കൊല്ലം: പ്രമുഖ കോൺഗ്രസ് നേതാവും കൊല്ലം ജില്ലാ മുൻ ഡി സി സി പ്രസിഡന്റും കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗവും വീക്ഷണം മാനേജിംഗ് എഡിറ്ററും ആയ ഡോ. ശൂരനാട് രാജശേഖരൻ (75) അന്തരിച്ചു. രക്താർബുദ ബാധയെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു. സംസ്ക്കാരം വീട്ടു വളപ്പിൽ 5 മണിക്ക് നടക്കും.
കൊല്ലം ശാസ്താംകോട്ട ഡിബി കോളജിൽ കേരള വിദ്യാർഥി യൂണിയൻ പ്രവർത്തകനായി തുടങ്ങിയ ശൂരനാട് രാജശേഖരൻ കെഎസ്‌യു സംസ്ഥാന ഭാരവാഹി, യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹി, കൊല്ലം ഡിസിസി പ്രസിഡന്റ്, കെപിസിസി ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്, സംസ്ഥാന സഹകരണ ബാങ്ക് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, കൊല്ലം പ്രസ് ക്ലബ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. പാർലമെന്റിലേക്കും നിയമസഭയിലേക്കും ഓരോ തവണ മത്സരിച്ചിട്ടുണ്ട്.
<BR>
TAGS : OBITUARY
SUMMARY : Dr. Suranad Rajasekaran passed away
കോട്ടയം: കോട്ടയം മാങ്ങാനത്ത് വീട് കുത്തി തുറന്ന് അമ്പതു പവൻ കവർന്നതായി പരാതി. മോഷണത്തിനു പിന്നില്‍ ഉത്തരേന്ത്യൻ സംഘമെന്ന് സ്ഥിരീകരിച്ച്…
ഗൂഡല്ലൂർ: തമിഴ്നാട് ഗൂഡല്ലൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മലയാളിക്ക് ദാരുണാന്ത്യം. ഓവേലി ന്യൂ ഹോപ് സ്വദേശി മണി (60) ആണ് മരിച്ചത്.…
കൊച്ചി: കോതമംഗലത്ത് 23കാരിയുടെ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സോനയുടെ സുഹൃത്ത് റമീസ് പോലീസ് കസ്റ്റഡിയില്‍. റമീസിനെ കോതമംഗലം പോലീസ് ചോദ്യം…
തിരുവനന്തപുരം: ഓഗസ്റ്റ് 14ന് 'വിഭജന ഭീതി ദിനം' ആചരിക്കണമെന്ന വിവാദ സർക്കുലറുമായി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. ഇതുസംബന്ധിച്ച് അന്ന്…
കൊച്ചി: കേരളത്തിൽ സ്വര്‍ണവില കുറഞ്ഞു. 560 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 75000 രൂപയായി. ഗ്രാമിന് ആനുപാതികമായി…
ചെന്നൈ: സനാതന ധർമത്തിനെതിരെ പരാമർശം നടത്തിയ നടനും മക്കള്‍ നീതിമയ്യം നേതാവുമായ കമല്‍ഹാസന് നേരെ വധഭീഷണി. കമല്‍ഹാസന്റെ കഴുത്തുവെട്ടുമെന്നാണ് ഭീഷണി.…