ASSOCIATION NEWS

ദ്രാവിഡഭാഷാ വിവർത്തക അസോസിയേഷൻ പുരസ്കാരത്തിന് കൃതികൾ ക്ഷണിച്ചു

ബെംഗളൂരു: ദ്രാവിഡഭാഷാ വിവർത്തക അസോസിയേഷൻ വിവർത്തന പുരസ്കാരത്തിന് കൃതികൾ ക്ഷണിച്ചു. മലയാളം, തെലുഗു, തമിഴ്, തുളു ഭാഷകളിൽനിന്ന് കന്നഡയിലേക്ക് വിവർത്തനം ചെയ്ത നോവലുകൾക്കാണ് പുരസ്കാരം നൽകുന്നത്. 11,111 രൂപയാണ് പുരസ്കാരത്തുക.

വിവർത്തന പുസ്തകങ്ങൾ 2022, 2023, 2024 വർഷങ്ങളിൽ പ്രസിദ്ധീകരിച്ചതായിരിക്കണം. മൂന്നു കോപ്പികൾ ജൂലായ് 31-നു മുൻപ് പ്രസിഡന്റ്, ഡിബിറ്റിഎ, ശ്രീഭൈരവേശ്വര നിലയ, ഇമ്മടി ഹള്ളി മെയിൻ റോഡ്, ഹഗദൂരു, വൈറ്റ്ഫീൽഡ്, ബെംഗളൂരു-560066 എന്ന വിലാസത്തിൽ അയയ്ക്കണം.

സെപ്റ്റംബറിൽ അസോസിയേഷന്റെ വാർഷിക സമ്മേളനത്തിൽ പുരസ്കാരം സമ്മാനിക്കുമെന്ന് പ്രസിഡന്റ് ഡോ.സുഷമാ ശങ്കർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9901041889, 8147212724.
SUMMARY: Dravidian Language Translators Association invites entries for awards
NEWS DESK

Recent Posts

കാട്ടാന ആക്രമണം; 60 കാരന് ദാരുണാന്ത്യം

ബെംഗളൂരു: ധർമ്മസ്ഥല പോലീസ് സ്റ്റേഷൻ പരിധിയിലുള്ള സൗത്തട്ക ക്ഷേത്രത്തിനടുത്തുള്ള ഗുണ്ടിയിൽ കാട്ടാന ആക്രമണത്തിൽ 60 കാരന്‍ കൊല്ലപ്പെട്ടു. മുരട്ടമേൽ സ്വദേശി…

7 minutes ago

ടിവികെ കൊടിയിലെ ‘കോപ്പിയടി’; വിജയ്ക്ക് നോട്ടിസ് അയച്ച്‌ മദ്രാസ് ഹൈക്കോടതി

ചെന്നൈ: തമിഴ് നടൻ വിജയ്‌യുടെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) കൊടിയില്‍ ചുവപ്പ്, മഞ്ഞ നിറങ്ങളുടെ ശ്രേണി…

21 minutes ago

കനത്ത മഴ; ദക്ഷിണ കന്നഡ ജില്ലയില്‍ വ്യാപക നാശനഷ്ടം, മംഗളൂരു-ബെംഗളൂരു ദേശീയപാതയില്‍ ഗതാഗതം തടസപ്പെട്ടു

ബെംഗളൂരു: കര്‍ണാടകയുടെ തീരദേശ മലയോര ജില്ലകളില്‍ കനത്ത നാശം വിതച്ച് മഴ. ബുധനാഴ്ച രാവിലെ തുടങ്ങിയ മഴ ഇപ്പോഴും തുടരുകയാണ്…

45 minutes ago

നിപ ജാഗ്രത; പാലക്കാട് നിയന്ത്രണങ്ങള്‍ ശക്തം

പാലക്കാട്‌: മൂന്നുപേർക്ക് നിപ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് നിയന്ത്രണങ്ങള്‍ ശക്തമാക്കി. മണ്ണാർക്കാട് താലൂക്കില്‍ മാസ്‌ക്ക് നിർബന്ധമാക്കി. കണ്ടെയ്‌മെന്റ്…

1 hour ago

കോൺഗ്രസ് എംഎൽഎയുടെ 1.32 കോടി രൂപയുടെ സ്വത്ത് ഇ.ഡി കണ്ടുകെട്ടി

ബെംഗളൂരു: കോലാർ-ചിക്കബള്ളാപുര ജില്ലാ സഹകരണ പാൽ ഉൽപ്പാദക യൂണിയന്‍ റിക്രൂട്ട്മെന്റ് തട്ടിപ്പുമായി ബന്ധപ്പെട്ട് മാലൂർ കോൺഗ്രസ് എംഎൽഎ കെ.വൈ. നഞ്ചേഗൗഡയുടെ…

1 hour ago

മഴ ശക്തം; മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്, വിവിധ ജില്ലകളിലെ സ്കൂളുകൾക്ക് അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്. വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ്…

3 hours ago