ബെംഗളൂരു: രാജ്യത്തെ മികച്ച ആശയവിനിമയ ഗവേഷകരിൽ ഒരാളും കാലിക്കറ്റ് സര്‍വ്വകലാശാലയിലെ മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസം വിഭാഗം മുന്‍ മേധാവിയും പ്രൊഫസറുമായിരുന്ന ഡോ. സയ്യിദ് അംജദ് അഹമ്മദ് (76) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് തിങ്കളാഴ്ച പുലർച്ചെ ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് അന്ത്യം.
കമ്മ്യൂണിക്കേഷന്‍ ഗവേഷണ രംഗത്തെ മികച്ച അധ്യാപകനും പ്രശസ്തനായ ഗവേഷകനുമായിരുന്നു. 1998-ൽ കാലിക്കറ്റ് സർവകലാശാലയിൽ ഇ.എം.എം.ആർ.സി സ്ഥാപിക്കുന്നതിൽ ഡോ. അഹമ്മദ് നിർണായക പങ്ക് വഹിച്ചു. ഇ.എം.ആര്‍.സി. ഡയറക്ടറായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. വിരമിച്ച ശേഷം ബെംഗളൂരുവില്‍ സ്ഥിരതാമസമാക്കിയ അദ്ദേഹം ബാംഗ്ലൂർ സർവകലാശാലയിലെ ഇലക്ട്രോണിക് മീഡിയ വകുപ്പിന് കീഴിൽ ഒരു ഗവേഷണ പദ്ധതി ഏറ്റെടുക്കുകയും ചെയ്തു.
കമ്മ്യൂണിക്കേഷന്‍ വിഭാഗത്തില്‍ എം.എസ് ബിരുദത്തിന് ചേരുന്നതിന് മുന്‍പ് അദ്ദേഹം ബാംഗ്ലൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ജിയോളജിയില്‍ എം.എസ്.സി നേടിയിരുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ അധ്യാപകനായി ചേരുന്നതിന് മുന്‍പ് അദ്ദേഹം കുറച്ചുകാലം ഐ.ഐ.എം. ബെംഗളൂരുവില്‍ സേവനമനുഷ്ഠിച്ചു. യു.ജി.സി.യുടെ എമെരിറ്റസ് ഫെലോ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.
ഭാര്യ: രഹന. മകന്‍: സാദ്. സംസ്കാരം ബെംഗളൂരുവിലെ അൽ-കുദ്ദൂസ് ഖബര്‍സ്ഥാനില്‍ നടന്നു.
SUMMARY: Dr. Syed Amjad Ahmed passes away
ബെംഗളൂരു: മണിപ്പാല്‍ ആശുപത്രിയില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ച മുന്‍ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡ സുഖം പ്രാപിച്ച് വീട്ടിലേക്ക് മടങ്ങി. അദ്ദേഹത്തിന്റെ ആരോഗ്യനില…
കോഴിക്കോട്: പേരാമ്പ്രയില്‍ സംഘര്‍ഷത്തിനിടെ പരിക്കേറ്റ വടകര എംപി ഷാഫി പറമ്പില്‍ ആശുപത്രി വിട്ടു. സംഘര്‍ഷത്തില്‍ മൂക്കിന് പരിക്കേറ്റ ഷാഫി, മൂന്ന്…
ബെംഗളൂരു: സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന യുവതിയെ വിവാഹം കഴിപ്പിക്കാമെന്ന് പറഞ്ഞ് മംഗളൂരുവില്‍ വെച്ച് ഒരു സംഘം മലയാളിയെ വഞ്ചിച്ച്…
മലപ്പുറം:എടപ്പാളില്‍ സ്കൂൾ ബസ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. കണ്ടനകം സ്വദേശി വിജയനാണ് മരിച്ചത്. …
ബെംഗളൂരു: മാസപ്പടിക്കേസില്‍ എസ്എഫ്ഐഒ അന്വേഷണത്തിനെതിരെ കര്‍ണാടക ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്‍. അന്വേഷണം തടയണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി…
കൊച്ചി: എറണാകുളം പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളില്‍ ഹിജാബ് തർക്കത്തെ തുടർന്ന് സ്കൂൾ അടച്ചിട്ടു. എട്ടാം ക്ലാസ് വിദ്യാർഥിനി ഹിജാബ്…