Categories: LATEST NEWS

ഡല്‍ഹിയില്‍ വീണ്ടും ഭൂചലനം

ഡല്‍ഹി: ഡല്‍ഹിയിൽ വീണ്ടും ഭൂചലനം. റിക്ടർ സ്കെയിലിൽ 3.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം ഡല്‍ഹി നഗരത്തിൽ നിന്നും 60 കിലോമീറ്റർ അകലെയുള്ള ഹരിയാനയിലെ ജജ്ജറാണ്. ഭൂചലനത്തിൽ ഡല്‍ഹി എൻ സി ആർ മേഖലകളിൽ നേരിയ പ്രകമ്പനം അനുഭവപ്പെട്ടു. ആളപായമോ നഷ്ടങ്ങളോ എവിടെയും റിപ്പോർട്ട് ചെയ്തിട്ടില്ല.

കഴിഞ്ഞദിവസം രാവിലെ ഡല്‍ഹിയിൽ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു. ഇതിന്റെയും പ്രഭവ കേന്ദ്രം ഹരിയാനയിലെ ജജ്ജറായിരുന്നു. തുടർച്ചയായി ഉണ്ടായ ഭൂചലനങ്ങൾ ഡല്‍ഹി നിവാസികളെ പരിഭ്രാന്തിയിലാക്കി.
SUMMARY: Earthquake hits Delhi again

NEWS DESK

Recent Posts

വയനാട് തുരങ്കപാത നിർമാണ പ്രവൃത്തി ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി നിര്‍വഹിക്കും

കോഴിക്കോട്: വയനാട് , കോഴിക്കോട് ജില്ലകളിലെ യാത്രാദുരിതത്തിന് പരിഹാരമാകുന്ന ആനക്കാംപൊയിൽ - കള്ളാടി – മേപ്പാടി ഇ​ര​ട്ട തുരങ്കപാത നിർമാണ…

17 minutes ago

ഓണം യാത്രാതിരക്ക്; കേരളത്തിലേക്ക് കർണാടക ആർടിസിയുടെ 90 സ്പെഷ്യല്‍ സര്‍വീസുകള്‍

ബെംഗളൂരു : ഓണത്തിനോടനുബന്ധിച്ചുള്ള യാത്രാതിരക്ക് പരിഗണിച്ച് സെപ്റ്റംബർ രണ്ടുമുതൽ നാലുവരെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് 90 സ്പെഷ്യല്‍ സര്‍വീസുകള്‍ ഏര്‍പ്പെടുത്തി…

1 hour ago

മലയാളം മിഷന്‍ സുഗതാഞ്ജലി മത്സരം ഇന്ന്

ബെംഗളൂരു: മലയാളം മിഷന്റെ സുഗതാഞ്ജലി കാവ്യാലാപന മേഖലാതല മത്സരങ്ങൾ ഞായറാഴ്ച ഓൺലൈനായി നടത്തും. ഉച്ചയ്ക്കുശേഷം 2.30-ന് മത്സരം തുടങ്ങും. സബ്…

2 hours ago

‘വായനയുടെ ഡിജിറ്റൽ യുഗം’; തനിമ സംവാദം ഇന്ന്

ബെംഗളൂരു: തനിമ കലാ സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ഓൺലൈൻ മാഗസിൻ ലിസ്റ്റിക്കിൾ 2 പ്രകാശനവും വായനയുടെ ഡിജിറ്റൽ യുഗം എന്ന വിഷയത്തിൽ…

2 hours ago

കേര പദ്ധതി വാര്‍ത്ത ചോര്‍ത്തല്‍ വിവാദം; കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി അശോകിനെ മാറ്റി

തിരുവനന്തപുരം: കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും ഡോ. ബി അശോകിനെ മാറ്റി. ഗതാഗത വകുപ്പിന് കീഴിലെ കെടിഡിഎഫ്‌സി…

9 hours ago

ഓണം അവധി; മൂന്ന് സ്പെഷ്യല്‍ ട്രെയിൻ സര്‍വീസുകള്‍ പ്രഖ്യാപിച്ചു

പാലക്കാട്‌: ഓണം പ്രമാണിച്ച്‌ മൂന്ന് സ്പെഷ്യല്‍ ട്രെയിൻ സർവീസുകള്‍ പ്രഖ്യാപിച്ചു. ട്രെയിൻ നമ്പർ 06137 തിരുവനന്തപുരം നോർത്ത് - ഉധ്‌ന…

10 hours ago