LATEST NEWS

ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍; തന്ത്രി കണ്ഠരര് രാജീവരരെ ജയിലിലേക്ക് മാറ്റി

പത്തനംതിട്ട: ശബരിമല സ്വർണ്ണക്കൊള്ളക്കേസില്‍ റിമാൻഡില്‍ കഴിയുന്ന തന്ത്രി കണ്ഠരര് രാജീവരരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നും തിരികെ ജയിലിലേക്ക് മാറ്റി. ജയിലില്‍ വെച്ച്‌ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഇന്നലെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിശോധനയില്‍ രക്തസമ്മർദ്ദത്തില്‍ വ്യതിയാനം കണ്ടെത്തിയതിനാലാണ് ചികിത്സ നല്‍കിയത്.

എന്നാല്‍ നിലവില്‍ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ സാക്ഷ്യപ്പെടുത്തിയതോടെയാണ് ഡിസ്ചാർജ് ചെയ്തത്. അതേസമയം, കേസില്‍ തന്ത്രിയെ വിശദമായി ചോദ്യം ചെയ്യുന്നതിനായി അന്വേഷണസംഘം നാളെ കൊല്ലം വിജിലൻസ് കോടതിയില്‍ കസ്റ്റഡി അപേക്ഷ സമർപ്പിക്കും. കേസിലെ മറ്റൊരു പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയും തന്ത്രിയും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളെ കേന്ദ്രീകരിച്ചാണ് നിലവില്‍ അന്വേഷണം പുരോഗമിക്കുന്നത്.

ഇന്നലെ തന്ത്രിയുടെ വസതിയില്‍ എട്ടു മണിക്കൂറോളം നീണ്ട പരിശോധനയില്‍ ബാങ്ക് അക്കൗണ്ട് വിവരങ്ങളും വസ്തു ഇടപാടുകളുടെ രേഖകളും എസ്.ഐ.ടി ശേഖരിച്ചിട്ടുണ്ട്. വീട്ടിലെ സ്വർണ്ണാഭരണങ്ങളുടെ അളവും സംഘം പരിശോധിച്ചു.

SUMMARY: Doctors say health condition is satisfactory; Thantri Kantarar Rajeevara transferred to jail

NEWS BUREAU

Recent Posts

മാലിന്യമല ഇടിഞ്ഞു: ഫിലിപ്പീൻസിൽ 11 മരണം, 20 പേരെ കാണാതായി

ഫിലീപ്പീൻസിൽ മാലിന്യ സംസ്കരണത്തിനീയി കൂട്ടിയിട്ട മാലിന്യം ഇടിഞ്ഞുണ്ടായ അപകടത്തിൽ 11പേർ മരിച്ചു. മാലിന്യക്കൂമ്പാരത്തിനടയിൽ 20 പേരെ കാണാതാകുകയും ചെയ്തു. ഇവരെ…

21 minutes ago

“അവനൊപ്പം”; രാഹുലിനെ പിന്തുണച്ച്‌ കോണ്‍ഗ്രസ് നേതാവ് ശ്രീനാ ദേവി കുഞ്ഞമ്മ

പത്തനംതിട്ട: മൂന്നാമത്തെ ബലാത്സംഗ കേസില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് പരസ്യ പിന്തുണയുമായി പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗം ശ്രീനാ ദേവി…

39 minutes ago

പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മലയാളി എഎസ്‌ഐ മരിച്ചു

ബെംഗളൂരു: വീട്ടിൽ കരിയിലകൾ കത്തിക്കുന്നതിനിടെയുണ്ടായ തീപിടിത്തത്തിൽ ഗുരുതരമായി പൊള്ളലേറ്റ മംഗളൂരു പാണ്ഡേശ്വരം പോലീസ് സ്റ്റേഷനിലെ എഎസ്‌ഐ ചികിത്സക്കിടെ മരിച്ചു. കാസറഗോഡ്…

2 hours ago

സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍

തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍. ഇന്ന് പവന് 280 രൂപ വര്‍ധിച്ച്‌ 1,04,520 രൂപയായാണ് സ്വര്‍ണവില ഉയര്‍ന്നത്. ഗ്രാമിന്…

2 hours ago

പ്രധാനമന്ത്രിക്ക് ഇനി പുതിയ ഓഫീസ്; സേവാതീര്‍ഥിലേക്ക് മാറ്റം ഉടന്‍

ന്യൂഡല്‍ഹി: സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച പ്രധാനമന്ത്രിയുടെ ഓഫീസ് (പി.എം.ഒ) ഉള്‍പ്പെടുന്ന പുതിയ കെട്ടിട സമുച്ചയത്തിന്‍റെ നിര്‍മാണം അന്തിമഘട്ടത്തില്‍.…

3 hours ago

ഇറാനിലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം; മരണം 648 ആയി

ടെഹ്‌റാന്‍: ഇറാനില്‍ നടക്കുന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തില്‍ മരണം 600 കടന്നു. പതിനായിരത്തിലധികം പേരെ അറസ്റ്റ് ചെയ്യ്തു. ഇറാനിലെ ആശുപത്രികള്‍…

4 hours ago