ണ്ണി മുകുന്ദനെക്കുറിച്ച് നടത്തിയ പരാമർശം ആളുകൾ വളച്ചൊടിച്ചെന്ന് നടനും മാമൂക്കോയയുടെ മകനുമായ നിസാർ മാമൂക്കോയ. നിസാറിന്റെ പുതിയ സിനിമയുടെ പ്രമോഷനിടെ ഉണ്ണി മുകുന്ദനെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ വിവാദമായത്. ഒരു കലാകാരന് രാഷ്ട്രീയം പാടില്ലെന്നും ഉണ്ണി മുകുന്ദൻ കടുത്ത രാഷ്ട്രീയക്കാരനാണെന്നുമായിരുന്നു താരം പറഞ്ഞത്. പിന്നാലെ നിസാർ ഉണ്ണി മുകുന്ദനും മാർക്കോ സിനിമയ്ക്കും എതിരെയാണ് എന്ന തരത്തിൽ പ്രചാരണമുണ്ടായി. ഇതോടെയാണ് നിസാർ വിശദീകരണവുമായി എത്തിയത്.
‘മാന്യ സുഹൃത്തുക്കളെ. ഞാൻ നിസാർ മാമുക്കോയ. എന്താണ് അഭിനയം എന്നറിയാത്ത, സിനിമയിൽ അഭിനയിച്ചെങ്കിലും എല്ലാ പ്രയാസങ്ങളെയും മാറ്റാമെന്ന് കരുതി ഇവിടേയ്ക്ക് വന്ന എന്നെ കുറിച്ച് പലയിടത്തും ഞാൻ ഉണ്ണി മുകുന്ദന് എതിരാണെന്നും ഞാൻ മാർക്കോ സിനിമക്കെതിരെ പറഞ്ഞുവെന്നും പറയുന്നു. ഒരു പ്രമോഷൻ നടക്കുമ്പോൾ മുമ്പിൽ നിന്നും ചോദിച്ചതിന് മറുപടി പറഞ്ഞ എന്നെ ദോഷം പറയരുത്. ഉണ്ണി മുകുന്ദനോടൊപ്പം ചേർത്തു വച്ച് എന്നെ വലുതാക്കരുത്. ഞാൻ പതുക്കെ വളർന്നോളാം. (പതുക്കെ മതിയെന്നെ) ആരും എന്നെ ഉദ്ദേശ ശുദ്ധിയോടെ അല്ലാതെ വാർത്ത ഉണ്ടാക്കി വലുതാക്കരുത്. ഒരു വമ്പൻ സിനിമയെ ഞാൻ മോശമാക്കുന്നുവെന്ന് പറഞ്ഞ് എനിക്ക് പ്രശസ്തി തരരുത്. ഒരു പാൻ ഇന്ത്യൻ ലെവൽ ആക്ടറിനെ എന്നോട് കൂട്ടി കെട്ടി മോശമാക്കരുത്. ഇതൊരു അപേക്ഷയാണ് അഭ്യർത്ഥനയാണ്. എന്നെ കേൾക്കണം പ്ലീസ്. (പിന്നെ എന്നെ അറിയുന്നവർക്ക് എന്നെ നല്ലോണം അറിയാം കേട്ടോ),’ നിസാര്‍ മാമൂക്കോയ എഫ്.ബി. പോസ്റ്റില്‍ കുറിച്ചു.
മലയാളികളുടെ ഹാസ്യസാമ്രാട്ടായ മാമുക്കോയയുടെ മകനും പിതാവിന്റെ വഴി പിന്തുടർന്ന് സിനിമയിലേക്ക് എത്തിയിരിക്കുകയാണ്. ‘ഒരുമ്പെട്ടവൻ’ എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം. ഈ സിനിമയുടെ പ്രമോഷനിടെയാണ് വിവാദപരാമർശമുണ്ടായത്. ഇന്ദ്രൻസ്, ജാഫർ ഇടുക്കി, ജോണി ആന്റണി, ഡയാന ഹമീദ്, ബേബി കാശ്മീര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുജീഷ് ദക്ഷിണകാശിയും ഹരിനാരായണൻ കെ എമ്മും ചേര്‍ന്നാണ് ഒരുമ്പെട്ടവൻ സംവിധാനം ചെയ്തിരിക്കുന്നത്.
<BR>
TAGS : UNNI MUKUNDAN | NIZAR MAMUKKOYA
SUMMARY : Don’t make me big with Unni Mukundan, I will grow up slowly’: Mamukoya’s son Nisar
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ സിനിമാനയ രൂപീകരണത്തിന്റെ ഭാഗമായി 2025 ആഗസ്റ്റ് 2, 3 തീയതികളിൽ കേരള ഫിലിം പോളിസി കോൺക്ലേവ്…
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ നിയമസഭാ ഉപതിരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിനിടെ ഉണ്ടായ നാടൻ ബോംബ് സ്‌ഫോടനത്തിൽ നാലാം ക്ലാസ് വിദ്യാർഥിനി കൊല്ലപ്പെട്ടു. നാദിയ…
പത്തനംതിട്ട: ശബരിമലയിലെ പുതിയ നവഗ്രഹ ശ്രീകോവിലില്‍ പ്രതിഷ്ഠ ജൂലൈ 13 ന് (കൊല്ലവർഷം 1200 മിഥുനം 29) നടക്കും. ജൂലൈ…
തൃശൂർ: പാർളിക്കാട് പട്ടിച്ചിറക്കാവ് ക്ഷേത്ര കുളത്തില്‍ യുവാവ് മുങ്ങി മരിച്ചു. തെക്കുംകര വലിയ വീട്ടില്‍ കല്ലിപറമ്പിൽ സുനില്‍ കുമാർ (47)ആണ്…
മലപ്പുറം: മുൻ മന്ത്രി ആര്യാടൻ മുഹമ്മദിന്റെ സഹോദരൻ ആര്യാടൻ മമ്മു അന്തരിച്ചു. 71 വയസായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു.…
ചെന്നൈ: ലഹരിമരുന്നുക്കേസില്‍ നടൻ ശ്രീകാന്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ചെന്നൈ നുംഗമ്പാക്കം പോലീസ് സ്റ്റേഷനിലാണ് താരത്തെ കസ്റ്റഡിയിലെടുത്തത്. മുന്‍ എഐഎഡിഎംകെ അംഗത്തെ…