LATEST NEWS

മുഖ്യമന്ത്രി സ്ഥാനം; അതിനുള്ള സമയമായെന്ന് താൻ പറഞ്ഞിട്ടില്ല- ഡി.കെ. ശിവകുമാര്‍

ബെംഗളൂരു: ഈ വര്‍ഷം അവസാനം മുഖ്യമന്ത്രി സ്ഥാനം മാറുമെന്ന അഭ്യൂഹങ്ങളെ തള്ളി കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍. തന്റെ വിധി എന്താണെന്ന് അറിയാമെന്നും, മുഖ്യമന്ത്രിയാകാൻ താന്‍ തിടുക്കം കാട്ടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. നവംബറില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അഞ്ച് വര്‍ഷത്തെ കാലാവധിയുടെ പകുതി പൂര്‍ത്തിയാക്കുമ്പോള്‍ സംസ്ഥാനത്ത് മന്ത്രിസഭാ മാറ്റവും മന്ത്രിസഭാ പുനഃസംഘടനയും ഉണ്ടാകുമെന്ന വാര്‍ത്തകള്‍ വീണ്ടും പ്രചരിച്ചതോടെയാണ് ഡി.കെ. ശിവകുമാറിന്റെ പ്രതികരണം.

ചിലര്‍ ഞാന്‍ മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചു. അതിനുള്ള സമയം അടുത്തോ എന്ന് അവര്‍ എന്നോട് ചോദിച്ചു, അത്രയേ ഉള്ളൂ. അതിനെ വളച്ചൊടിച്ച് താൻ സമയം അടുത്തുവെന്ന് പറഞ്ഞതായി ചില മാധ്യമങ്ങള്‍ ഇതിനകം തന്നെ പ്രചരിപ്പിക്കുന്നുണ്ട്. മുഖ്യമന്ത്രിയാകുന്നതിനുള്ള സമയമായെന്ന് താൻ പറഞ്ഞിട്ടില്ലെന്നും എന്നാൽ, ചില മാധ്യമങ്ങൾ അങ്ങനെ റിപ്പോർട്ട് ചെയ്തെന്നും  ശിവകുമാർ പറഞ്ഞു. തെറ്റായ വാർത്ത നൽകിയാൽ മാനനഷ്ടക്കേസിന് നടപടിയെടുക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
SUMMARY: DK Shivakumar reacts to being appointed as Chief Minister

WEB DESK

Recent Posts

ആര്‍. ശ്രീലേഖയുടെ പേരിനൊപ്പം ഐപിഎസ് വേണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോർപ്പറേഷനിലേക്ക് ബിജെപി സ്ഥാനാർഥിയായി മത്സരിക്കുന്ന മുന്‍ ഡിജിപി ആര്‍. ശ്രീലേഖയുടെ ‘ഐപിഎസ്’ വെട്ടി തിരഞ്ഞെടുപ്പ്…

15 minutes ago

ഉത്സവാഘോഷകമ്മിറ്റി രൂപവത്കരിച്ചു

ബെംഗളൂരു: കല്യാൺ നഗർ ഹോറമാവ് അഗ്ര ശ്രീമുത്തപ്പൻ സേവ സമിതി ട്രസ്റ്റിന്റെ ഫെബ്രുവരി 14, 15 തിയ്യതികളിൽ നടക്കുന്ന മുത്തപ്പൻ…

25 minutes ago

സ്വകാര്യ ബസ് സ്‌കൂട്ടറിലിടിച്ചു; ചക്രം തലയിലൂടെ കയറിയിറങ്ങി വില്ലേജ് ഓഫീസ് ജീവനക്കാരി മരിച്ചു

തൃശൂർ: ജോലിക്ക് പോകുന്നതിനിടെ സ്വകാര്യ ബസിടിച്ച്‌ വില്ലേജ് ഓഫീസ് ജീവനക്കാരിയായ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു. പൂച്ചിന്നിപ്പാടം തളിക്കുളം വീട്ടില്‍ സ്‌നേഹ…

2 hours ago

ശബരിമല സ്വര്‍ണപ്പാളി കേസിലെ പരാമര്‍ശം; കെ.എം ഷാജഹാനെതിരെ കേസ്

തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി കേസിലെ അപകീർത്തികരമായ പരാമർശത്തില്‍ യൂട്യൂബർ കെഎം ഷാജഹാനെതിരെ പോലീസ് കേസെടുത്തു. എഡിജിപി എസ് ശ്രീജിത്ത് നല്‍കിയ…

3 hours ago

കരുനാഗപ്പള്ളിയില്‍ പരിശീലനത്തിനിടെ ടിയര്‍ ഗ്യാസ് പൊട്ടിത്തെറിച്ചു; മൂന്ന് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരുക്ക്

കൊല്ലം: കരുനാഗപ്പള്ളിയില്‍ ടിയർ ഗ്യാസ് പൊട്ടി 3 പോലീസ് ഉദ്യോഗസ്ഥർക്ക് പരുക്ക്. ടിയർ ഗ്യാസ് പരിശീലനത്തിനിടയില്‍ ആണ് 2 വനിത…

3 hours ago

റിമാന്‍ഡ് പ്രതി ജയിലില്‍ മരിച്ചനിലയില്‍

കാസറഗോഡ്: കാസറഗോഡ് സബ് ജയിലില്‍ റിമാന്‍ഡ് പ്രതി മരിച്ച നിലയില്‍. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. കാസറഗോഡ് ദേളി കുന്നുപാറയിലെ മുബഷീര്‍…

4 hours ago