മെട്രോ റെഡ് ലൈനിനായുള്ള വിശദ പ്രൊജക്റ്റ്‌ റിപ്പോർട്ട്‌ സർക്കാരിന് സമർപ്പിച്ചു

ബെംഗളൂരു: ബെംഗളൂരു മെട്രോ റെയിൽ പദ്ധതിയുടെ മൂന്നാം ഘട്ടത്തിന്റെ ഭാഗമായ റെഡ് ലൈനിനായുള്ള വിശദ പ്രൊജക്റ്റ്‌ റിപ്പോർട്ട്‌ (ഡിപിആർ) സർക്കാരിന് സമർപ്പിച്ച് ബിഎംആർസിഎൽ. മെട്രോ ഫേസ് 3എയുടെ ഭാഗമാണ് റെഡ് ലൈൻ. സംസ്ഥാന സർക്കാർ അംഗീകരിച്ചാൽ ഡിപിആർ കേന്ദ്ര സർക്കാരിൻ്റെ മുന്നിലേക്ക് എത്തും. ഇടനാഴിക്ക് അംഗീകാരം ലഭിച്ചാൽ ബെംഗളൂരുവിലെ ഏറ്റവും ചെലവേറിയ മെട്രോ ഇടനാഴികളിൽ ഒന്നായിരിക്കും ഇത്.

2022 – 2023 ബജറ്റിൽ ബിജെപി സർക്കാർ പ്രഖ്യാപിച്ച പാതയാണിത്. അന്നത്തെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ 15,000 കോടി രൂപ ചെലവിൽ അഗര, കോറമംഗല, ഡയറി സർക്കിൾ വഴി സർജാപുർ- ഹെബ്ബാൾ ബന്ധിപ്പിക്കുന്ന പുതിയ മെട്രോ ഇടനാഴി പ്രഖ്യാപിച്ചിരുന്നു.

4 ഇൻ്റർചേഞ്ച് സ്റ്റേഷനുകൾ ഉൾപ്പെടെ 28 സ്റ്റേഷനുകൾ പദ്ധതിയിൽ ഉണ്ടാകും. 37 കിലോമീറ്റർ ദൂരമാണ് പദ്ധതിയുടെ ഭാഗമായുണ്ടാകുക. ഭൂമി ഏറ്റെടുക്കൽ ചെലവ് ഉൾപ്പെടെ 28,405 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട പ്രവർത്തനം അതിവേഗത്തിൽ പുരോഗമിച്ചാൽ 2030 ഓടെ ആദ്യഘട്ടം പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ബിഎംആർസിഎൽ ഉദ്യോഗസ്ഥർ പറഞ്ഞു.

TAGS: BENGALURU | NAMMA METRO
SUMMARY: DPR for third phase of namma metro submitted to state govt

Savre Digital

Recent Posts

നടി ആര്യ ബാബു വിവാഹിതയായി; വിവാഹ ചിത്രങ്ങൾ പുറത്ത്

കൊച്ചി: നടിയും അവതാരകയുമായ ആര്യ ബാബു വിവാഹിതയായി. ഡീജേയും കൊറിയോഗ്രാഫറുമായ സിബിനാണ് ആര്യയുടെ കഴുത്തില്‍ താലി ചാർത്തിയത്. ഇരുവരുടെയും രണ്ടാം…

3 minutes ago

പ്രണയാഭ്യര്‍ഥന നിരസിച്ചതിന്റെ വൈരാഗ്യം; അധ്യാപികയെ തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച്‌ വിദ്യാര്‍‌ഥി

ഭോപ്പാല്‍: ഭോപ്പാലില്‍ അധ്യാപികയെ വിദ്യാർഥി പെട്രോള്‍ ഒഴിച്ച്‌ തീ കൊളുത്തി. 26 വയസുള്ള ഗസ്റ്റ് അധ്യാപികയെയാണ് 18 വയസുള്ള പൂർവ…

38 minutes ago

ഓൺലൈൻ ഗെയിമിംഗ് ബിൽ ലോക്‌സഭ പാസാക്കി

ന്യൂഡൽഹി: ഓൺലൈൻ ഗെയിമിംഗ് ബിൽ ലോക്‌സഭയിൽ പാസാക്കി. ഓൺലൈൻ ഗെയിമിംഗ് ആപ്പുകളെ നിയന്ത്രിക്കാനുള്ള ബില്ല് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്‌ണവ്…

42 minutes ago

പെൺകുട്ടിയുടെ പാതി കത്തിയ മൃതദേഹം കണ്ടെത്തിയ സംഭവം: ഒരാൾ അറസ്റ്റിൽ

ബെംഗളൂരു: കർണാടകയിലെ ചിത്രദുർഗയിൽ പെൺകുട്ടിയുടെ പാതി കത്തിയ മൃതദേഹം കണ്ടെത്തിയ സംഭവ ത്തിൽ ഒരാൾ അറസ്റ്റിൽ .ചിത്രദുർഗയിലെ ഗവൺമെൻ്റ് വിമൺസ്…

1 hour ago

ഓണത്തിന് വിദ്യാര്‍ഥികള്‍ക്ക് നാലുകിലോ അരി; പ്രഖ്യാപനവുമായി മന്ത്രി ശിവന്‍കുട്ടി

തിരുവനന്തപുരം: ഓണത്തിന് സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുടെ ഗുണഭോക്താക്കളായ എല്ലാ വിദ്യാർഥികള്‍ക്കും 4 കിലോഗ്രാം അരി വീതം വിതരണം ചെയ്യുമെന്ന് പൊതുവിദ്യാഭ്യാസവും…

1 hour ago

വേടന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; ജാമ്യഹര്‍ജിയില്‍ നാളെയും വാദംതുടരും

കൊച്ചി: ബലാത്സംഗ കേസില്‍ റാപ്പര്‍ വേടന്റെ അറസ്റ്റ് തടഞ്ഞുള്ള ഇടക്കാല ഉത്തരവ് നീട്ടി. തിങ്കളാഴ്ച്ച വരെ വേടനെ അറസ്റ്റ് ചെയ്യരുതെന്നാണ്…

2 hours ago