LATEST NEWS

ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ന്‍റെ കൊ​ല​പാ​ത​കം; പോ​ലീ​സ് ഏ​റ്റു​മു​ട്ട​ലി​ൽ പ്ര​തി മ​രി​ച്ചു

ന്യൂ​ഡ​ൽ​ഹി: ഫി​റോ​സ്പൂ​രി​ൽ ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ൻ ന​വീ​ൻ അ​റോ​റ​യു​ടെ കൊ​ല​ക്കേ​സി​ലെ പ്ര​തി പോ​​ലീ​സ് വെ​ടി​വ​യ്പ്പി​ൽ കൊ​ല്ല​പ്പെ​ട്ടു. ബാ​ദ​ൽ എ​ന്ന​യാ​ളാ​ണ് മ​രി​ച്ച​ത്. പ്ര​തി​യാ​യ ബാ​ദ​ലി​നെ മാ​മു ജോ​ഹി​യ ഗ്രാ​മ​ത്തി​ൽ തെ​ളി​വെ​ടു​പ്പി​നാ​യി കൊ​ണ്ടു വ​ന്ന​പ്പോ​ഴാ​യി​രു​ന്നു സം​ഭ​വം. ഫാ​സി​ൽ​ക ജി​ല്ല​യി​ൽ വ്യാ​ഴാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം.

ഫി​റോ​സ്പൂ​രി​ലെ ബ​സ്തി ഭാ​ട്ടി​യ​ൻ വാ​ലി സ്വ​ദേ​ശി​യാ​യ ബാ​ദ​ൽ വാ​ട​ക കൊ​ല​യാ​ളി​യാ​ണ്. കേ​സി​ലെ കൂ​ട്ടു​പ്ര​തി​ക​ളേ​യും അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. ഇ​യാ​ളെ ഒ​രു ശ​മ്ശാ​ന​ത്തി​ൽ തെ​ളി​വെ​ടു​പ്പി​നാ​യി കൊ​ണ്ടു​വ​ന്ന​പ്പോ​ൾ മ​റ​ഞ്ഞി​രു​ന്ന ഇ​യാ​ളു​ടെ ര​ണ്ട് അ​നു​യാ​യി​ക​ൾ വെ​ടി​വ​യ്ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും പോ​ലീ​സ് ന​ട​ത്തി​യ തി​രി​ച്ച​ടി​യി​ലാ​ണ് പ്ര​തി കൊ​ല്ല​പ്പെ​ട്ട​തെ​ന്നും ഫിറോസ്പൂർ‌ റേഞ്ച് ഡെപ്യൂട്ടി ഇൻസ്പെക്ടർ‌ ഹ​ർ​മാ​ൻ​ബി​ർ സിം​ഗ് പ​റ​ഞ്ഞു. ഒ​രു പോ​ലീ​സ് കോ​ൺ​സ്റ്റ​ബി​ളി​ന് വെ​ടി​വ​യ്പ്പി​ൽ പ​രു​ക്കേ​റ്റു​വെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ആ​ർ‌​എ​സ്‌​എ​സ് നേ​താ​വ് ബ​ൽ​ദേ​വ് രാ​ജ് അ​റോ​റ​യു​ടെ മ​ക​ൻ ന​വീ​ൻ അ​റോ​റ​യെ (32) ന​വം​ബ​ർ 15 ന് ​വൈ​കു​ന്നേ​രം ഏ​ഴോ​ടെ മോ​ട്ടോ​ർ സൈ​ക്കി​ളി​ൽ വീ​ട്ടി​ലേ​ക്ക് പോ​കു​മ്പോ​ൾ ബാ​ദ​ലും കൂ​ട്ടാ​ളി​യും ത​ട​ഞ്ഞു​നി​ർ​ത്തി വെ​ടി​വ​ച്ച് കൊ​ല്ലു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പോ​ലീ​സ് കേ​സ്.
SUMMARY: RSS activist murdered; accused dies in police encounter

NEWS DESK

Recent Posts

ബെംഗളൂരുവിൽ താമസസ്ഥലത്ത് ആക്രമിച്ച് കവർച്ച; 2 മലയാളി വിദ്യാർഥികൾ ആശുപത്രിയിൽ

ബെംഗളൂരു: ബെംഗളൂരുവിൽ താമസസ്ഥലത്ത് എത്തിയ 6 അംഗ സംഘം 3 മലയാളി വിദ്യാർഥികളെ ആക്രമിച്ചു‌ കവർച്ച നടത്തി. കൊണനകുണ്ടയിൽ വെള്ളിയാഴ്ച…

2 minutes ago

ഹോർമുസിൽ യുഎസ് പ്രതിരോധം മറികടക്കാൻ ശ്രമിച്ച ഇറാനിയൻ കപ്പൽ പിടിച്ചെടുത്തെന്ന് ട്രംപ്

വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിന് സമീപം യുഎസ് പ്രതിരോധം മറികടക്കാൻ ശ്രമിച്ച ചരക്കുകപ്പൽ പിടിച്ചെടുത്തതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനിയൻ…

51 minutes ago

നെട്ടയത്ത് ബിജെപി പ്രവര്‍ത്തകരും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം

തിരുവനന്തപുരം: നെട്ടയം മലമുകളില്‍ ബിജെപി പ്രവര്‍ത്തകരും നാട്ടുകാരും തമ്മില്‍ സംഘര്‍ഷത്തില്‍ പോലീസുകാര്‍ക്ക് മര്‍ദനമേറ്റു. പോലീസ് മര്‍ദ്ദിച്ചതായി ആരോപിച്ച് ബിജെപി പ്രവര്‍ത്തകര്‍…

55 minutes ago

അമേരിക്കയിലെ ലൂസിയാനയിലുണ്ടായ വെടിവെപ്പില്‍ എട്ട് കുട്ടികള്‍ കൊല്ലപ്പെട്ടു

ലൂസിയാന: അമേരിക്കയിലെ ലൂസിയാനയില്‍ വെടിവെപ്പ്. ഞായറാഴ്ച പുലര്‍ച്ചെ ആറ് മണിയോടെയാണ് സംഭവം നടന്നത്. വെടിവെപ്പില്‍ എട്ട് കുട്ടികള്‍ കൊല്ലപ്പെട്ടു. ഒന്ന്…

1 hour ago

വിരുദുനഗറില്‍ രക്ഷാപ്രവർത്തനത്തിനിടയിലും സ്ഫോടനം; പോലീസുകാരടക്കം 15 പേർക്ക് പരുക്ക്, മരണം 23 ആയി

ചെന്നൈ: തമിഴ്നാട്ടിലെ വിരുദുനഗറിനടുത്തുള്ള പടക്ക നിര്‍മ്മാണ ശാലയിലുണ്ടായ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 23 ആയി. സ്ഫോടനമുണ്ടായ വനജ ഫയര്‍ വര്‍ക്‌സില്‍…

9 hours ago

ഐപിഎല്ലിൽ രാജസ്ഥാനെ വീഴ്ത്തി കൊൽക്കത്ത; 4 വിക്കറ്റ് ജയം

കൊല്‍ക്കത്ത: ഐപിഎല്‍ സീസണിലെ ആദ്യ ജയം സ്വന്തമാക്കി മുന്‍ ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. രാജസ്ഥാനെതിരെയുള്ള 156 റണ്‍സ് വിജയലക്ഷ്യം…

9 hours ago