LATEST NEWS

പി കെ ശ്രീമതി ടീച്ചറുടെ ഭര്‍ത്താവ് ഇ ദാമോദരൻ മാസ്റ്റര്‍ അന്തരിച്ചു

കണ്ണൂർ: സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ ദേശീയ പ്രസിഡന്റുമായ പി കെ ശ്രീമതിയുടെ ഭർത്താവ് ഇ ദാമോദരൻ അന്തരിച്ചു. മാടായി ഗവ. ഹൈസ്‌കൂളിലെ റിട്ടയേർഡ് അധ്യാപകനും പൊതു സാംസ്‌ക്കാരിക പ്രവർത്തകനുമായിരുന്നു ദാമോദരൻ.

പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. പൊതു ദർശനം ഞായർ രാവിലെ 11 മണി മുതല്‍ അതിയടത്തുള്ള വീട്ടില്‍ നടക്കും. മാടായി ഗവ. ഹൈസ്കൂളിലെ റിട്ടയേർഡ് അധ്യാപകനും പൊതു സാംസ്ക്കാരിക പ്രവർത്തകനും ആയിരുന്നു.

പി.കെ. സുധീർ ഏക മകനാണ്. ധന്യ സുധീർ മരുമകള്‍ ആണ്. മുൻ ചെറുതാഴം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പരേതനായ ഇ. നാരായണൻ മാസ്റ്റർ, ഇ. ബാലൻ നമ്പ്യാർ എന്നിവർ സഹോദരങ്ങളാണ്.

SUMMARY: E Damodaran Master, husband of PK Sreemathy Teacher, passes away

NEWS BUREAU

Recent Posts

മാധ്യമപ്രവർത്തകൻ ഇഖ്ബാൽ ചേന്നരക്ക് യാത്രയയപ്പ് നൽകി

ബെംഗളൂരു: തനിമ കലാ സാഹിത്യവേദി ബെംഗളൂരു ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ മാധ്യമപ്രവർത്തകൻ ഇഖ്ബാൽ ചേന്നരക്ക് യാത്രയയപ്പ് സംഘടിപ്പിച്ചു. ബെംഗളൂരു ഹിറ സെന്ററിൽ…

13 minutes ago

പൊതു അവധി; പി എസ് സി പരീക്ഷകള്‍ മാറ്റി

തിരുവനന്തപുരം: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി പൊതു അവധി പ്രഖ്യാപിച്ചതിനാല്‍ ഈ മാസം 30നു (ചൊവ്വാഴ്ച) നടത്താനിരുന്ന എല്ലാ പരീക്ഷകളും പിഎസ്‍സി…

44 minutes ago

തിരൂരില്‍ നിന്നും കാണാതായ മ​ല​യാ​ളി ബാ​ല​ന്‍ ഷാ​ദി​ലി​നെ ക​ണ്ടെ​ത്താ​നായി ബെംഗ​ളൂ​രു​വി​ൽ തി​ര​ച്ചി​ൽ ഊ​ർ​ജി​തം

ബെംഗളൂരു: മ​ല​പ്പുറം തിരൂരില്‍ നിന്നും കാണാതായ മ​ല​യാ​ളി ബാ​ലനെ കണ്ടെത്താനായി ബെംഗ​ളൂ​രു​വി​ൽ തി​ര​ച്ചി​ൽ ഊര്‍ജിതം. ച​മ്ര​വ​ട്ടം പു​തു​പ്പ​ള്ളി ന​മ്പ്രം നീ​റ്റി​യാ​ട്ടി​ൽ…

1 hour ago

ലൈംഗിക പീഡന പരാതി; ഒളിവിലായിരുന്ന സ്വാമി ചൈതന്യാനന്ദ സരസ്വതി അറസ്റ്റിൽ

ന്യൂഡല്‍ഹി: ലൈംഗിക പീഡന കേസില്‍ ആൾ ദൈവം ചൈതന്യാനന്ദ സരസ്വതി അറസ്റ്റിൽ. ശനിയാഴ്ച രാത്രി ആഗ്രയിൽ നിന്നാണ് ഡൽഹി പോലീസ്…

3 hours ago

കാവേരി ആരതി, ദസറ; ബൃന്ദാവൻ ഗാർഡനിൽ ഒക്ടോബർ രണ്ടുവരെ പ്രവേശനം സൗജന്യം

ബെംഗളൂരു: കാവേരി ആരതിയും ദസറയും പ്രമാണിച്ച് മാണ്ഡ്യ ജില്ലയിലെ കൃഷ്ണരാജ സാഗറിലെ (കെആർഎസ്) ബൃന്ദാവൻ ഗാർഡനിലേക്കുള്ള പ്രവേശനഫീസും വാഹനടോളും ഒക്ടോബർ…

3 hours ago

പൂക്കളമത്സരം ഒക്ടോബര്‍ 12 ന്

ബെംഗളൂരു: യലഹങ്ക പ്രോഗ്രസീവ് ആർട്സ് ആൻഡ് കൾച്ചറൽ അസോസിയേഷൻ ഓണാഘോഷത്തോടനുബന്ധിച്ച് ഒക്ടോബര്‍ 12 ന് നടത്തുന്ന പൂക്കള മത്സരത്തിൽ പങ്കെടുക്കാം.…

3 hours ago