Categories: OBITUARY

അസീസ് പരിവാർ അന്തരിച്ചു

ബെംഗളൂരു: പ്രമുഖ വ്യാപാരിയും ബെംഗളൂരുവിലെ സാമൂഹിക സാംസ്കാരിക മത രംഗങ്ങളിലെ സജീവ സാന്നിധ്യവുമായിരുന്ന അസീസ് പരിവാർ എന്ന കക്കോട്ട് അബ്ദുൽ അസീസ് (51) അന്തരിച്ചു. തലശ്ശേരി പാറാട് ചെറുപ്പറമ്പ സ്വദേശി കക്കോട്ട് പരേതനായ വി.പി. അബൂബക്കർ ഹാജിയുടെ മകനാണ്. മസ്ജിദുർ റഹ്മ കോൾസ്പാർക്ക് വൈസ് പ്രസിഡന്റ്, ഹിറ മോറൽ സ്കൂൾ ഫൈനാൻസ് സെക്രട്ടറി, ബെംഗളൂരു ഹിറ വെൽഫെയർ അസോസിയേഷൻ (എച്ച്​.ഡബ്ലിയു.എ) അംഗം എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു. ജമാഅത്തെ ഇസ്​ലാമി അനുഭാവിയാണ്. മാറത്തഹള്ളിയിൽ എഡിഫിസ് വൺ സാംസ്കാരിക കേന്ദ്രത്തിന്‍റെ സ്ഥാപക അംഗവും പദ്ധതി യാഥാർഥ്യമാകുന്നതിൽ മുഖ്യ പങ്ക് വഹിക്കുകയും ചെയ്തു.

തണലത്ത്​ അബ്ദുല്ല ഹാജിയുടെ (വിറ്റ്​കോ പാനൂർ) മകൾ ഹഫ്സയാണ് ഭാര്യ.
മാതാവ്​: ആയിഷ. മക്കൾ: ഫഹദ് (ഫോറൻസിക്​ പി.ജി വിദ്യാർഥി), ഫായിസ് (എംബി.ബി.എസ്​ വിദ്യാർഥി, മണിപ്പാൽ മെഡിക്കൽ കോളജ് ), ഹാനി (പി.യു വിദ്യാർഥി, പ്രസിഡൻസി കോളജ്​), ആയിഷ (നാലാം ക്ലാസ്​ വിദ്യാർഥിനി).
സഹോദരങ്ങൾ: മഹ്​മൂദ്​ (ബെംഗളൂരു), ശരീഫ, ഫൗസിയ, ഷാഹിന. ഖബറടക്കം ബുധനാഴ്ച വൈകുന്നേരം 4.30ന് കേളോത്ത് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.

Savre Digital

Recent Posts

ബിജെപി പ്രവർത്തകന്റെ കൊലപാതകം; കർണാടകയിൽ കോൺഗ്രസ് എംഎൽഎക്ക് ജീവപര്യന്തം

ബെംഗളൂരു: ബിജെപി പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ കോൺഗ്രസ് എംഎൽഎക്ക് ജീവപര്യന്തം. ധാർവാഡ് എംഎൽഎയും മുന്‍ മന്ത്രിയുമായ വിനയ് കുൽക്കർണിക്കാണ് ജീവപര്യന്തം…

1 hour ago

ആശ്വാസ വാര്‍ത്ത; ഹോര്‍മുസ് പൂര്‍ണമായി തുറന്ന് ഇറാൻ, നന്ദി പറഞ്ഞ് ട്രംപ്

തെഹ്‌റാന്‍: ഹോര്‍മുസില്‍ നിന്ന് ആശ്വാസ വാര്‍ത്ത. ഹോര്‍മുസ് കടലിടുക്ക് തുറന്നതായി ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി അറിയിച്ചു. ലബനാനിലെ…

2 hours ago

കർണാടകയിലെ യാദ്ഗിറില്‍ കാറും ബസും കൂട്ടിയിടിച്ച് തീപിടിച്ചു; ഒരു കുടുംബത്തിലെ ഒമ്പതുപേർ മരിച്ചു

ബെംഗളൂരു: കർണാടകയിലെ യാദ്ഗിർ ജില്ലയിലെ സുർപൂർ താലൂക്കിലെ ശാന്തപുര ക്രോസിന് സമീപം  കാറും സ്വകാര്യ ബസും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ…

2 hours ago

കേന്ദ്രത്തിന് തിരിച്ചടി: വനിതാ സംവരണ ഭേദഗതി ബിൽ പരാജയപ്പെട്ടു

ന്യൂഡല്‍ഹി: വനിതാ സംവരണ ബിൽ ഭേദഗതി ബിൽ ലോക്സഭയിൽ പരാജയപ്പെട്ടു. ലോക്സഭയിൽ നടന്ന വോട്ടെടുപ്പിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തതിനെത്തുടർന്നാണ്…

4 hours ago

ബെംഗളൂരുവിൽ അന്തരിച്ചു

ബെംഗളൂരു: കോട്ടയം കഞ്ഞിക്കുഴി ആലംമൂട്ടില്‍ റീന മാത്യു (53) ബെംഗളൂരുവില്‍ അന്തരിച്ചു. സുബ്ബണ്ണപാളയ സുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപം പട്ടേല്‍ ആര്‍ക്കേഡിലായിരുന്നു…

4 hours ago

വാല്‍പ്പാറയില്‍ ടെമ്പോ ട്രാവലര്‍ കൊക്കയിലേക്ക് മറിഞ്ഞു; ഒമ്പത് മലയാളികൾക്ക് ദാരുണാന്ത്യം

കോയമ്പത്തൂര്‍: തമിഴ്നാട്ടില്‍ വാല്‍പ്പാറയിലുണ്ടായ വന്‍ വാഹനാപകടത്തില്‍ മലയാളികളായ 9 അധ്യാപകര്‍ മരിച്ചു. അഞ്ച് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. 13 പേരാണ്…

4 hours ago