് നായ...

മോഹൻലാലിനെയും ആരാധകരെയും അധിക്ഷേപിച്ചു; യൂട്യൂബര്‍ ചെകുത്താന് മര്‍ദ്ദനം

കൊച്ചി: ചെകുത്താൻ എന്ന പേരില്‍ അറിയപ്പെടുന്ന യൂട്യൂബർ അജു അലക്സിന് നേരെ...

വഖഫ് ബോര്‍ഡ് വിഷയം: സുപ്രീം കോടതിയില്‍ തടസ്സഹര്‍ജിയുമായി ഷോണ്‍ ജോര്‍ജ്

ഡല്‍ഹി: കേരള സംസ്ഥാന വഖഫ് ബോർഡിന്റെ പ്രവർത്തനങ്ങള്‍ക്ക് താല്‍ക്കാലിക നിയന്ത്രണം ഏർപ്പെടുത്തിയ...

‘മിഷൻ ആഗമൻ’; വിക്രം -1 കുതിച്ചുയര്‍ന്നു; ചരിത്രം കുറിച്ച്‌ ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ ഓര്‍ബിറ്റല്‍-ക്ലാസ് റോക്കറ്റ്

ഡല്‍ഹി: രാജ്യത്തെ ആദ്യ സ്വകാര്യ നിര്‍മ്മിത ഓര്‍ബിറ്റല്‍ ക്ലാസ് റോക്കറ്റ് വിക്രം-1ന്റെ...

ബിഡദി ടൗൺഷിപ്പ് പദ്ധതി: പ്രതിഷേധം ശക്തമാക്കി ബി.ജെ.പി, കർഷക ഭൂമി ഏറ്റെടുക്കൽ പിൻവലിക്കണമെന്ന് ആവശ്യം

ബെംഗളൂരു: ബെംഗളൂരു സൗത്ത് ജില്ലയിലെ ബിഡദിക്ക് സമീപം നിർദേശിച്ചിരിക്കുന്ന ഗ്രേറ്റർ ബെംഗളൂരു...

കൂടത്തായി റോയ് വധക്കേസ്: വിചാരണ അവസാന ഘട്ടത്തിലേക്ക്

കോഴിക്കോട്: കേരളത്തെ നടുക്കിയ കൂടത്തായ് കൊലപാതക പരമ്പരയിലെ പ്രധാന കേസായ റോയ്...

Related Articles

Popular Categories