ഡോ. സുഷമ ശങ്കറിന് ‘ബാലദീപ്തി പുരസ്കാരം’

ബെംഗളൂരു: കന്നഡ – മലയാളം എഴുത്തുകാരിയും, വിവർത്തകയുമായ ഡോ. സുഷമ ശങ്കറിന് ബാലസാഹിത്യ മേഖലയിൽ അതുല്യമായ സേവനം അനുഷ്ഠിച്ചതിനുള്ള അംഗീകാരമായി ചിൽഡ്രൻസ് അക്കാദമി, ധാർവാഡ്, കർണാടകത്തിൻ്റെ ബാലദീപ്തി രജത പുരസ്കാരം.

കന്നഡ ഭാഷയെയും സാഹിത്യത്തെയും സംസ്കാരത്തെയും ബാലമനസ്സുകളിലേക്ക്പ്രചരിപ്പിക്കുന്നതിനായി കഴിഞ്ഞ പതിമൂന്ന് വർഷങ്ങളായി തൊദൽനുടി എന്ന കുട്ടികളുടെ കന്നഡ മാസികയുടെ എഡിറ്ററായ ഡോ. സുഷമയുടെ ദീർഘകാല പരിശ്രമങ്ങളാണ് ഈ പുരസ്കാരത്തിന് അർഹയാക്കിയതെന്ന് അക്കാദമിയുടെ പ്രസിഡന്റ് ഡോ. രാജൻ ദേശ്‌പാണ്ഡെ അറിയിച്ചു.

ഒക്ടോബർ 26-ാം തീയതി വൈകിട്ട് 4 മണിക്ക് ധാർവാഡിലെ ആലൂർ വെങ്കടറാവു ഓഡിറ്റോറിയത്തിൽ നടക്കുന്ന ചിൽഡ്രൻസ് അക്കാദമിയുടെ രജതമഹോത്സവത്തിൽ അവാർഡ് സമ്മാനിക്കും. പതിനേഴ് വർഷങ്ങളായി സൗജന്യമായി കന്നഡ പഠിപ്പിക്കുന്ന ഡോ.സുഷമ മലയാളം മിഷൻ്റെ അമ്മ മലയാളം പഠനക്ളാസ്സും നടത്തിവരുന്നു. കഴിഞ്ഞ 30 വർഷങ്ങളായി വൈറ്റ് ഫീൽഡിൽ ശ്രീ സരസ്വതി എജുക്കേഷൻ ട്രസ്റ്റ് എന്ന വിദ്യാഭ്യാസ സ്ഥാപനം നടത്തി വരുന്ന സുഷമ ഈ ബഹുമതിക്ക് അർഹയാകുന്ന ആദ്യ മലയാളിയാണ്.
ദ്രാവിഡ ഭാഷാ ട്രാൻസ്ലേറ്റേർസ് അസോസിയേഷൻ്റെ പ്രസിഡൻ്റാണ് കൊല്ലം കണ്ണനല്ലൂർ സ്വദേശിയായ സുഷമ ശങ്കർ.
SUMMARY: Dr. Sushma Shankar to be conferred with ‘Baladeepti Award’

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

അമ്മ മരിച്ചതിനെ തുടര്‍ന്ന് വിദേശത്തുനിന്നെത്തിയ മകൻ വാഹനാപകടത്തില്‍ മരിച്ചു

മാനന്തവാടി: അമ്മയുടെ മരണത്തെ തുടർന്ന് ദുബായില്‍നിന്ന് നാട്ടിലെത്തിയ യുവാവ് മാനന്തവാടിയിലുണ്ടായ വാഹനാപകടത്തില്‍...

അധ്യായം 51 📖 പ്രണാമം

‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍ വളരെയധികം...

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

തിരുവനന്തപുരം: കെഎസ്‌ആർടിസിക്ക് പുതിയ ബസുകള്‍ വാങ്ങാൻ എംഎല്‍എമാരുടെ ആസ്തി വികസന ഫണ്ട്...

കൊച്ചിയില്‍ ജിഎസ്ടി ജോ. കമ്മീഷണറുടെ ഓഫീസിലും വീട്ടിലും വിജിലന്‍സ് പരിശോധന; 14 ലക്ഷം രൂപ പിടിച്ചെടുത്തു

കൊച്ചി: ജിഎസ്ടി ജോയിന്റ് കമ്മീഷണർ പ്രജനി രാജന്റെ കൊച്ചിയിലെ ഓഫീസിലും വീടുകളിലും...

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

കോഴിക്കോട്: വടകര എംഡിഎംഎ കേസില്‍ നാലാം പ്രതിയായ നീഷ്മയ്ക്ക് ജാമ്യം. വടകര...

ബാങ്കുകൾ ഇന്ന് തുറക്കും; നാളെ മുതൽ മൂന്ന് ദിവസം അവധി

ബെംഗളൂരു: ബാങ്ക് ജീവനക്കാരുടെ സംഘടനകൾ ആഹ്വാനം ചെയ്ത പണിമുടക്കിൽ ബാങ്കിങ് സേവനങ്ങൾ...

വിദ്യാര്‍ഥിനിയെ ഹോസ്റ്റല്‍ ജീവനക്കാരന്‍ ബലാത്സംഗം ചെയ്‌തെന്ന വാര്‍ത്ത; പഞ്ചാബിലെ ലൗലി സർവകലാശാല കാമ്പസിൽ സംഘർഷം, വാ​ഹ​ന​ങ്ങ​ൾക്ക് തീ​യി​ട്ടു

ന്യൂഡല്‍ഹി: പഞ്ചാബിലെ ലവ്‌ലി സ്വകാര്യ പ്രൊഫഷണല്‍ സര്‍വകലാശാലയില്‍ സംഘര്‍ഷം. പെൺകുട്ടികളുടെ ഹോസ്റ്റലിൽ...

തിരുവനന്തപുരം നഗരത്തില്‍ വന്‍ എംഡിഎംഎ വേട്ട; രണ്ടുപേര്‍ പിടിയില്‍

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ൽ വ​ൻ രാ​സ​ല​ഹ​രി​വേ​ട്ട. 105 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി ര​ണ്ട്...

Related Articles

Popular Categories