ബെംഗളൂരു: രേണുകസ്വാമി കൊലപാതകകേസിൽ കന്നഡ നടൻ ദർശൻ തോഗുദീപക്കെതിരെയുള്ള കുരുക്ക് മുറുകുന്നു. രേണുക സ്വാമിയെ ദർശന് അടുത്തേക്ക് എത്തിച്ച ഡ്രൈവർ പോലീസിൽ കീഴടങ്ങി. ടാക്‌സി ഡ്രൈവർ രവിയാണ് ചിത്രദുർഗ ഡിവൈഎസ്‌പി ഓഫീസിലെത്തി കീഴടങ്ങിയത്. ചിത്രദുർഗയിൽ നിന്ന് ബെംഗളൂരുവിലേക്ക് രേണുകസ്വാമിയെ എത്തിച്ചത് രവിയായിരുന്നു.
ടാക്‌സി അസോസിയേഷന്റെ ഇടപെടലിന് പിന്നാലെയാണ് ഒളിവിലായിരുന്ന രവി കീഴടങ്ങിയത്. ചിത്രദുർഗ സ്വദേശിയും ഫാർമസി ജീവനക്കാരനുമായ രേണുകസ്വാമിയെ (32) തലക്കടിച്ചു കൊന്ന ശേഷം ബെംഗളൂരു കാമാക്ഷി പാളയത്തിലെ മലിനജല കനാലിൽ തള്ളിയെന്നാണ് ദർശനെതിരെയുള്ള കേസ്. ഭാര്യയുമായി അകന്നു താമസിക്കുന്ന ദർശനും, നടി പവിത്ര ഗൗഡയും തമ്മിലുള്ള ബന്ധത്തെ എതിർത്തതാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസിന്റെ കണ്ടെത്തൽ.
കൊലക്കേസുമായി ബന്ധപ്പെട്ട് ദർശനും സുഹൃത്തും പവിത്ര ഗൗഡയും മറ്റു 11 പേരും നിലവിൽ പോലീസ് കസ്റ്റഡിയിലാണ്. ബെംഗളൂരുവിൽ എത്തിച്ച ശേഷം ഷെഡിൽ വെച്ച് കൊലയാളികൾ ബെൽറ്റ് ഉപയോഗിച്ച് രേണുകസ്വാമിയെ മർദിച്ചു. ബോധരഹിതനായപ്പോൾ സംഘത്തിൽ ഉള്ളവർ വടി കൊണ്ട് വീണ്ടും മർദിച്ചു. പിന്നീട് ഭിത്തിയിലേക്ക് വലിച്ചെറിഞ്ഞു. ഇടിയുടെ ആഘാതത്തിൽ രേണുകസ്വാമിയുടെ എല്ലുകൾ ഒടിഞ്ഞു. മരിച്ചെന്ന് ഉറപ്പായ ശേഷം പിന്നീട് മൃതദേഹം ഓടയിൽ തള്ളി. സമീപത്തെ ഒരു യുവാവാണ് നായ്‌ക്കൾ ഭക്ഷിക്കുന്ന രീതിയിൽ മൃതദേഹം കണ്ടത്. തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
TAGS: DARSHAN THOOGUDEEPA| BENGALURU UPDATES| ARREST
SUMMARY: Driver who brought renukaswamy to bengaluru surrenders
ന്യൂഡല്‍ഹി: നൂറുമീറ്ററോ അതില്‍ കൂടുതലോ ഉയരമുള്ള കുന്നുകളെ മാത്രം ആരവല്ലിമലനിരകളുടെ ഭാഗമായി കണക്കാക്കണമെന്ന ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി.…
പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എന്‍ വിജയകുമാര്‍ അറസ്റ്റില്‍. ദേവസ്വം ബോർഡ് മുൻ…
കൊച്ചി: 'സേവ് ബോക്‌സ്' നിക്ഷേപത്തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് നടന്‍ ജയസൂര്യയെ ചോദ്യം ചെയ്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഓണ്‍ലെന്‍ ലേല ആപ്പിന്റെ…
മോങ്ടണ്‍: കാനഡയിലെ പ്രിൻസ് എഡ്വേർഡ് ഐലൻഡില്‍ ജോലി ചെയ്തിരുന്ന മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. തൊടുപുഴ ഒളമറ്റം അഞ്ജനവേലില്‍…
ഡല്‍ഹി: ഉന്നാവോ ബലാത്സംഗ കേസില്‍ മുൻ ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സേംഗറിന് തിരിച്ചടി. ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ച…
കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസില്‍ പി വി അൻവറിന് ഇ ഡി നോട്ടീസ് അയച്ചു. 2016 മുതല്‍ 2021…