Categories: KARNATAKATOP NEWS

അർജുനായുള്ള തിരച്ചിൽ; ഷിരൂരിൽ ഡ്രഡ്ജർ ഇന്നെത്തും

ബെംഗളൂരു: ഷിരൂർ മണ്ണിടിച്ചിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുൻ ഉൾപ്പെടെയുള്ളവർക്കായുള്ള തിരച്ചിലിന് ഡ്രഡ്ജർ ഇന്നെത്തും. ദൗത്യത്തിനായി ഗോവയിൽ നിന്ന് ഇന്നലെയാണ് ഡ്രഡ്ജർ പുറപ്പെട്ടത്. പ്രതികൂല കാലാവസ്ഥയെ തുടർന്ന് ഡ്രഡ്ജറിന്റെ യാത്ര ഇന്നലെ വൈകീട്ടോടെ നിർത്തിവെച്ചിരുന്നു. ഇന്ന് കാർവാർ തീരത്ത് എത്തിയതിന് ശേഷം കാറ്റിന്റെ ഗതിയും, തിരമാലകളുടെ ഉയരവും, മഴക്കോളും നിരീക്ഷിച്ച ശേഷമായിരിക്കും ഡ്രഡ്ജർ ഷിരൂരിലേക്ക് തിരിക്കുക.

തുടർന്ന് അടുത്ത ദിവസങ്ങളിലായിരിക്കും അർജുന് വേണ്ടിയുള്ള തിരച്ചിൽ ആരംഭിക്കുന്നത്. നാവികസേനയുടെ സോണാർ പരിശോധനയിൽ ലോഹ ഭാഗങ്ങൾ കണ്ടെത്തിയ ഇടത്താണ് ആദ്യഘട്ട തിരച്ചിൽ നടത്തുക. അതേസമയം അർജുന്റെ കുടുംബവും, ലോറിയുടെ ഉടമയും വരും ദിവസങ്ങളിൽ ഷിരൂരിലെത്തിയേക്കും.

മർമ ഗോവയിലുള്ള തുറമുഖത്തു നിന്ന് ചൊവ്വാഴ്ച പുലർച്ചെ യാത്ര തിരിച്ച ഡ്രഡ്ജർ വെസൽ വൈകിട്ടോടെ ഉത്തര കന്നഡ ജില്ലയുടെ തീര അതിർത്തിയിൽ പ്രവേശിച്ചിരുന്നു. എന്നാൽ കാറ്റിന്റെ വേഗം കൂടിയതോടെ ഡ്രെഡ്ജർ വെസലിന്റെ യാത്ര തടസപ്പെട്ടു. ഇതോടെ സുരക്ഷിതമായ ഇടത്ത് നിർത്തി ബുധനാഴ്‌ച പുലർച്ചയോടെ യാത്ര തുടരാൻ തീരുമാനിക്കുകയായിരുന്നു. ഡ്രഡ്ജർ എത്തുന്നതോടെ ഗംഗാവലി പുഴയിൽ തിരച്ചിൽ പുനരാരംഭിക്കാനുള്ള നടപടികൾ ഉത്തര കന്നഡ ജില്ലാ ഭരണകൂടം തുടങ്ങി.

ലോറിയുടെ മീതെ പതിച്ച മുഴുവൻ മണ്ണും പാറകല്ലുകളും പൊടിച്ച്‌ വെള്ളത്തോടൊപ്പം നീക്കം ചെയ്യുന്നതാണ് ആദ്യഘട്ടം. ഇതിനു മൂന്നു മുതൽ 7 ദിവസമെങ്കിലും വേണ്ടി വരുമെന്നാണ് ഷിപ്പിംഗ് കമ്പനി കണക്കു കൂട്ടുന്നത്. അതേസമയം ഷിരൂർ ദൗത്യം സംബന്ധിച്ച തൽസ്ഥിതി റിപ്പോർട്ട് ഇന്ന് കർണാടക സർക്കാർ കർണാടക ഹൈക്കോടതിയിൽ സമർപ്പിക്കും. ലോറി കണ്ടെത്തും വരെ ഡ്രഡ്ജർ ഉപയോഗിച്ചുളള തിരച്ചിൽ നിർത്തരുതെന്ന് അർജുന്റെ കുടുംബം കോടതിയിൽ സമർപ്പിച്ച എതിർസത്യവാങ്മൂലത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

TAGS: ARJUN | LANDSLIDE
SUMMARY: Drudger machine for Arjun rescue mission to reach shirur today

 

Savre Digital

Recent Posts

ഉത്തരാഖണ്ഡിലെ മിന്നല്‍ പ്രളയം; കുടുങ്ങിയ 28 മലയാളികളെയും എയര്‍ലിഫ്‌റ്റ് ചെയ്‌തു

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ കുടുങ്ങിയ 28 മലയാളികളെ എയർ ലിഫ്റ്റ് ചെയ്‌തതായി കേന്ദ്ര മന്ത്രി ജോർജ് കുര്യൻ. ഇവരെ…

42 minutes ago

കുതിച്ചുകയറി സ്വര്‍ണവില

തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണ വിലയില്‍ വന്‍ കുതിപ്പ്. എക്കാലത്തേയും ഉയര്‍ന്ന വിലയില്‍ നിന്നും കടന്ന് സ്വര്‍ണം മുന്നോട്ട് കുതിക്കുകയാണ്. ഒരു…

2 hours ago

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: തിരുവനന്തപുരം ബാലരാമപുരം സ്വദേശി എം.സി. അയ്യപ്പൻ (64) ബെംഗളൂരുവില്‍ അന്തരിച്ചു. ബി. നാരായണപുരയിലായിരുന്നു താമസം. ഗരുഡാചാർപാളയത്തെ ലക്ഷ്മി ഷീറ്റ്…

2 hours ago

കോഴിക്കോട് ടിപ്പര്‍ ലോറി ഇടിച്ച്‌ യുവാക്കള്‍ക്ക് ദാരുണാന്ത്യം

കോഴിക്കോട്: ബാലുശ്ശേരിയില്‍ ടിപ്പര്‍ ലോറി ഇടിച്ച്‌ ബെെക്ക് യാത്രക്കാരായ രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം. ബാലുശ്ശേരി തുരുത്തിയാട് സ്വദേശികളായ സജിന്‍ലാല്‍ (31)…

3 hours ago

ചേര്‍ത്തല തിരോധാനക്കേസ്; സെബാസ്റ്റ്യന്റെ കാറില്‍ നിന്ന് നിര്‍ണായക തെളിവുകള്‍

ആലപ്പുഴ: ചേര്‍ത്തലയിലെ നാലു സ്ത്രീകളുടെ തിരോധാനക്കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പള്ളിപ്പുറം സ്വദേശിയും കുറ്റാരോപിതനുമായ സെബാസ്റ്റ്യന്റെ കാറില്‍ നിന്ന് കത്തിയും…

4 hours ago

ചിക്കമഗളൂരുവിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തി

ബെംഗളൂരു: ചിക്കമഗളൂരുവിലെ ഭദ്ര കടുവ സംരക്ഷണ കേന്ദ്രത്തിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തി. ലാക്കവള്ളി വനമേഖലയിലാണ് സംഭവം. പതിവു പട്രോളിങ്ങിനിടെയാണ്…

4 hours ago