LATEST NEWS

ഡോ. സുഷമ ശങ്കറിന് ‘ബാലദീപ്തി പുരസ്കാരം’

ബെംഗളൂരു: കന്നഡ – മലയാളം എഴുത്തുകാരിയും, വിവർത്തകയുമായ ഡോ. സുഷമ ശങ്കറിന് ബാലസാഹിത്യ മേഖലയിൽ അതുല്യമായ സേവനം അനുഷ്ഠിച്ചതിനുള്ള അംഗീകാരമായി ചിൽഡ്രൻസ് അക്കാദമി, ധാർവാഡ്, കർണാടകത്തിൻ്റെ ബാലദീപ്തി രജത പുരസ്കാരം.

കന്നഡ ഭാഷയെയും സാഹിത്യത്തെയും സംസ്കാരത്തെയും ബാലമനസ്സുകളിലേക്ക്പ്രചരിപ്പിക്കുന്നതിനായി കഴിഞ്ഞ പതിമൂന്ന് വർഷങ്ങളായി തൊദൽനുടി എന്ന കുട്ടികളുടെ കന്നഡ മാസികയുടെ എഡിറ്ററായ ഡോ. സുഷമയുടെ ദീർഘകാല പരിശ്രമങ്ങളാണ് ഈ പുരസ്കാരത്തിന് അർഹയാക്കിയതെന്ന് അക്കാദമിയുടെ പ്രസിഡന്റ് ഡോ. രാജൻ ദേശ്‌പാണ്ഡെ അറിയിച്ചു.

ഒക്ടോബർ 26-ാം തീയതി വൈകിട്ട് 4 മണിക്ക് ധാർവാഡിലെ ആലൂർ വെങ്കടറാവു ഓഡിറ്റോറിയത്തിൽ നടക്കുന്ന ചിൽഡ്രൻസ് അക്കാദമിയുടെ രജതമഹോത്സവത്തിൽ അവാർഡ് സമ്മാനിക്കും. പതിനേഴ് വർഷങ്ങളായി സൗജന്യമായി കന്നഡ പഠിപ്പിക്കുന്ന ഡോ.സുഷമ മലയാളം മിഷൻ്റെ അമ്മ മലയാളം പഠനക്ളാസ്സും നടത്തിവരുന്നു. കഴിഞ്ഞ 30 വർഷങ്ങളായി വൈറ്റ് ഫീൽഡിൽ ശ്രീ സരസ്വതി എജുക്കേഷൻ ട്രസ്റ്റ് എന്ന വിദ്യാഭ്യാസ സ്ഥാപനം നടത്തി വരുന്ന സുഷമ ഈ ബഹുമതിക്ക് അർഹയാകുന്ന ആദ്യ മലയാളിയാണ്.
ദ്രാവിഡ ഭാഷാ ട്രാൻസ്ലേറ്റേർസ് അസോസിയേഷൻ്റെ പ്രസിഡൻ്റാണ് കൊല്ലം കണ്ണനല്ലൂർ സ്വദേശിയായ സുഷമ ശങ്കർ.
SUMMARY: Dr. Sushma Shankar to be conferred with ‘Baladeepti Award’

NEWS DESK

Recent Posts

വാഹനാപകടത്തില്‍ പരുക്കേറ്റ സ്ഥാനാര്‍ഥി മരിച്ചു; വിഴിഞ്ഞം വാര്‍ഡിലെ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

തിരുവനന്തപുരം: സ്ഥാനാർഥി വാഹനാപകടത്തില്‍ മരിച്ചതിനെ തുടർന്ന് തിരുവനന്തപുരം കോർപറേഷൻ വിഴിഞ്ഞം വാർഡിലെ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു. സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്ന ജസ്റ്റിൻ…

59 minutes ago

ആധാര്‍ കാര്‍ഡിന്റെ ഫോട്ടോകോപ്പി എടുക്കുന്നതിന് വിലക്ക് വരുന്നു; പുതിയ തീരുമാനവുമായി യുഐഡിഎഐ

ന്യൂഡൽഹി: ഇന്ത്യയിലെ ഓരോ പൗരൻമാരുടെയും ഏറ്റവും പ്രധാനപ്പെട്ട തിരിച്ചറിയല്‍ രേഖകളിലൊന്നാണ് ആധാർ കാർഡ്. 12 അക്ക സവിശേഷ തിരിച്ചറിയല്‍ നമ്പർ…

2 hours ago

ഗൃഹനാഥന്‍ വീട്ടുവളപ്പില്‍ വെടിയേറ്റ് മരിച്ച നിലയില്‍

കോട്ടയം: ഈരാറ്റുപേട്ടയില്‍ തടവിനാല്‍ വീട്ടില്‍ ലോറൻസിനെ (56) വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. വീടിന് സമീപത്തെ പറമ്പിലാണ് ഇദ്ദേഹത്തെ മരിച്ച…

2 hours ago

നാളെ ഏഴിടങ്ങളിൽ വോട്ടെടുപ്പ്: തിരിച്ചറിയൽ രേഖകളായി ഇവ ഉപയോ​ഗിക്കാം

തിരുവനന്തപുരം: തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട വോട്ടെടുപ്പ്‌ ചൊവ്വാഴ്ച നടക്കും. രാവിലെ 7 ന് തുടങ്ങും. വൈകുന്നേരം 6…

4 hours ago

അപമര്യാദയായി പെരുമാറി: സംവിധായകനെതിരെ പരാതിയുമായി ചലച്ചിത്രപ്രവർത്തക

തിരുവനന്തപുരം: ഐഎഫ്എഫ്കെയിലേക്കുള്ള സിനിമ സെലക്ഷൻ നടപടികൾക്കിടെ പ്രമുഖ സംവിധായകൻ അപമര്യാദയായി പെരുമാറിയെന്ന് ചലച്ചിത്ര പ്രവർത്തകയുടെ പരാതി. ജൂറി അംഗമായ ചലച്ചിത്ര…

4 hours ago

കെഎന്‍എസ്എസ് മൈസൂരു കരയോഗം കുടുംബ സംഗമം

ബെംഗളൂരു: കർണാടക നായർ സർവീസ് സൊസൈറ്റിയുടെ മൈസൂരു കരയോഗത്തിന്റെ കുടുംബസംഗമം കരയോഗം അംഗങ്ങളുടെ കലാപരിപാടികൾ സാംസ്‌കാരിക സമ്മേളനം എന്നിവയോടുകൂടി നടന്നു.…

4 hours ago