ന്യൂഡൽഹി: ഡൽഹി ചന്ദർ വിഹാറില്‍ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിൽ 24 കാരനായ ഡെലിവറി എക്സിക്യൂട്ടീവ് കുത്തേറ്റു മരിച്ചു. ഡെലിവറി എക്സിക്യൂട്ടീവായ ആശിഷ് വർമ്മയാണ് കൊല്ലപ്പെട്ടത്. പുലർച്ചെ 12.20 ഓടെയാണ് സംഭവം.
നിലോതി എക്സ്റ്റൻഷനിലെ ദീപക് വിഹാറിലാണ് ഇവർ താമസിക്കുന്നത്. അയൽവാസികളായ ഭജൻ ലാൽ (32), രാകേഷ് (30) എന്നിവരാണ് യുവാവിനെ കൊലപ്പെടുത്തിയതെന്ന് ആശിഷിന്റെ അമ്മ പോലീസിന് നൽകിയ മൊഴിയിൽ പറഞ്ഞു. ഇരുവരെയും അറസ്റ്റ് ചെയ്തു.
മദ്യപിച്ചുണ്ടായ വഴക്കിനിടെ കത്തികൊണ്ട് ആശിഷിനെ കുത്തുകയായിരുന്നുവെന്നാണ് അമ്മയുടെ മൊഴി. ആശിഷിനെ കുടുംബാംഗങ്ങൾ ദീൻ ദയാൽ ഉപാധ്യായ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രാഥമിക വൈദ്യപരിശോധനയിൽ ആശിഷിന് നെഞ്ചിന്റെ ഇടതുവശത്ത് കുത്തേറ്റതായി കണ്ടെത്തിയതായി പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
SUMMARY: Drunk dispute: Delivery executive stabbed to death
ബെംഗളൂരു: എടിഎമ്മിൽ നിറയ്ക്കാൻ കൊണ്ടുപോയ 7 കോടിരൂപ മോഷ്ടിച്ചു. എച്ച്ഡിഎഫ്‌സി ബാങ്കിന്റെ എടിഎമ്മുകളില്‍ നിറയ്ക്കാനായി കൊണ്ടുപോയ പണമാണ് സംഘം കൊള്ളയടിച്ചത്.…
ബെംഗളൂരു: കേരളസമാജം യെലഹങ്ക സോണിന്റെ നേതൃത്വത്തിൽ കന്നഡ രാജ്യോത്സവ ആഘോഷം സംഘടിപ്പിച്ചു. ആഘോഷങ്ങൾ കേരളസമാജം പ്രസിഡന്റ് എം ഹനീഫ് ഉദ്ഘാടനം…
കണ്ണൂർ: കണ്ണൂരിൽ മുസ്ലീം ലീഗ് പ്രാദേശിക നേതാവ് ബിജെപിയിൽ ചേർന്നു. ലീഗിന്റെ പാനൂർ മുനിസിപ്പൽ കമ്മിറ്റി അംഗമായ ഉമർ ഫാറൂഖ്…
ബെംഗളൂരു: ആനന്ദ് രാഘവൻ രചിച്ച ‘അനുരാഗക്കടവിൽ' മലയാള നാടകം ബെംഗളൂരുവില്‍ അരങ്ങേറുന്നു. ഈസ്റ്റ് കൾച്ചറൽ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നവംബർ 22…
തിരുവനന്തപുരം: മുട്ടട വാർഡില്‍ യുഡിഎഫ് സ്ഥാനാർഥി വൈഷ്ണ സുരേഷിന് മത്സരിക്കാമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ട് നീക്കിയ നടപടി റദ്ദാക്കി. വോട്ടര്‍…
കൊച്ചി: ശബരിമലയിലെ സ്‌പോട്ട് ബുക്കിങ്ങില്‍ കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി ഹൈക്കോടതി. ബുക്കിങ് ഇരുപതിനായിരത്തില്‍ നിന്ന് അയ്യായിരമാക്കി കുറച്ചു. തിങ്കളാഴ്ച വരെയാണ് നിയന്ത്രണം.…