Categories: TOP NEWS

ടിബറ്റ്- നേപ്പാൾ‌ അതിർത്തിയിൽ വൻ ഭൂചലനം

നേപ്പാൾ: ടിബറ്റ്- നേപ്പാൾ‌ അതിർത്തിയിൽ വൻ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. പട്ന, ഡൽഹി, സിലി​ഗുരി ഉൾപ്പടെയുള്ള ന​ഗരങ്ങളിലും നേപ്പാളിന്റെ തലസ്ഥാനമായ കാഠ്മണ്ഡുവിലും ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു.

ബം​ഗ്ലാദേശ്, ഭൂട്ടാൻ, ചൈന എന്നിവിടങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടതായാണ് വിവരം. നേപ്പാളിലെ ലോബുഷെയിൽ നിന്ന് 93 കിലോമീറ്റർ വടക്ക് കിഴക്കായി ചൈനയിലെ ടിബറ്റിന്റെ പർവ അതിർത്തിയിലാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രമെന്ന് യുണൈറ്റഡ് സ്റ്റേറ്റ്‍സ് ജിയോളജിക്കൽ സർവേ അറിയിച്ചു. നാശനഷ്ടങ്ങൾ ഉണ്ടായിട്ടില്ലെന്നാണ് പ്രാഥമിക വിവരം. തിങ്കളാഴ്ച ഉച്ചയ്ക്ക് 12:47 ന് അഫ്ഗാനിസ്താനില്‍ 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് നേപ്പാളിലും ഭൂചലനം ഉണ്ടായത്.

TAGS: NATIONAL | EARTHQUAKE
SUMMARY: Earthquake reported at Tibet -Nepal border

Savre Digital

Recent Posts

വോട്ടർ പട്ടിക ക്രമക്കേട്; അന്വേഷണം ആരംഭിച്ച് കർണാടക സർക്കാർ

ബെംഗളൂരൂ: കർണാടകയിലെ വോട്ടർപട്ടിക ക്രമക്കേട് ആരോപണത്തില്‍ അന്വേഷണത്തിന് നിർദേശം നൽകി മുഖ്യമന്ത്രി സിദ്ധരാമയ്യ. സംസ്ഥാനത്തെ നിയമ വകുപ്പിനാണ് മുഖ്യമന്ത്രി നിർദേശം…

13 minutes ago

കെഎന്‍എസ്എസ് ദാസറഹള്ളി കരയോഗം സില്‍വര്‍ ജൂബിലി ആഘോഷം 31 ന്

ബെംഗളൂരു: കര്‍ണാടക നായര്‍ സര്‍വീസ് സൊസൈറ്റി ദാസറഹള്ളി കരയോഗം സില്‍വര്‍ ജൂബിലി ആഘോഷം സ്വരരാഗ സംഗമം ഓഗസ്റ്റ് 31 ന്…

39 minutes ago

തിരുവനന്തപുരം ജനറല്‍ ആശുപത്രിക്ക് സമീപം കാര്‍ ഫൂട്ട്പാത്തിലേക്ക് ഇടിച്ചുകയറി; നാലു പേരുടെ നില ഗുരുതരം

തിരുവനന്തപുരം: തിരുവനന്തപുരം ജനറല്‍ ആശുപത്രിക്ക് സമീപം അമിതവേഗതയിലെത്തിയ കാര്‍ ഫൂട്ട്പാത്തിലേക്ക് ഇടിച്ചു കയറി അപകടം. അപകടത്തില്‍ അഞ്ചുപേര്‍ക്ക് പരുക്കേറ്റു. കാര്‍…

48 minutes ago

കേരളത്തിൽ വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിക്കില്ല; മന്ത്രി കെ കൃഷ്ണന്‍ കുട്ടി

തിരുവനന്തപുരം: കേരളത്തിൽ വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിക്കില്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി. ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തില്ല. വൈദ്യുതി വാങ്ങാനുള്ള കരാറിന്…

2 hours ago

കോഴിക്കോട് തെരുവുനായ ആക്രമണം; നിരവധിപേര്‍ക്ക് കടിയേറ്റു

കോഴിക്കോട്: വാണിമേലില്‍ നിരവധി പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. വാണിമേല്‍ വെള്ളിയോട് പള്ളിക്ക് സമീപത്തെ റോഡില്‍ വെച്ചാണ് നായയുടെ കടിയേറ്റത്. പരുക്കേറ്റ…

2 hours ago

കാത്തിരിപ്പിന് വിരാമം; നമ്മ മെട്രോ യെല്ലോ ലൈൻ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു, സര്‍വീസുകള്‍ നാളെ മുതല്‍

ബെംഗളൂരു: നീണ്ട കാത്തിരിപ്പിന് ശേഷം ആർവി റോഡ് മുതല്‍  ബൊമ്മസാന്ദ്ര വരെയുള്ള നമ്മ മെട്രോയുടെ യെല്ലോ ലൈന്‍ യാഥാര്‍ത്ഥ്യമായി. രാവിലെ…

2 hours ago