ബെംഗളൂരു: പരാതി നൽകിയ യുവതിക്കെതിരെ പോലീസ് സ്റ്റേഷനിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയ ഡിവൈഎസ്പി അറസ്റ്റിൽ. തുമകുരു മധുഗിരി സബ് ഡിവിഷനിലെ ഡിവൈഎസ്പി രാമചന്ദ്രപ്പയാണ് യുവതിയുടെ പരാതിയിൽ അറസ്റ്റിലായത്. ഇയാളെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു.
ഭൂമി തർക്കവുമായി ബന്ധപ്പെട്ട് പരാതി നൽകാനെത്തിയ യുവതിക്കെതിരെ രാമചന്ദ്രപ്പ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. ഇതിന്റെ വീഡിയോ വൈറലായതോടെ സസ്‌പെൻഡ് ചെയ്തുകൊണ്ട് കർണാടക ഡയറക്ടർ ജനറൽ ഓഫ് പോലീസ് അലോക് മോഹൻ ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഡിവൈഎസ്പി രാമചന്ദ്രപ്പയെ പോലീസ് അറസ്റ്റ് ചെയ്തത്.
പാവഗഡ സ്വദേശിനിയായ യുവതിയാണ് ഭൂമി തർക്കവുമായി ബന്ധപ്പെട്ട് പരാതി നൽകിയത്. കാര്യം അന്വേഷിക്കാൻ യുവതിയെ പോലീസ് സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തിയ രാമചന്ദ്രപ്പ അവരെ തന്റെ ഓഫീസിലെ ടോയ്‌ലറ്റിനു സമീപത്തേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി കൊണ്ടുപോയി ഉപദ്രവിക്കുകയായിരുന്നു.
TAGS: KARNATAKA | ARREST
SUMMARY: Senior Karnataka Cop Allegedly Sexually Assaults Complainant In His Office, Arrested
ന്യൂഡൽഹി: ഈ അധ്യയന വർഷത്തിലെ സിബിഎസ്ഇ 10, 12 ക്ലാസ് ബോര്‍ഡ് പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. പരീക്ഷകൾ 2026 ഫെബ്രുവരി…
ബെംഗളൂരു: നോര്‍ക്ക റൂട്ട്‌സിന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 27,28 തിയ്യതികളില്‍ ഇന്ദിരനഗര്‍ കെഎന്‍ഇ ട്രസ്റ്റ് ഓഡിറ്റോറിയത്തില്‍ നോര്‍ക്ക കെയര്‍ മെഗാ ക്യാമ്പ്…
ബെംഗളൂരു: കേരളസമാജം ദൂരവാണിനഗറിന് കീഴിലുള്ള ജൂബിലി പി യു കോളേജില്‍ വിപുലമായ ഓണോത്സവവും ഓണവിരുന്നുമൊരുക്കി. ഓണാഘോഷ പരിപാടി സമാജം പ്രസിഡന്റ്…
ശ്രീനഗര്‍: പഹല്‍ഗാം ആക്രമണത്തിന് ഭീകരര്‍ക്ക് ആയുധം നല്‍കി സഹായിച്ച ജമ്മു കശ്മീര്‍ സ്വദേശി അറസ്റ്റില്‍. മുഹമ്മദ് കഠാരിയ എന്നയാളെയാണ് ജമ്മു…
കൊച്ചി: സിപിഐ എം നേതാവ് കെ ജെ ഷൈനിനെതിരെ അപവാദ പ്രചാചരണം നടത്തിയ യൂടൂബർ കെ എം ഷാജഹാനെ അന്വേഷകസംഘം ചോദ്യം…
മലപ്പുറം: ചമ്രവട്ടത്ത് പതിനഞ്ച് വയസുകാരനെ കാണാതായതായി പരാതി. ചമ്രവട്ടം സ്വദേശി സക്കീറിന്റെ മകന്‍ മുഹമ്മദ് ഷാദിലിനെയാണ് കാണാതായത്. സെപ്തംബർ 22നാണ്…