ബെംഗളൂരു: മലപ്പുറം ജില്ലയിലേക്കുള്ള അത്യാവശ്യമല്ലാത്ത യാത്ര ഒഴിവാക്കണമെന്ന് ജനങ്ങളോട് നിർദേശിച്ച് കർണാടക സർക്കാർ. നിപ വൈറസ് ബാധിച്ച് മലപ്പുറത്ത് 14കാരൻ മരിച്ചതിന്റെ പശ്ചാത്തലത്തിലാണ് നിർദേശം. കർണാടകയിൽ ഇതുവരെ നിപാ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ നിപ റിപ്പോർട്ട് ചെയ്യപ്പെട്ടത് അയൽ സംസ്ഥാനത്തായതിനാൽ കൂടുതൽ ജാഗ്രത പാലിക്കണമെന്നും സർക്കാർ അറിയിച്ചു. നിലവിൽ കേരളത്തിൽ നിപ ഭീതിയില്ല. എങ്കിലും ജാഗ്രത പാലിക്കേണ്ടത് അത്യാവശ്യമാണ്.
വവ്വാലുകളാണ് വൈറസിൻ്റെ സാധാരണ വാഹകർ. വവ്വാലുകൾ കടിച്ചതോ അതിൻ്റെ ഉമിനീർ കലർന്നതോ ആയ പഴങ്ങൾ ആകസ്മികമായി കഴിക്കുന്നതിലൂടെ മനുഷ്യർക്ക് രോഗബാധയുണ്ടാകുന്നാണ് നിലവിലെ കണ്ടെത്തൽ. എന്നാൽ രോഗബാധിതരുമായി ഇടപഴകിയാലും രോഗം ബാധിക്കാൻ സാധ്യതയുണ്ട്. അണുബാധ തടയാൻ ആവശ്യമായ എല്ലാ നടപടികളും സംസ്ഥാനം സ്വീകരിച്ചു വരികയാണെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി.
TAGS: KARNATAKA | NIPAH ALERT
SUMMARY: Karnataka govt advises its citizens to avoid travelling to Malappuram
തൃശൂർ: അതിരൂപതാ മുന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജേക്കബ് തൂങ്കുഴി അന്തരിച്ചു. 94 വയസ്സായിരുന്നു. സിറിയക് കത്തോലിക്കാ ആര്‍ച്ച് ബിഷപ്പ്…
ന്യൂഡല്‍ഹി: ആഗോള അയ്യപ്പസംഗമം നടത്തുന്നതില്‍ സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും ആശ്വാസം. ആഗോള അയ്യപ്പസംഗമം നടത്താമെന്നും ഹൈക്കോടതിയുടെ ഉത്തരവില്‍ ഇടപെടുന്നില്ലെന്നും സുപ്രീംകോടതി…
ബെംഗളൂരു: എഐകെഎംസിസി മൈസൂരു ജില്ല കമ്മിറ്റി രൂപവത്കരണ യോഗം ആബിദ് കൺവെൻഷൻ സെന്ററിൽ നടന്നു. ദേശീയ പ്രസിഡന്റ് എം.കെ നൗഷാദ്…
ബെംഗളൂരു: കർണാടക നായർ സർവീസ് സൊസൈറ്റിയുടെ ചന്ദാപുര കരയോഗത്തിന്റെ അഭിമുഖ്യത്തിൽ ഓണാഘോഷവും, കുടുംബസംഗമവും സംഘടിപ്പിച്ചു ചന്ദാപുര സൺ പാലസ് ഓഡിറ്റോറിയത്തിൽ…
കൊച്ചി: ശബരിമലയിലെ സ്വര്‍ണപ്പാളി കേസില്‍ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്. സ്വര്‍ണപ്പാളികളിലെ തൂക്കം കുറഞ്ഞത് ദേവസ്വം വിജിലന്‍സ് എസ്.പി. അന്വേഷിക്കും. കേസ്…
കാസറഗോഡ്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക സംരക്ഷണ സേനാംഗം (SPG) ഷിൻസ് മോൻ തലച്ചിറ (45) രാജസ്ഥാനിലുണ്ടായ വാഹനാപകടത്തിൽ മരിച്ചു. കാസറഗോഡ്…