LATEST NEWS

മയക്കുമരുന്ന് കേസ്: ശ്രീകാന്തിന് പിന്നാലെ നടൻ കൃഷ്ണയും അറസ്റ്റില്‍; രണ്ട് നടിമാർ പോലീസ് നിരീക്ഷണത്തിൽ

ചെന്നൈ: തമിഴ് സിനിമാ ലോകത്തെ ഞെട്ടിച്ച ലഹരിമരുന്ന് കേസിൽ നടൻ ശ്രീകാന്തിന്റെ അറസ്റ്റിന് പിന്നാലെ മറ്റൊരു പ്രമുഖ നടൻ കൃഷ്ണയെയും ചെന്നൈ പോലീസ് അറസ്റ്റ് ചെയ്തു. 20 മണിക്കൂർ ചോദ്യം ചെയ്തതിന് ശേഷം ആണ്‌ കൃഷ്ണയെ ചെന്നൈ പോലീസ് അറസ്റ്റ് ചെയ്‌തത്.

മയക്കുമരുന്ന് പാർട്ടികളിൽ പതിവായി പങ്കെടുക്കുന്നയാളാണ് കൃഷ്ണയെന്ന് ശ്രീകാന്ത് നേരത്തെ മൊഴി നൽകിയിരുന്നു. പ്രശസ്ത ചലച്ചിത്ര നിർമ്മാതാവ് വിഷ്ണു വർധന്റെ സഹോദരനാണ് കൃഷ്ണ. ചോദ്യംചെയ്യലിൽ മയക്കുമരുന്ന് വിതരണവും ഉപയോഗവും നടത്തിയിട്ടുണ്ടെന്ന് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് പോലീസ് അറസ്റ്റ് നടപടി സ്വീകരിച്ചത്.

ശ്രീകാന്ത് ഉൾപ്പെടെയുള്ളവരുടെ ബന്ധങ്ങളും സോഷ്യൽ മീഡിയ അക്കൗണ്ടുകളും പരിശോധിക്കുന്നുണ്ട്. ചെന്നൈ ബസന്ത് നഗറിലെ വസതിയിൽ രണ്ടു മണിക്കൂറോളം പോലീസ് തിരച്ചിൽ നടത്തി. അതിനിടെ മയക്കുമരുന്ന് വിതരണം ചെയ്ത കെവിൻ എന്നയാളും അറസ്റ്റിലായി. കെവിന്റെ താമസസ്ഥലത്തുനിന്ന് ലഹരിവസ്തുക്കൾ പിടിച്ചെടുത്തു

കഴിഞ്ഞ മാസം 22-ന് ചെന്നൈയിലെ നുങമ്പാക്കം പ്രദേശത്തെ ഒരു നൈറ്റ്ക്ലബ്ബിന് പുറത്തുണ്ടായ സംഘർഷമാണ് ലഹരി കേസിലേക്ക് നയിച്ചത്. സംഭവത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ, മുൻ എഐഎഡിഎംകെ ഐ.ടി വിഭാഗം ഭാരവാഹിയായ ടി. പ്രസാദിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഒരു വലിയ മയക്കുമരുന്ന് ശൃംഖലയെ പോലീസ് കണ്ടെത്തി. പ്രസാദ്, സിനിമാ വ്യവസായത്തിലെ ചില പ്രമുഖ വ്യക്തികൾക്ക് കൊക്കെയ്‌ൻ വിതരണം ചെയ്തിരുന്നതായി പോലീസ് കണ്ടെത്തി.

കേസില്‍ നടന്‍ ശ്രീകാന്തിനെ ജൂണ്‍ 23നാണ് അറസ്റ്റ് ചെയ്തത്. കിൽപോക്ക് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ രക്തസാമ്പിളുകളിൽ മയക്കുമരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് ശ്രീകാന്തിന്‍റെ വീട്ടിൽ നടത്തിയ പരിശോധനയിൽ ഒരു ഗ്രാം കൊക്കെയ്‌നും ഏഴ് ഒഴിഞ്ഞ പാക്കറ്റുകളും കണ്ടെടുത്തു. ഇതിനെ തുടർന്ന് ശ്രീകാന്തിനെ ജൂലൈ 7 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
SUMMARY: Drug case: After Srikanth, actor Krishna also arrested; two actresses under police surveillance

NEWS DESK

Recent Posts

ഫെയ്മ കര്‍ണാടക ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് ഡി സുധീരന്

ബെംഗളൂരു: ഫെയ്മ കര്‍ണാടക ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് സിംഗപ്പൂരിലെ പ്രമുഖ സാംസ്‌കാരിക പ്രവര്‍ത്തകനായ ഡി. സുധീരന്. സിംഗപ്പൂര്‍ കൈരളീ…

21 minutes ago

കാലടിയില്‍ 45 കിലോ കഞ്ചാവുമായി മൂന്ന് പേര്‍ അറസ്റ്റില്‍

എറണാകുളം: കാലടിയില്‍ വന്‍ കഞ്ചാവ് വേട്ട. 45 കിലോ കഞ്ചാവുമായി മൂന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ പിടിയിലായി. പശ്ചിമ ബംഗാള്‍…

38 minutes ago

‘വല്യ ഡെക്കറേഷൻ ഒന്നും വേണ്ട… സുധാമണി’; അമൃതാനന്ദമയിയെ സര്‍ക്കാര്‍ ആദരിച്ചതിനെ പരിഹസിച്ച്‌ പി. ജയരാജൻ്റെ മകൻ

കണ്ണൂര്‍: അമൃതാനന്ദമയിയെ ആദരിച്ച സംസ്ഥാന സര്‍ക്കാരിന്റെ നടപടി വ്യാപകമായി വിമർശിക്കപ്പെടുന്നതിനിടെ സിപിഎം നേതാവ് പി ജയരാജന്റെ മകന്‍ ജെയ്ന്‍ രാജിന്റെ…

1 hour ago

നാലരവയസ്സുകാരനെ ചട്ടുകംകൊണ്ട് പൊള്ളലേല്‍പ്പിച്ചു; മാതാവ് അറസ്റ്റില്‍

ആലപ്പുഴ: കായംകുളത്ത് നാലരവയസ്സുകാരനെ ചട്ടുകംകൊണ്ട് പൊള്ളലേല്‍പ്പിച്ചെന്ന കേസില്‍ മാതാവ് അറസ്റ്റില്‍. കുട്ടിയുടെ മുത്തശ്ശി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഒരാഴ്ച…

2 hours ago

എയിംസ് വിവാദം; തര്‍ക്കങ്ങള്‍ കാരണം കേരളത്തിന് എയിംസ് നഷ്ടമാകുന്ന സ്ഥിതി ഉണ്ടാകരുതെന്ന് ആരോഗ്യമന്ത്രി

കൊച്ചി: വിവാദങ്ങളും തർക്കങ്ങളും കാരണം എയിംസ് കേരളത്തിന് നഷ്‌ടപ്പെടുന്ന സ്ഥിതി ഉണ്ടാകരുതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. എയിംസ് കേരളത്തിന് അവകാശപ്പെട്ടതാണ്.…

3 hours ago

രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; പ്രതി ഹസൻകുട്ടി കുറ്റക്കാരൻ

തിരുവനന്തപുരം: ചാക്കയില്‍ രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതി ഹസൻകുട്ടി കുറ്റക്കാരനെന്ന് കോടതി. ഒക്ടോബര്‍ മൂന്നിന് ശിക്ഷ വിധിക്കും.…

4 hours ago