അഹമ്മദാബാദ്: ഗുജറാത്തിലെ കച്ച് ജില്ലയില്‍ ഇന്ന് പുലര്‍ച്ചെ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. ഇതുസംബന്ധിച്ച് ആളപായമോ നാശനഷ്ടങ്ങളോ റിപോര്‍ട്ട് ചെയ്തിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. ജില്ലയിലെ ഖാവ്ദയില്‍ നിന്ന് ഏകദേശം 55 കിലോമീറ്റര്‍ വടക്കുകിഴക്കാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് ഗാന്ധിനഗര്‍ ആസ്ഥാനമായുള്ള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സീസ്‌മോളജിക്കല്‍ റിസര്‍ച്ച് (ഐഎസ്ആര്‍) അറിയിച്ചു. പുലര്‍ച്ചെ ഉണ്ടായ ഭൂചലനം പ്രദേശവാസികളില്‍ ആശങ്കയുണ്ടാക്കിയെങ്കിലും സ്ഥിതി നിയന്ത്രണവിധേയമാണെന്ന് അധികൃതര്‍ വ്യക്തമാക്കി.
ഭൂകമ്പസാധ്യത ഉയര്‍ന്ന മേഖലയിലാണ് കച്ച് ജില്ല സ്ഥിതിചെയ്യുന്നത്.2001-ൽ കച്ചിൽ ഉണ്ടായ ഭൂകമ്പം കഴിഞ്ഞ രണ്ട് നൂറ്റാണ്ടുകൾക്കിടെ ഇന്ത്യയിലെ മൂന്നാമത്തെ തീവ്രതയുള്ളതായിരുന്നു. ഏറ്റവും നാശം വിതച്ച ഭൂമ്പങ്ങളിൽ രണ്ടാമത്തേതും ഇതായിരുന്നു.2001 ജനുവരി 26 ന് കച്ച് ജില്ലയിലെ ബച്ചൗവിനടുത്ത് 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം രേഖപ്പെടുത്തി. 13,800 പേർ മരിക്കുകയും വലിയ തോതിലുള്ള നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്തു.
SUMMARY: Earthquake in Kutch, Gujarat
കോൽക്കത്ത: ഇന്ത്യയിലെ ആദ്യ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു. പശ്ചിമ ബംഗാളിലെ മാൾഡ…
കോഴിക്കോട്: കെഎസ്ഇബി ഓഫീസുകളിലെ വിജിലൻസ് മിന്നൽ പരിശോധനയിൽ വ്യാപക ക്രമക്കേട് കണ്ടെത്തി. ഉദ്യോഗസ്ഥരിൽ നിന്നും 16,50,000 രൂപ പിടിച്ചെടുത്തു. കരാർ…
കൊച്ചി: മൂന്നാം പീഡന പരാതിയിൽ ജയിലിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എക്ക് ജാമ്യം നിഷേധിച്ച് തിരുവല്ല മജിസ്‌ട്രേറ്റ് കോടതി. മജിസ്ട്രേറ്റ്…
പാലക്കാട്: അഗളി പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് പുലിയറ വണ്ടർകുന്നേൽ ഗോപാലകൃഷ്ണൻ (60) ആത്മഹത്യ ചെയ്തു. സാമ്പത്തിക ബാധ്യതയെ തുടർന്നാണ്…
കൊച്ചി: കേരളത്തില്‍ സ്വര്‍ണവില വര്‍ധിച്ചു. ഗ്രാമിന് 35 രൂപയാണ് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 13,180 രൂപയായി, പവന്…
ബെംഗളൂരു: കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവും വിവർത്തകനുമായ കെ കെ ഗംഗാധരന്റെ ഒന്നാം വാർഷികമായ ജനുവരി 19 ന്…