ബെംഗളൂരു: ഈസ്റ്റർ അവധിയോടാനുബന്ധിച്ചുള്ളയാത്രാത്രക്ക് പരിഗണിച്ച് ഹുബ്ബള്ളിയിൽ നിന്നു കൊല്ലത്തേക്ക് ഏപ്രില്‍ 2ന് സ്പെഷൽ ട്രെയിൻ പ്രഖ്യാപിച്ചു. എസ്എസ്എസ് ഹുബ്ബള്ളി – കൊല്ലം എക്സ്പ്രസ് സ്പെഷൽ (07347) സർവീസിനു ബെംഗളൂരുവിൽ കെആർ പുരത്തും എസ്എംവിടി ബെംഗളൂരുവിലും സ്റ്റോപ്പുണ്ട്.
2ന് രാവിലെ 7.05നു ഹുബ്ബള്ളിയിൽ നിന്നു പുറപ്പെടും. ഉച്ചയ്ക്കു 2.20ന് എസ്എംവിടി ബെംഗളൂരുവിലും 2.45ന് കെആർ പുരത്തും എത്തും.
3ന് രാവിലെ 7നു കൊല്ലത്തെത്തും. തിരിച്ചു 3നു രാവിലെ 10.45നു പുറപ്പെട്ടു പിറ്റേന്നു രാവിലെ 10.40നു ഹുബ്ബള്ളിയിലെത്തും. പുലർച്ചെ 1.40 ന് കെആർ പുരത്തും രണ്ടുമണിക്ക് എസ്എംവിടി ബെംഗളൂരുവിലും ട്രെയിൻ എത്തിച്ചേരും.
ഹാവേരി, റാണെബെന്നൂർ, ഹരിഹർ, ദാവനഗെരെ, ബിരൂർ, അർസിക്കെരെ, തുമക്കൂരു, എസ്എംവിടി ബെംഗളൂരു, കെആർ പുരം, ബംഗാരപ്പേട്ട്, കുപ്പം, സേലം, ഈറോഡ്, തിരുപ്പൂർ, പോഡനൂർ, പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം. എന്നിവിടങ്ങളിലാണ് സ്റ്റോപ്പുകള്‍.
SUMMARY: Easter; Special train to Kollam on April 2
ബെംഗളൂരു: ജാലഹള്ളി അയ്യപ്പക്ഷേത്രത്തിന്റെ 59-മാത് പ്രതിഷ്ഠാവാർഷികം ഏപ്രിൽ 21, 22, 23, തീയതികളിൽ ആഘോഷിക്കും. 21-ന് രാവിലെ ഒൻപതു മുതൽ…
ബെംഗളൂരു: കഠിന ചൂടില്‍ വെന്തുരുകി കര്‍ണാടക. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ താപനില കുത്തനെ ഉയര്‍ന്നു. ഞായറാഴ്ച അഞ്ച് ജില്ലകളിൽ താപനില…
ബെംഗളൂരു: മലയാളം മിഷൻ കർണാടക ചാപ്റ്റർ മൈസൂരു മേഖല അധ്യാപകർക്കായി നടത്തുന്ന പരിശീലന ക്യാംപ് 26നു രാവിലെ 9ന് ആർബിഐ…
ന്യൂഡല്‍ഹി: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിനും പശ്ചിമബംഗാളിലെ ആദ്യഘട്ട വോട്ടെടുപ്പിനുമുള്ള പരസ്യപ്രചാരണം ഇന്ന് വൈകുന്നേരത്തോടെ അവസാനിക്കും. ഏപ്രിൽ 23-നാണ് പശ്ചിമ ബംഗാളിലെ…
അഹമ്മദാബാദ്: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് രണ്ടാം ജയം. ഗുജറാത്ത് ടൈറ്റന്‍സിനെ 99 റണ്‍സിന് തകര്‍ത്താണ് മുംബൈ ഉജ്ജ്വല വിജയം സ്വന്തമാക്കിയത്.…
കോഴിക്കോട്: കോഴിക്കോട് വെച്ച് തീവണ്ടിക്ക് നേരെയുണ്ടായ കല്ലേറിൽ വിദ്യാർഥിനിക്ക് ഗുരുതരമായി രുക്കേറ്റ സംഭവത്തിൽ പ്രതി പിടിയിൽ. കടലുണ്ടി വടക്കുമ്പാട് സ്വദേശി…