കോഴിക്കോട്: ജനപ്രതിനിധികൾക്കും മന്ത്രിമാർക്കും എതിരെ വിവാദ പരാമർശവുമായി സമസ്ത നേതാവ് ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‍വി. പലർക്കും വൈഫ് ഇൻചാർജുമാർ ഉണ്ടെന്നും ഇത്തരക്കാരാണ് ബഹുഭാരത്വത്തെ എതിർക്കുന്നതെന്നും ബഹാഉദ്ദീൻ നദ്‍വി പറഞ്ഞു. കോഴിക്കോട് മടവൂരിൽ സുന്നി മഹല്ല് ഫെഡറേഷൻ സമ്മേളനത്തിൽ സംസാരിക്കവെയായിരുന്നു രൂക്ഷ വിമർശനം.
വൈഫ് ഇന്‍ ചാര്‍ജ് പേര് പുറത്ത് പറയില്ലെന്ന് മാത്രം. വൈഫ് ഇന്‍ ചാര്‍ജുമാര്‍ ഇല്ലാത്തവർ കൈ ഉയര്‍ത്താന്‍ പറഞ്ഞാല്‍ ആരും ഉണ്ടാകില്ല. മന്ത്രിമാർ, ജനപ്രതിനിധികൾ, കേന്ദ്ര മന്ത്രിമാർ, ഉദ്യോഗസ്ഥർ എന്നിവർക്കെല്ലാം ഇതുണ്ടാകും. ഇവര്‍ സമൂഹത്തില്‍ മാന്യന്മാരായി നടക്കുകയാണെന്നും അദ്ദേഹം അധിക്ഷേപിച്ചു.
ഇ.എം.എസിന്‍റെ മാതാവിന്‍റെ വിവാഹം നടന്നപ്പോൾ പ്രായം 11 വയസ് ആയിരുന്നു. 11-ാം വയസിൽ വിവാഹം നടന്നതിന്‍റെ പേരിൽ ഇ.എം.എസിനെയോ മാതാവിനെയോ ആരെങ്കിലും അവഹേളിക്കുകയോ പരിഹസിക്കുകയോ ഇകഴ്ത്തുകയോ ചെയ്യാറുണ്ടോ എന്നും ബഹാവുദ്ദീൻ നദ്‍വി ചോദിച്ചു. ചെമ്മാട് ദാറുൽ ഹുദ ഇസ്ലാമിക് യൂണിവേഴ്സിറ്റി വി സിയാണ് ഡോ. ബഹാവുദ്ദീന്‍ നദ്‌വി.
ബഹാവുദീൻ നദ്‌വിക്ക് പിന്തുണയുമായി എസ്.വൈ.എസ് നേതാവ് നാസർ ഫൈസി കൂടത്തായി രംഗത്തെത്തി. നദ്‌വി പറഞ്ഞതിൽ തെറ്റില്ല. ബഹുഭാര്യത്വത്തെ എതിർക്കുന്ന പലരും ജീവിതത്തിൽ ബഹുഭാര്യത്വം ഉള്ളവരാണ്. ബഹുഭാര്യത്വം മോശം എന്നല്ല നദ്‌വി പറഞ്ഞത്. ഇസ്ലാമിലെ ബഹുഭാര്യത്വത്തെ എതിർക്കുന്നത് കാപട്യമാണ് എന്ന് ബോധ്യപ്പെടുത്തുകയാണ്. മന്ത്രിമാരെയോ മറ്റ് ജനപ്രതിനിധികളെയോ അടിച്ചു ആക്ഷേപിച്ചതല്ലെന്നും നാസർ ഫൈസി കൂടത്തായി വ്യക്തമാക്കി.
SUMMARY: ‘Ministers and representatives have ‘wives in charge’ in addition to their wives’; Samastha leader Dr. Bahauddin Nadvi makes controversial remarks
ടെൽ അവീവ്: ഇസ്രയേലിലെ ജറൂസലേമിലുണ്ടായ വെടിവെപ്പിൽ ആറ് ഇസ്രയേലികൾ കൊല്ലപ്പെട്ടു. 12 പേര്‍ക്ക് പരുക്കേറ്റു. ഇതിൽ ആറുപേരുടെ നില ഗുരുതരമാണ്.…
കൊച്ചി: ആഗോള അയ്യപ്പ സംഗമം ചോദ്യം ചെയ്തുള്ള ഹർജിയിൽ സർക്കാരിനോടും തിരുവിതാംകൂർ ദേവസ്വം ബോർഡിനോടും വിശദീകരണം തേടി ഹൈക്കോടതി. മറ്റന്നാൾ…
കലിഫോര്‍ണിയ: അമേരിക്കയില്‍ പൊതു സ്ഥലത്ത് മൂത്രമൊഴിച്ചത് ചോദ്യം ചെയ്ത ഇന്ത്യന്‍ യുവാവിനെ വെടിവെച്ച് കൊന്നു ഹരിയാനയിലെ ജിന്ദ് ജില്ലയില്‍ നിന്നുള്ള…
തൊടുപുഴ: ഇടുക്കി വാഴത്തോപ്പ് പെരുങ്കാലയിൽ വീട്ടിൽ പ്രസവിച്ച നവജാത ശിശു മരിച്ചു. ജോൺസൺ- വിജി ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. പ്രസവത്തെ…
പാട്‌ന: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ദ ടെലഗ്രാഫ് എഡിറ്ററുമായ സംഘര്‍ഷന്‍ താക്കൂര്‍ അന്തരിച്ചു. 63 വയസായിരുന്നു. കുറച്ച് കാലമായി അസുഖ ബാധിതനായിരുന്നു.…
തിരുവനന്തപുരം: സംസ്ഥാന അധ്യാപക അവാർഡുകൾ പ്രഖ്യാപിച്ചു. എൽപി, യുപി, ഹൈസ്‌കൂൾ വിഭാഗങ്ങളിൽ അഞ്ചുപേർ വീതവും ഹയർ സെക്കൻഡറിയിൽ നാലുപേരും വിഎച്ച്എസ്ഇയിൽ…