വാഷിങ്ടൺ: യു.എസിലേക്ക് കയറ്റി അയക്കുന്ന ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 25 ശതമാനം തീരുവ ചുമത്തുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനം. ആഗസ്റ്റ് ഒന്നുമുതലാണ് ഇത് പ്രാബല്യത്തിൽ വരികയെന്നും തന്റെ സാമൂഹിക മാധ്യമ ഫ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യൽ വഴി ട്രംപ് അറിയിച്ചു. 25 ശതമാനം തീരുവ ചുമത്തുന്നതിന് പുറമെ, അമേരിക്കയുടെ പ്രിയ സുഹൃത്തായ ഇന്ത്യ റഷ്യയിൽ നിന്ന് സൈനിക ഉപകരണങ്ങളും എണ്ണയും വാങ്ങിയതിന് പിഴയും ചുമത്തുമെന്നും ട്രംപ് പ്രഖ്യാപിച്ചു.
“ഇന്ത്യ നമ്മുടെ സുഹൃത്താണെങ്കിലും വർഷങ്ങളായി അവരുടെ താരിഫ് വളരെ ഉയർന്നതാണ്. ഏതൊരു രാജ്യത്തെക്കാളും ഏറ്റവും കഠിനവും അരോചകവുമായ വ്യാപാര തടസ്സങ്ങളാണ് ഇന്ത്യക്ക് ഉള്ളത്’.- ട്രംപ് കുറിച്ചു.
‘ഇന്ത്യയുടെ സൈനിക ഉപകരണങ്ങളിൽ ഭൂരിഭാഗവും റഷ്യയിൽ നിന്നാണ് വാങ്ങിയിട്ടുള്ളത്. ഉക്രെയ്നിലെ കൊലപാതകം റഷ്യ നിർത്തണമെന്ന് എല്ലാവരും ആഗ്രഹിക്കുന്ന ഒരു സമയത്ത് ചൈനയ്‌ക്കൊപ്പം റഷ്യയിൽ നിന്നും ക്രൂഡ് ഓയിൽ വാങ്ങുന്ന രാജ്യമാണ് ഇന്ത്യ. ഇതൊന്നും അത്ര നല്ലതല്ല. ഓഗസ്റ്റ് ഒന്ന് മുതൽ ഇന്ത്യൻ ഇറക്കുമതിക്ക് 25% താരിഫും പിഴയും നൽകേണ്ടിവരും’-ട്രംപ് കൂട്ടിച്ചേർത്തു. ലോകത്തിലെ ഏറ്റവും ഉയർന്ന തീരുവകളും മറ്റൊരു രാജ്യത്തേക്കാളും കഠിനവും അരോചകവുമായ വ്യാപാര തടസ്സങ്ങളുമാണ് ഇന്ത്യയിലുള്ളതെന്നും ട്രംപ് ആരോപിച്ചു. ഇതുമൂലം കുറച്ചു കാലങ്ങളായി ഇന്ത്യയുമായി കുറഞ്ഞ വ്യാപാരമേ നടന്നിട്ടുള്ളൂവെന്നും ട്രംപ് ചൂണ്ടിക്കാട്ടി.
ഇന്ത്യ-യു.എസ് വ്യാപാര കരാർ അന്തിമ ഘട്ടത്തിലേക്ക് നീങ്ങുന്ന സാഹചര്യത്തിലാണ് പ്രഖ്യാപനം. വ്യാപാര കരാർ ഇന്ത്യയിലും യുഎസിലുമായി ഇതിനകം അഞ്ച് വട്ടം ചർച്ചകൾ നടന്നതായാണ് റിപ്പോർട്ട്. ആഗസ്റ്റ് പകുതിയോടെ യുഎസ് സംഘം ഇന്ത്യയിൽ എത്തുമ്പോൾ സംയുക്തമായി കരാർ പ്രഖ്യാപിക്കുമെന്നാണ് ഇന്ത്യ പ്രതീക്ഷിച്ചിരുന്നത്. ഇതിനെയെല്ലാം വെട്ടിലാക്കിയാണ് സമൂഹമാധ്യമത്തിലൂടെ ട്രംപിന്റെ പ്രഖ്യാപനം പുറത്തുവന്നത്. പൊടുന്നനേയുള്ള ട്രംപിന്റെ തീരുമാനത്തിനു പിന്നിൽ ഇന്ത്യ ഉൾപ്പെടുന്ന ബ്രിക്‌സ് രാജ്യങ്ങളോടുള്ള നീരസമാണെന്നും പറയുന്നു.
SUMMARY: Donald Trump announces 25% tariff on Indian products exported to the US
തിരുവനന്തപുരം: വർക്കലയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് യുവതിയെ തള്ളിയിട്ടു. തിരുവനന്തപുരത്തേക്കുള്ള കേരള എക്സ്പ്രസിലെ ലേഡീസ് കമ്പാർട്ട്മെന്റിൽ നിന്നാണ് യുവതി താഴെ…
ജോധ്പൂര്‍: രാജസ്ഥാനിലെ ജോധ്പുരില്‍ ഭാരത് മാല എക്‌സ്പ്രസ് വേയിലുണ്ടായ വാഹനാപകടത്തില്‍ 15 പേര്‍ മരിച്ചു. തീർത്ഥാടക സംഘം സഞ്ചരിച്ചിരുന്ന ടെമ്പോ…
തിരുവനന്തപുരം: മണ്ഡല കാലത്തോടനുബന്ധിച്ച് കേരളത്തിന് അഞ്ച് സ്പെഷ്യല്‍ ട്രെയിനുകൾ പ്രഖ്യാപിച്ച് ദക്ഷിണറെയിൽവേ. ആഴ്ചതോറും സർവീസ് നടത്തുന്ന അഞ്ച് സ്പെഷ്യല്‍ ട്രെയിനുകളാണ്…
ബെംഗളൂരു: കേരള പിറവി, കന്നഡ രാജ്യോത്സവം വിപുലമായ പരിപാടികളോടെ ആഘോഷമാക്കി ബെംഗളൂരുവിലെ മലയാളി സംഘടനകള്‍. കന്നഡ പതാക ഉയര്‍ത്തല്‍, മധുര…
സൊനോറ: മെക്സിക്കോയില്‍ സൂപ്പർമാർക്കറ്റിൽ സ്ഫോടനത്തെ തുടര്‍ന്നുണ്ടായ തീപിടിത്തത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ 23 പേര്‍ക്ക് ദാരുണാന്ത്യം. 12ഓളം പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരെ…
ബെംഗളൂരു: എംബിഎ ബിരുദധാരിയായ 25 കാരിയെ വാടകവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മൃതദേഹം അഴുകിയ നിലയിലായിരുന്നു. നോർത്ത് ബെംഗളൂരു…