ന്യൂഡൽഹി: ലോക ചെസ് ചാമ്പ്യൻഷിപ്പിൽ ചരിത്ര വിജയം നേടിയ ഡി. ഗുകേഷിനെ അഭിനന്ദിച്ച് രാഷ്‌ട്രപതി ദ്രൗപദി മുർമു. ഇന്ത്യയെ ലോകത്തിന്റെ നെറുകയിലെത്തിച്ചിരിക്കുകയാണെന്നും അഭിമാന നേട്ടമാണിതെന്നും ദ്രൗപദി മുർമു പറഞ്ഞു. ലോക ചെസ് ചാമ്പ്യൻഷിപ്പ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി കൂടിയാണ് ഗുകേഷ്.
ഇതിലൂടെ ചെസ്സിന്റെ ശക്തികേന്ദ്രം ഇന്ത്യയാണെന്ന് ഊട്ടിയുറപ്പിച്ചിരിക്കുകയാണ്. വളർന്നുവരുന്ന ഓരോ താരങ്ങൾക്കും ഗുകേഷ് പ്രചോദനമാകുമെന്ന് ദ്രൗപദി മുർമു പറഞ്ഞു.
ചെസിനും ഭാരതത്തിനും അഭിമാന നിമിഷമാണിതെന്ന് മുൻ ലോക ചെസ് ചമ്പ്യൻ വിശ്വനാഥൻ ആനന്ദ് എക്‌സിൽ കുറിച്ചു. തന്നെ സംബന്ധിച്ചിടത്തോളം വ്യക്തിപരമായ ആനന്ദമാണെന്നും അദ്ദേഹം പറഞ്ഞു. വിശ്വനാഥൻ ആനന്ദിന് ശേഷം ചെസ് ലോകചാമ്പ്യൻഷിപ്പ് കിരീടം ഉയർത്തുന്ന രണ്ടാമത്തെ ഇന്ത്യൻ താരമാണ് തമിഴ്‌നാട്ടുകാരനായ ഗുകേഷ്.
TAGS: NATIONAL | CHESS
SUMMARY: President Murmu appreciates and congratulates D Gukesh
ബെംഗളൂരു: വന്യമൃഗ ആക്രമണത്തില്‍ മനുഷ്യര്‍ കൊല്ലപ്പെടുന്ന സംഭവങ്ങള്‍ വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ ബന്ദിപ്പൂര്‍, നാഗര്‍ഹോള വന്യജീവി സങ്കേതങ്ങളിലെ ടൂറിസം സഫാരി പ്രവര്‍ത്തനങ്ങള്‍…
ന്യൂഡല്‍ഹി: ഡല്‍ഹി വിമാനത്താവളത്തിൽ സാങ്കേതിക തകരാർ കാരണം വൈകിയത് 800 വിമാന സർവീസുകൾ. ഇതുവരെയും തകരാർ പരിഹരിച്ചിട്ടില്ല. അന്താരാഷ്ട്ര സർവീസുകളും…
ബെംഗളൂരു: സുവർണ കർണാടക കേരളസമാജം ബെംഗളൂരു നോര്‍ത്ത് സോണ്‍ 'സുവർണ ജ്യോതി 2025' നവംബർ 9 ന് രാവിലെ 11…
തിരുവനന്തപുരം: തിരുവനന്തപുരം മെട്രോ റെയില്‍ പദ്ധതിയുടെ ആദ്യ ഘട്ട അലൈന്‍മെൻ്റിന് അംഗീകാരം. ടെക്നോപാര്‍ക്കിന്റെ മൂന്ന് ഫേസുകള്‍, വിമാനത്താവളം, തമ്പാനൂര്‍ ബസ് സ്റ്റാന്റ്,…
തിരുവനന്തപുരം: കെ ജയകുമാർ ഐഎഎസ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായേക്കുമെന്ന് സൂചന. അന്തിമ തീരുമാനം നാളെയുണ്ടാകും. മുന്‍ ചീഫ് സെക്രട്ടറിയാണ്…
തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭരണസമിതി മാറുമെന്നും പുതിയ പ്രസിഡണ്ടിനെ തീരുമാനിച്ചിട്ടുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. സര്‍ക്കാര്‍…