Categories: KARNATAKATOP NEWS

പിക്കപ്പ് ട്രക്കും കാറും കൂട്ടിയിടിച്ച് അപകടം; ഒരാൾക്ക് ഗുരുതര പരുക്ക്

ബെംഗളൂരു: പിക്കപ്പ് ട്രക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് ഗുരുതര പരുക്ക്. കുടക് സുണ്ടിക്കൊപ്പയ്ക്ക് സമീപം ശനിയാഴ്ച രാത്രിയാണ് അപകടമുണ്ടായത്. കാർ ഡ്രൈവർക്ക് ഗുരുതര പരുക്കേറ്റു. ഇയാളെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സുണ്ടിക്കൊപ്പയിൽ നിന്ന് കുശാൽനഗറിലേക്ക് പോവുകയായിരുന്ന പിക്കപ്പ് വാഹനവും ബെംഗളൂരുവിൽ നിന്ന് മടിക്കേരിയിലേക്ക് വരികയായിരുന്ന മഹീന്ദ്ര എസ്‌യുവിയുമാണ് അപകടത്തിൽപ്പെട്ടത്. സംഭവത്തെ തുടർന്ന് കാറിൻ്റെ സ്റ്റിയറിംഗിനും സീറ്റിനുമിടയിൽ അരമണിക്കൂറിലേറെ നേരം ഡ്രൈവർ കുടുങ്ങിക്കിടന്നു. പിന്നീട് പോലീസും നാട്ടുകാരും ചേർന്ന് മറ്റൊരു ലോറി ഉപയോഗിച്ച് കാറിൻ്റെ മുൻഭാഗം കയർ കെട്ടി വലിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്. സംഭവത്തിൽ സുണ്ടിക്കൊപ്പ പോലീസ് കേസെടുത്തു.

TAGS: KARNATAKA | ACCIDENT
SUMMARY: One critically injured in pickup truck suv collision

Savre Digital

Recent Posts

കരൂര്‍ ദുരന്തം; വിജയ്യുടെ പ്രചാരണ വാഹനം കസ്റ്റഡിയിലെടുത്ത് സിബിഐ

ചെന്നൈ: കരൂർ ദുരന്തവുമായി ബന്ധപ്പെട്ട് വിജയ്‌യുടെ പ്രചാരണ വാഹനം കസ്റ്റഡിയിലെടുത്ത് സിബിഐ. പനയൂരിലെ വീട്ടില്‍ നിന്നാണ് വാഹനം കസ്റ്റഡിയില്‍ എടുത്തത്.…

37 minutes ago

‘മാപ്പ് പറയില്ല, കേസും കോടതിയും പുത്തരിയല്ല’; ജമാഅത്തെ ഇസ്‌ലാമിക്ക് എ.കെ ബാലന്റെ മറുപടി

തിരുവനന്തപുരം: ജമാഅത്തെ ഇസ്‌ലാമി അയച്ച വക്കീല്‍ നോട്ടീസിന് മറുപടിയുമായി സി.പി.ഐ.എം കേന്ദ്രകമ്മിറ്റി അംഗം എ.കെ ബാലൻ. തനിക്ക് മാപ്പ് പറയാൻ…

1 hour ago

അയോധ്യ രാമക്ഷേത്രത്തിന് 15 കിലോമീറ്റര്‍ ചുറ്റളവില്‍ മാംസാഹാരം നിരോധിച്ചു

ലഖ്നൗ: അയോധ്യയിലെ രാമക്ഷേത്രത്തിന് ചുറ്റുമുള്ള 15 കിലോമീറ്റർ പരിധിയില്‍ മാംസാഹാര വിതരണം നിരോധിച്ചുകൊണ്ട് അയോധ്യ ഭരണകൂടം ഉത്തരവിറക്കി. 'പഞ്ചകോശി പരിക്രമ'…

2 hours ago

ആശുപത്രിയില്‍ പിതാവിന് കൂട്ടിരിക്കാന്‍ വന്നു; ആറാം നിലയില്‍ നിന്ന് ചാടി യുവാവ് ജീവനൊടുക്കി

കണ്ണൂര്‍: പിതാവിന് കൂട്ടിരിക്കാന്‍ വന്ന യുവാവ് ആശുപത്രി കെട്ടിടത്തില്‍ നിന്ന് ചാടി ജീവനൊടുക്കി. ശ്രീകണ്ഠാപുരം കാഞ്ഞിലേരി ആലക്കുന്നിലെ പുതുപ്പള്ളിഞ്ഞാലില്‍ തോമസ്-ത്രേസ്യാമ്മ…

3 hours ago

തന്ത്രിക്ക് ദേഹാസ്വാസ്ഥ്യം; ജയിലില്‍ നിന്ന് ആശുപത്രിയിലേക്ക് മാറ്റും

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസില്‍ അറസ്റ്റിലായി പൂജപ്പുര സ്പെഷ്യല്‍ സബ്‌ ജയിലില്‍ റിമാൻഡില്‍ കഴിയുന്ന തന്ത്രി കണ്‌ഠരര് രാജീവരർക്ക് ദേഹാസ്വാസ്ഥ്യം. രാവിലെ…

4 hours ago

രാജീവ് ചന്ദ്രശേഖറുമായി ചര്‍ച്ച നടത്തി; ബിജെപിയില്‍ ചേരുമെന്ന് എസ്. രാജേന്ദ്രൻ

തിരുവനന്തപുരം: കഴിഞ്ഞ തിരഞ്ഞെടുപ്പില്‍, എല്‍ഡിഎഫ് സ്ഥാനാർഥിയായിരുന്ന എ. രാജയെ തോല്‍പിക്കാൻ ശ്രമിച്ചുവെന്നാരോപിച്ചു പാർട്ടിയില്‍ നിന്നു സസ്പെൻഡ് ചെയ്‌ത എസ് രാജേന്ദ്രൻ…

4 hours ago