‘മന്ത്രിമാര്‍ക്കും ജനപ്രതിനിധികള്‍ക്കും ഭാര്യക്ക് പുറമെ ‘വൈഫ് ഇന്‍ ചാര്‍ജു’മാരുണ്ട്’; വിവാദ പരാമർശവുമായി സമസ്ത നേതാവ് ഡോ. ബഹാവുദ്ദീന്‍ നദ്‌വി

കോഴിക്കോട്: ജനപ്രതിനിധികൾക്കും മന്ത്രിമാർക്കും എതിരെ വിവാദ പരാമർശവുമായി സമസ്ത നേതാവ് ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‍വി. പലർക്കും വൈഫ് ഇൻചാർജുമാർ ഉണ്ടെന്നും ഇത്തരക്കാരാണ് ബഹുഭാരത്വത്തെ എതിർക്കുന്നതെന്നും ബഹാഉദ്ദീൻ നദ്‍വി പറഞ്ഞു. കോഴിക്കോട് മടവൂരിൽ സുന്നി മഹല്ല് ഫെഡറേഷൻ സമ്മേളനത്തിൽ സംസാരിക്കവെയായിരുന്നു രൂക്ഷ വിമർശനം.

വൈഫ് ഇന്‍ ചാര്‍ജ് പേര് പുറത്ത് പറയില്ലെന്ന് മാത്രം. വൈഫ് ഇന്‍ ചാര്‍ജുമാര്‍ ഇല്ലാത്തവർ കൈ ഉയര്‍ത്താന്‍ പറഞ്ഞാല്‍ ആരും ഉണ്ടാകില്ല. മന്ത്രിമാർ, ജനപ്രതിനിധികൾ, കേന്ദ്ര മന്ത്രിമാർ, ഉദ്യോഗസ്ഥർ എന്നിവർക്കെല്ലാം ഇതുണ്ടാകും. ഇവര്‍ സമൂഹത്തില്‍ മാന്യന്മാരായി നടക്കുകയാണെന്നും അദ്ദേഹം അധിക്ഷേപിച്ചു.

ഇ.എം.എസിന്‍റെ മാതാവിന്‍റെ വിവാഹം നടന്നപ്പോൾ പ്രായം 11 വയസ് ആയിരുന്നു. 11-ാം വയസിൽ വിവാഹം നടന്നതിന്‍റെ പേരിൽ ഇ.എം.എസിനെയോ മാതാവിനെയോ ആരെങ്കിലും അവഹേളിക്കുകയോ പരിഹസിക്കുകയോ ഇകഴ്ത്തുകയോ ചെയ്യാറുണ്ടോ എന്നും ബഹാവുദ്ദീൻ നദ്‍വി ചോദിച്ചു. ചെമ്മാട് ദാറുൽ ഹുദ ഇസ്ലാമിക് യൂണിവേഴ്സിറ്റി വി സിയാണ് ഡോ. ബഹാവുദ്ദീന്‍ നദ്‌വി.

ബഹാവുദീൻ നദ്‌വിക്ക് പിന്തുണയുമായി എസ്.വൈ.എസ് നേതാവ് നാസർ ഫൈസി കൂടത്തായി രംഗത്തെത്തി. നദ്‌വി പറഞ്ഞതിൽ തെറ്റില്ല. ബഹുഭാര്യത്വത്തെ എതിർക്കുന്ന പലരും ജീവിതത്തിൽ ബഹുഭാര്യത്വം ഉള്ളവരാണ്. ബഹുഭാര്യത്വം മോശം എന്നല്ല നദ്‌വി പറഞ്ഞത്. ഇസ്ലാമിലെ ബഹുഭാര്യത്വത്തെ എതിർക്കുന്നത് കാപട്യമാണ് എന്ന് ബോധ്യപ്പെടുത്തുകയാണ്. മന്ത്രിമാരെയോ മറ്റ് ജനപ്രതിനിധികളെയോ അടിച്ചു ആക്ഷേപിച്ചതല്ലെന്നും നാസർ ഫൈസി കൂടത്തായി വ്യക്തമാക്കി.
SUMMARY: ‘Ministers and representatives have ‘wives in charge’ in addition to their wives’; Samastha leader Dr. Bahauddin Nadvi makes controversial remarks

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഓടിക്കൊണ്ടിരുന്ന മിനിലോറിയില്‍ നിന്ന് ഓക്‌സിജന്‍ സിലിണ്ടര്‍ തെറിച്ച്‌ വീണ് ബൈക്ക് യാത്രികന്‍ മരിച്ചു

കണ്ണൂർ: ഓടിക്കൊണ്ടിരുന്ന മിനിലോറിയില്‍ നിന്ന് ഓക്‌സിജന്‍ സിലിണ്ടര്‍ തെറിച്ച്‌ വീണ് ബൈക്ക്...

ഇന്ത്യ–വെസ്റ്റ് ഇൻഡീസ് ടി20: ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപം പാർക്കിങ് നിയന്ത്രണം

ബെംഗളൂരു: ഇന്ത്യ–വെസ്റ്റ് ഇൻഡീസ് ടി20 ക്രിക്കറ്റ് മത്സരത്തോടനുബന്ധിച്ച് ബെംഗളൂരുവിലെ എം. ചിന്നസ്വാമി...

കെ.ആർ.എസ് അണക്കെട്ടിൽ കാവേരി ആരതിക്ക് തുടക്കം

ബെംഗളൂരു: കർണാടകയിലെ കൃഷ്ണരാജ സാഗർ അണക്കെട്ടിന് സമീപമുള്ള ബൃന്ദാവൻ ഗാർഡൻസിൽ കാവേരി...

സംസ്ഥാനത്ത് മഴ ശക്തമാകുന്നു; ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവര്‍ഷം കനക്കുന്നു.  ഇന്നും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ്...

വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ചു; എം.സി.മായിൻഹാജി ചെയര്‍മാൻ

തിരുവനന്തപുരം: കെ.എസ്.ഹംസയുടെ നേതൃത്വത്തിലുള്ള സമിതിയെ പിരിച്ചുവിട്ട് സംസ്ഥാന വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ചു...

നെലമംഗലയിൽ ലോറി ബൈക്കിലിടിച്ച് മലയാളി യുവതിക്ക് ദാരുണാന്ത്യം

ബെംഗളൂരു: ബെംഗളൂരു–ബണ്ട്വാൾ ദേശീയപാതയിൽ നെലമംഗലയ്ക്ക് സമീപമുണ്ടായ വാഹനാപകടത്തിൽ മലയാളി യുവതി മരിച്ചു....

ഗണേശ ഘോഷയാത്രയ്ക്കിടെ പടക്കം പൊട്ടി മൂന്നുപേർക്ക് ഗുരുതരപരുക്ക്

ബെംഗളൂരു: ഗണേശോത്സവ ഘോഷയാത്രയ്ക്കിടെ പടക്കം പൊട്ടിത്തെറിച്ച് മൂന്നുപേർക്ക് ഗുരുതരപരുക്കേറ്റു. ചിക്കമഗളൂരുവിലെ ലക്ഷ്യ...

ബെംഗളൂരുവിൽ പ്രതിഷേധമിരമ്പി സി.ജെ.പി.യുടെ തിരംഗ റാലി

ബെംഗളൂരു: കോക്രോച്ച് ജനതാ പാർട്ടിയുടെ (സിജെപി) നേതൃത്വത്തിൽ ബെംഗളൂരുവിൽ തിരംഗ മാർച്ച്...

Related Articles

Popular Categories