LATEST NEWS

ഡോണൾഡ് ട്രംപിന് ഫിഫ സമാധാന പുരസ്കാരം

വാഷിങ്‌ടൻ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് ഫിഫ സമാധാന പുരസ്‌കാരം. ഗാസ സമാധാന പദ്ധതി, റഷ്യ-യുക്രെയ്ൻ സംഘർഷം അവസാനിപ്പിക്കാനുള്ള ശ്രമം എന്നിവ കണക്കിലെടുത്താണ് ട്രംപിന് പുരസ്‌കാരം. ഫിഫ ചരിത്രത്തിലാദ്യമായാണ് സമാധാന പുരസ്കാരം ഏർപ്പെടുത്തുന്നത്.

യുഎസ്, മെക്സിക്കോ, കാനഡ എന്നിവിടങ്ങളിലുമായി അടുത്ത വർഷം ജൂൺ 11 മുതൽ ജൂലൈ 19 വരെ നടക്കുന്ന ഫുട്ബോൾ ലോകകപ്പിന്റെ നറുക്കെടുപ്പ് നടക്കുന്ന വാഷിങ്ടനിലെ കെന്നഡി സെന്ററിൽ വച്ചാണ് ട്രംപിന് പുരസ്‌കാരം നൽകിയത്. ട്രംപിന്റെ അടുത്ത സുഹൃത്തുകൂടിയായ ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റീനോയാണ് പുരസ്കാരം സമ്മാനിച്ചത്.

തനിക്ക് ലഭിച്ച ഏറ്റവും വലുതും പ്രധാനപ്പെട്ടതുമായ അംഗീകാരം എന്നാണ് ഈ പുരസ്കാരത്തെ ട്രംപ് വിശേഷിപ്പിച്ചത്. ഇന്ത്യ-പാകിസ്താൻ സംഘർഷത്തെയും ട്രംപ് പരാമർശിച്ചു. ഇതുപോലെ പല സംഘർഷങ്ങളും യുദ്ധത്തിലേക്ക് എത്തുന്നതിന് മുമ്പ് അവസാനിപ്പിക്കാൻ കഴിഞ്ഞുവെന്ന് ട്രംപ് തന്റെ പ്രസംഗത്തിൽ അവകാശപ്പെട്ടു.

വേദിയിൽ വെച്ച് ഫിഫ ലോകകപ്പിന്‍റെ മത്സരക്രമവും പ്രഖ്യാപിച്ചു. നറുക്കെടുപ്പിലൂടെ നടക്കുന്ന തെരഞ്ഞെടുപ്പിൽ അർജൻ്റീന ഗ്രൂപ്പ് ജെ യിലും, ബ്രസീൽ ഗ്രൂപ്പ് സിയിലും ഇടം നേടി. ഫ്രാൻസ് ഗ്രൂപ്പ് ഐ, ഇംഗ്ലണ്ട് ഗ്രൂപ്പ് എൽ, ബെൽജിയം ഗ്രൂപ്പ് ജി, നെതർലാൻഡ്സ് ഗ്രൂപ്പ് എഫ്, ജർമ്മിനി ഗ്രൂപ്പ് ഇ, പോർച്ചുഗൽ ഗ്രൂപ്പ് കെ, സൗത്ത് കൊറിയ ഗ്രൂപ്പ് എ, ജപ്പാൻ ഗ്രൂപ്പ് എഫ്, ഇറാൻ ഗ്രൂപ്പ് ജി, ഉറുഗ്വേ ഗ്രൂപ്പ് എച്ച്, ഖത്തർ ഗ്രൂപ്പ് ബി, സൗത്ത് ആഫ്രിക്ക ഗ്രൂപ്പ്- എ, സൗദി അറേബ്യ- ഗ്രൂപ്പ് എച്ച് എന്നിങ്ങനെയാണ് മത്സരത്തിനിറങ്ങുക. സ്പെയിൻ- സൗദി അറേബ്യക്കും ഉറുഗ്വേക്കുമൊപ്പം ഗ്രൂപ്പ് എച്ചിലാണ് മത്സരിക്കുക. ആസ്ട്രിയ ഗ്രൂപ്പ് ജെയിലാണ്.
SUMMARY: Donald Trump wins FIFA Peace Prize

NEWS DESK

Recent Posts

ഇ​ന്‍​ഡി​ഗോ പ്ര​തി​സ​ന്ധി​യി​ല്‍ വലഞ്ഞ് വി​മാ​ന യാ​ത്ര​ക്കാ​ര്‍; ഇ​ന്നും സ​ർ​വീ​സു​ക​ൾ മു​ട​ങ്ങു​മെ​ന്ന് മു​ന്ന​റി​യി​പ്പ്

ന്യൂ​ഡ​ൽ​ഹി: ഇ​ന്‍​ഡി​ഗോ പ്ര​തി​സ​ന്ധി​യി​ല്‍ വ​ല​ഞ്ഞി​രി​ക്കു​ക​യാ​ണ് രാ​ജ്യ​ത്തെ വി​മാ​ന യാ​ത്ര​ക്കാ​ര്‍. ഇ​ൻ​ഡി​ഗോ വി​മാ​ന പ്ര​തി​സ​ന്ധി ഇ​ന്നും തു​ട​രും. സ​ർ​വീ​സു​ക​ൾ ഇ​ന്നും മു​ട​ങ്ങു​മെ​ന്ന്…

29 minutes ago

ബീ​ഫ് ഫ്രൈ​യെ ചൊ​ല്ലി സം​ഘ​ർ​ഷം; ഒ​രാ​ൾ ആ​ശു​പ​ത്രി​യി​ൽ, സംഭവം കോഴിക്കോട്

കോഴിക്കോട്: നടക്കാവില്‍ ബീഫ് ഫ്രൈയെ ചൊല്ലി യുവാക്കളുടെ കയ്യാങ്കളി. ഹോ​ട്ട​ലി​ലെ​ത്തി​യ സം​ഘ​വും മ​റ്റൊ​രു സം​ഘ​വു​മാ​യാ​ണ് സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്. ഹോ​ട്ട​ലി​ൽ നി​ന്ന് ബീ​ഫ്…

42 minutes ago

കേരളത്തില്‍ എസ്ഐആര്‍ നീട്ടി; എന്യുമറേഷന്‍ ഫോം ഡിസംബര്‍ 18 വരെ സ്വീകരിക്കും

തിരുവനന്തപുരം: കേരളത്തിലെ എസ്‌ഐആര്‍ നീട്ടി തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഡിസംബര്‍ 18 വരെ എന്യുമറേഷന്‍ സ്വീകരിക്കും. സമയക്രമം ഒരാഴ്ച നീട്ടണമെന്ന സര്‍ക്കാര്‍…

1 hour ago

മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങി​നി​ടെ മദ്യലഹരിയിൽ ഏറ്റുമുട്ടി; മൂ​ന്നു യു​വാ​ക്ക​ൾ കി​ണ​റ്റി​ൽ വീ​ണു

തിരുവനന്തപുരം: മരണാനന്തര ചടങ്ങിനെത്തിയ യുവാക്കൾ മദ്യലഹരിയിൽ ഏറ്റുമുട്ടി. തർക്കത്തിനിടെ മൂന്ന് പേർ കിണറ്റിൽ വീണതോടെ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് രക്ഷപെടുത്തി.…

8 hours ago

നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന സെപ്റ്റിക് ടാങ്ക് കുഴിയിൽ വീണ് മൂ​ന്ന് വ​യ​സു​കാ​ര​ന് ദാ​രു​ണാ​ന്ത്യം

ക​ണ്ണൂ​ർ: നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന സെ​പ്റ്റി​ക് ടാ​ങ്കി​ൽ വീ​ണ് മൂ​ന്ന് വ​യ​സു​കാ​ര​ന് ദാ​രു​ണാ​ന്ത്യം. ക​തി​രൂ​ർ പു​ല്യോ​ട് വെ​സ്റ്റ് സ്വ​ദേ​ശി അ​ൻ​ഷി​ലി​ന്‍റെ മ​ക​ൻ മാ​ർ​വാ​നാ​ണ്…

9 hours ago

ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രോത്സവം ജനുവരി 29 മുതൽ ഫെബ്രുവരി 6 വരെ

ബെംഗളൂരു: പതിനേഴാമത് ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രോത്സവം (BIFFes) 2026 ജനുവരി 29 മുതൽ ഫെബ്രുവരി 6 വരെ നടക്കും. കർണാടക…

9 hours ago