ഡബിൾ ഡെക്കർ മേൽപ്പാല നിർമാണം പൂർത്തിയായി

ബെംഗളൂരു: ബെംഗളൂരുവിലെ ആദ്യത്തെ ഡബിൾ ഡെക്കർ മേൽപ്പാലത്തിന്റെ നിർമാണം പൂർത്തിയായി. സിൽക്ക്ബോർഡ് മെട്രോ ഇന്റർചേഞ്ച് സ്റ്റേഷന്റെ ഭാഗമായാണിത് നിർമിക്കുന്നത്. യെല്ലോ ലൈനിലൂടെ (ആർവി റോഡ് – ബൊമ്മസാന്ദ്ര) റാഗിഗുഡ്ഡ മുതൽ സെൻട്രൽ സിൽക്ക് ബോർഡ് (സിഎസ്ബി) വരെയുള്ള 3.3 കിലോമീറ്റർ നീളമുള്ള മേൽപ്പാലത്തിന്റെ നിർമാണമാണ് പൂർത്തിയായിരിക്കുന്നത്.

ഏതാനും ദിവസങ്ങൾക്കുള്ളിൽ അന്തിമ പരിശോധനയ്ക്ക് ശേഷം ജൂൺ 15-നോ അതിന് ശേഷമോ ഫ്‌ളൈഓവറിൽ (റാഗിഗുഡ്ഡയിൽ നിന്ന് സിഎസ്‌ബിയിലേക്ക് ഒരു വശം മാത്രം) വാഹന ഗതാഗതം അനുവദിക്കും. ഫ്‌ളൈഓവറിൻ്റെ താഴത്തെ ഡെക്ക് വാഹനങ്ങൾക്കും മുകളിലെ ഡെക്ക് മെട്രോ ട്രെയിനുകൾക്കും ഉപയോഗിക്കും. റോഡിൽ നിന്ന് എട്ട് മീറ്റർ ഉയരത്തിലാണ് ആദ്യത്തെ ഡെക്ക്. മെട്രോ ഡെക്ക് 16 മീറ്റർ ഉയരത്തിലാണ്. ജയ്പൂർ, നാഗ്പൂർ, മുംബൈ തുടങ്ങിയ നഗരങ്ങളിൽ റോഡ്-കം-മെട്രോ ഡബിൾ ഡെക്കർ മേൽപ്പാലങ്ങൾ ഇതിനകം പ്രവർത്തനക്ഷമമാണ്.

മേൽപാലത്തെ ബന്ധിപ്പിച്ചുള്ള 5 റാംപുകളുടെ നിർമാണം അവസാനഘട്ടത്തിലാണ്. എച്ച്എസ്ആർ ലേഔട്ട്, ഹൊസൂർ റോഡ്, ബിടിഎം ലേഔട്ട്, ഔട്ടർ റിങ് റോഡ് എന്നിവയെ ബന്ധിപ്പിച്ചാണ് റാംപുകൾ നിർമിക്കുന്നത്. നിലവിലെ സിൽക്ക്ബോർഡ് മേൽപാലത്തിൽ നിന്ന് മഡിവാള ഭാഗത്തേക്കും റാംപ് നിർമിക്കുന്നുണ്ട്. 150 കോടിരൂപ ചെലവഴിച്ചാണ് റാംപുകൾ നിർമിക്കുന്നത്. ആർവി റോഡ്–ബൊമ്മസന്ദ്ര യെലോ ലൈൻ, സിൽക്ക്ബോർഡ്–കെആർ പുരം ബ്ലൂ ലൈൻ എന്നീ പാതകളാണ് സിൽക്ക്ബോർഡ് ഇന്റർചേഞ്ച് സ്റ്റേഷനിലൂടെ കടന്നുപോകുന്നതെന്ന് ബിഎംആർസിഎൽ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ ബി.എൽ. യശ്വന്ത് ചവാൻ പറഞ്ഞു.

TAGS: BENGALURU UPDATES| NAMMA METRO
SUMMARY: bengaluru first double decker fly over ready to open

Savre Digital

Recent Posts

പൂജാരിയെ ക്ഷേത്രക്കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

മലപ്പുറം: മലപ്പുറത്ത് പൂജാരിയെ ക്ഷേത്രക്കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വാരണാക്കര മൂലേക്കാവ് ക്ഷേത്ര പൂജാരി എറണാകുളം പറവൂര്‍ സ്വദേശി ശരത്താണ്…

57 minutes ago

ശബരിമല സ്വര്‍ണക്കൊള്ള കേസ്: എസ്. ജയശ്രീയുടെ അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി

ഡല്‍ഹി: ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ മുൻ ദേവസ്വം സെക്രട്ടറി എസ് ജയശ്രീയുടെ അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി. മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് സുപ്രീംകോടതിയുടെ…

2 hours ago

പി.ടി കുഞ്ഞുമുഹമ്മദിനെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധമറിയിച്ച്‌ ഡബ്ല്യുസിസി

തിരുവനന്തപുരം: ഐഎഫ്‌എഫ്കെ മുന്നൊരുക്കങ്ങള്‍ക്കിടെയാണ് കുഞ്ഞുമുഹമ്മദില്‍ നിന്ന് ദുരനുഭവം ഉണ്ടായതായി ആരോപിച്ച്‌ ചലച്ചിത്ര പ്രവര്‍ത്തക പരാതി നല്‍കിയത്. ചലച്ചിത്ര പ്രവര്‍ത്തക തന്നെ പരാതി…

3 hours ago

അടിയന്തര ലാൻഡിങ്; എയര്‍ ഇന്ത്യ എക്സപ്രസ് വിമാനത്തിന്റെ ടയറുകള്‍ പൊട്ടി

കൊച്ചി: കൊച്ചിയില്‍ വലിയ അപകടം തലനാരിഴയ്ക്ക് ഒഴിവായി. നെടുമ്പാശ്ശേരിയില്‍ അടിയന്തര ലാൻഡിങ് നടത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ ടയറുകള്‍…

4 hours ago

സി. പി. രാധാകൃഷ്ണനെ അനുമോദിച്ചു

ബെംഗളൂരു: കേരളസമാജം ബാംഗ്ലൂർ മുൻ പ്രസിഡണ്ടും വേൾഡ് മലയാളി അസോസിയേഷൻ ചെയർമാനുമായ, തദ്ദേശ തിരഞ്ഞെടുപ്പില്‍ ആലപ്പുഴ ജില്ലയിലെ ചിങ്ങേലി ഗ്രാമപഞ്ചായത്ത്…

5 hours ago

സ്വര്‍ണവിലയിൽ വീണ്ടും വർധനവ്

തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണവില ഉയരുന്നു. രാജ്യാന്തര വിപണിയില്‍ ഇന്ന് വലിയ മുന്നേറ്റമില്ല. ഗ്രാമിന് 30 രൂപ വര്‍ധിച്ച്‌ 12,360യിലെത്തിയപ്പോള്‍ പവന്‍…

5 hours ago