Categories: LATEST NEWS

‘ബസ് ഇടിപ്പിക്കും, ആരും രക്ഷപ്പെടില്ല’; കോഴിക്കോട് – ബെംഗളൂരു സ്വകാര്യ ബസില്‍ യാത്രക്കാര്‍ക്ക് നേരെ മദ്യപിച്ച് ലക്കുകെട്ട ഡ്രൈവറുടെ ഭീഷണി

ബെംഗളൂരു: മദ്യലഹരിയില്‍ അന്തര്‍സംസ്ഥാന ബസ് ഓടിച്ച് സ്വകാര്യ ബസ് ഡ്രൈവര്‍. കോഴിക്കോട് – ബെംഗളൂരു റൂട്ടിലോടുന്ന ഭാരതി ബസാണ് യാത്രക്കാരുടെ ജീവന്‍ വച്ച് പന്താടിയത്. ഡ്രൈവറും ക്ലീനറും മദ്യ ലഹരിയിലായിരുന്നു. ഇവരെ യാത്രക്കാര്‍ ചോദ്യം ചെയ്യുകയും ദൃശ്യം പകര്‍ത്തുകയും ചെയ്തു. എല്ലാവരെയും വാഹനം ഇടിപ്പിച്ച് കൊല്ലുമെന്നാണ് ഡ്രൈവർ ഭീഷണിപ്പെടുത്തിയത്. ടോൾ പ്ലാസയിൽ വാഹനം നിർത്തിയപ്പോൾ മദ്യക്കുപ്പിയുമായി ഡ്രൈവർ ഇറങ്ങിയോടി. ഇതിന്റെ ദൃശ്യങ്ങൾ യാത്രക്കാർ പുറത്ത് വിട്ടിട്ടും ബസുടമയ്ക്ക് യാതൊരു കൂസലുമില്ല. ബസിലെ ക്ലീനർ മദ്യലഹരിയിൽ ഡ്രൈവറുടെ ക്യാബിനിൽ കിടന്നുറങ്ങുന്നതും യാത്രക്കാർ പകർത്തിയ മൊബൈൽ വിഡിയോ ദൃശ്യങ്ങളിൽ കാണാം.

ഞായറാഴ്ച മൈസൂരുവിൽ എത്തുന്നതിനു മുൻപാണ് ബസിന്റെ ഓട്ടത്തിൽ ചില അപാകതകൾ യാത്രക്കാരുടെ ശ്രദ്ധിച്ചത്. ഡ്രൈവറും ക്ലീനറും അസ്വാഭാവികമായി പെരുമാറുന്നത് ശ്രദ്ധയില്‍പ്പെട്ട യാത്രക്കാര്‍ ചോദ്യം ചെയ്തപ്പോഴാണ് ഇരുവരും മദ്യപിച്ചിട്ടുണ്ടെന്ന് വ്യക്തമായത്. 35-ൽ അധികം യാത്രക്കാരുണ്ടായിരുന്നു ബസ്സിൽ. അവസാനം, യാത്രക്കാർ വഴക്കിട്ടതിന് ശേഷമാണ് ഇയാൾ ബസ് നിർത്താൻ തയ്യാറായത്. തുടര്‍ന്നു മറ്റൊരു ഡ്രൈവറെത്തി വളരെ വൈകിയാണ് യാത്ര പുനരാരംഭിച്ചത്.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ ആർടിഒ അധികൃതര്‍ നടപടിയുമായി രംഗത്തെത്തി. ബസ് പിടിച്ചെടുത്തതായാണ് വിവരം. വിശദമായ പരിശോധനയുണ്ടാകുമെന്നും മദ്യലഹരിയിൽ ബസ് ഓടിച്ച ഡ്രൈവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും ആർടിഒ അധികൃതര്‍ പറഞ്ഞു.

ദൃശ്യങ്ങള്‍: കടപ്പാട് -ട്വന്റി ഫോര്‍ ന്യൂസ്

SUMMARY: Drunk driver threatens passengers in Kozhikode – Bengaluru private bus

NEWS DESK

Recent Posts

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രാ​യ ലൈംഗിക പീഡന പരാതി: യു​വ​തി​യു​ടെ മൊ​ഴി​യെ​ടു​ക്കു​ന്നു

തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യ്ക്കെ​തി​രെ പ​രാ​തി ന​ൽ​കി​യ യു​വ​തി​യു​ടെ മൊ​ഴി അ​ന്വേ​ഷ​ണ സം​ഘം രേ​ഖ​പ്പെ​ടു​ത്തു​ന്നു. ര​ഹ​സ്യ​കേ​ന്ദ്ര​ത്തി​ൽ​വ​ച്ച് തി​രു​വ​ന​ന്ത​പു​രം റൂ​റ​ൽ എ​സ്പി​യാ​ണ്…

5 minutes ago

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം; ഉഡുപ്പിയില്‍ നാളെ ഗതാഗത നിയന്ത്രണം

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തെ തുടര്‍ന്നു ഉഡുപ്പി നഗരത്തില്‍ നാളെ ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ഡെപ്യൂട്ടി കമ്മീഷണര്‍ സ്വരൂപ…

1 hour ago

‘ഡിറ്റ് വാ’ ചുഴലിക്കാറ്റ്; കേരളത്തിൽ അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും സമീപമുള്ള ശ്രീലങ്കൻ തീരത്തിനും മുകളിലായി സ്ഥിതി ചെയ്തിരുന്ന അതിതീവ്ര ന്യൂനമർദ്ദം (ഡീപ് ഡിപ്രഷൻ) ‘ഡിറ്റ്…

1 hour ago

പരാതിക്ക് പിന്നാലെ പാലക്കാട്ടെ എംഎല്‍എ ഓഫീസ് അടച്ചു, ഫോ​ൺ സ്വി​ച്ച് ഓ​ഫ്; രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ മു​ങ്ങി

തി​രു​വ​ന​ന്ത​പു​രം: കോണ്‍ഗ്രസ് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക ചൂഷണ ആരോപണങ്ങളില്‍ പീഡനത്തിനിരയായ അതിജീവിത മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട്‌ പരാതി…

2 hours ago

ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ന്‍റെ കൊ​ല​പാ​ത​കം; പോ​ലീ​സ് ഏ​റ്റു​മു​ട്ട​ലി​ൽ പ്ര​തി മ​രി​ച്ചു

ന്യൂ​ഡ​ൽ​ഹി: ഫി​റോ​സ്പൂ​രി​ൽ ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ൻ ന​വീ​ൻ അ​റോ​റ​യു​ടെ കൊ​ല​ക്കേ​സി​ലെ പ്ര​തി പോ​​ലീ​സ് വെ​ടി​വ​യ്പ്പി​ൽ കൊ​ല്ല​പ്പെ​ട്ടു. ബാ​ദ​ൽ എ​ന്ന​യാ​ളാ​ണ് മ​രി​ച്ച​ത്. പ്ര​തി​യാ​യ…

2 hours ago

ശൈഖ് ഹസീനക്ക് വീണ്ടും തിരിച്ചടി; അഴിമതി കേസുകളിൽ 21 വർഷം ജയിൽശിക്ഷ

ധാക്ക: മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീനക്ക് വീണ്ടും തിരിച്ചടി. സർക്കാർ ഭൂമി വകമാറ്റുന്നതുമായി ബന്ധപ്പെട്ട മൂന്ന് അഴിമതിക്കേസുകളിൽ ശൈഖ്…

2 hours ago