Categories: ASSOCIATION NEWS

ലക്ഷ്യാധിഷ്ഠിതമായ കൃതികളിലൂടെ ജീവിതത്തെ ഏറ്റവും ലളിതമായി അനാവരണം ചെയ്ത പ്രതിഭാശാലികളായിരുന്നു കുമാരനാശാനും വൈക്കം മുഹമ്മദ്‌ ബഷീറും – കവി സച്ചിദാനന്ദൻ

ബെംഗളൂരു: ലക്ഷ്യാധിഷ്ഠിതമായ കൃതികളിലൂടെ ജീവിതത്തെ അനാവരണം ചെയ്ത രണ്ട് പ്രതിഭാശാലികളായിരുന്നു കുമാരനാശാനും വൈക്കം മുഹമ്മദ് ബഷീറുമെന്ന് കവി സച്ചിദാനന്ദന്‍. ഇന്ദിരാനഗര്‍ ഈസ്റ്റ് കള്‍ച്ചറല്‍ അസോസിയേഷന്‍ (ഇസിഎ) സാഹിത്യവേദി സംഘടിപ്പിച്ച ‘സ്മൃതി പര്‍വം’ സാഹിത്യ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുരോഗതിയുടെ പാതയിലേക്ക് നയിച്ച അധൃഷ്യ പ്രഭാവനായ കവിയായിരുന്നു ആശാന്‍. ഉപരിപ്ലവമായ ചിന്തകളെ താലോലിക്കുക ആശാന്റെ സ്വഭാവമല്ല .സമസൃഷ്ടികളോടുള്ള സഹാനുഭൂതിയും നാം ജീവിക്കുന്ന ലോകത്തോടുള്ള സ്‌നേഹവും ജീവിതമഹാരഹസ്യത്തിന്റെ നേര്‍ക്കുള്ള ദയാദരങ്ങളും ഉത്തേജിപ്പിക്കുന്നവയാണ് ആ കവിതകള്‍. നവോത്ഥാന കവികളില്‍ അഗ്രഗണ്യനായ ആശാനാണ് തന്റെ സര്‍ഗപരമായ കഴിവ് പ്രതിലോമാശയങ്ങള്‍ക്കെതിരെ പോരാടാനുള്ള ആയുധമാക്കണമെന്ന് ആദ്യം പ്രഖ്യാപിച്ചതും – ജാതി മത ചിന്തകള്‍ക്കെതിരേയും സ്ത്രീ സ്വാതന്ത്യത്തിനും പാര്‍ശ്വവല്‍ക്കരിക്കുന്നവര്‍ക്കും വേണ്ടി ആ തൂലിക ചലിച്ചു. അതേ പോലെ തന്നെ ഗദ്യസാഹിത്യമായ കഥാശാഖയില്‍ ജീവിതത്തെ ഏറ്റവും ലളിതമായി അനാവരണം ചെയ്ത പ്രതിഭാശാലിയായ മഹാകവി തന്നെയായിരുന്നു വൈക്കം മുഹമ്മദ് ബഷീറും.മൗലികതയും നര്‍മ്മത്തിന്റെ വെട്ടിത്തിളക്കങ്ങളും ബഷീര്‍ കൃതികളുടെ മുഖമുദ്രയായിരുന്നു ജീവിതത്തെ അതിന്റെ തനിമയില്‍ കലാത്മകമായി സൃഷ്ടിച്ചു. അതിരുകള്‍ക്കപ്പുറത്തേക്ക് ആ ഭാവന സ്വതന്ത്രമായി മേഞ്ഞുനടന്നു എന്നിടത്താണ് ബഷീര്‍ കൃതികള്‍ അനര്‍ഘമായ അനുഭവമായിത്തീരുന്നത്. ഈ രണ്ട് പ്രതിഭാശാലികളേയും അവരുടെ എഴുത്തിനേയും ഇന്നും സ്മരിക്കേണ്ടത് വര്‍ത്തമാനകാലത്തിന്റെ ആവശ്യകത കൂടിയാകുന്നുവെന്നും അദ്ദേഹം പറഞ്ഞു.

◾ സദസ്‌

 

സ്‌ത്രോത്രങ്ങളെഴുതിയിരുന്ന കുട്ടിആശാന്‍ കുമാരനാശാനായി മാറിയതിന് ഭൂമിക ഒരുക്കിയ ബെംഗളൂരു നഗരത്തില്‍ അതേ കുറിച്ച് സംസാരിക്കാനായതിലുള്ള സന്തോഷം അറിയിക്കുന്നുവെന്ന് തുടര്‍ന്ന് സംസാരിച്ച എഴുത്തുകാരനും പ്രഭാഷകനുമായ കെ വി സജയ് പറഞ്ഞു. ആശാന്റെ ബെംഗളൂരു വാസത്തിനിടെ ഗെരിസപ്പാ അരുവി (ജോഗ് ഫാള്‍സ്) യെ കുറിച്ചെഴുതിയ അപൂര്‍ണമായ കവിതയിലെ ‘ലോകാനുരാഗമിയലാത്തവരേ, നരന്റെയാകാരമാര്‍ന്നിവിടെ നിങ്ങൾ ജനിച്ചിടായ്‌വിൻ ഏകാന്തനിർമ്മമതരേ, വെറുതേ വനത്തിന്നേകാന്തമാം ഗുഹവെടിഞ്ഞു വെളിപ്പെടായ്‌വിൻ’ എന്ന ശ്ലോകം കെ വി സജയ് ആലപിച്ചു.

വൈക്കം മുഹമ്മദ് ബഷീറിന്റെ കഥാലോകത്തെ കുറിച്ച് ഇ പി രാജഗോപാലന്‍ വിശദീകരിച്ചൂ. തുടർന്ന് സംസാരിച്ച ഡോ. സോമൻ കടലൂര്‍ ബഷീറിന്റെ നോവലുകളെക്കുറിച്ചു സംസാരിച്ചു. സോമൻ കടലൂര്‍ കവിതാലാപനവും നടത്തി. ഇസിഎ പ്രസിഡണ്ട് സുധി വർഗീസ് അധ്യക്ഷത വഹിച്ചു. ഇസിഎ സാഹിത്യവേദി ചെയർമാൻ ഒ. വിശ്വനാഥൻ ആമുഖ പ്രസംഗം നടത്തി. ബിന്ദു ബിനേഷ് പ്രാർഥനാ ഗാനം ആലപിച്ചു. സിന്ധു രാജേഷ് അതിഥികളെ പരിചയപ്പെടുത്തി. ബെംഗളൂരുവിലെ കലാസാഹിത്യ സാംസ്‌കാരിക സംഘടനാ പ്രതിനിധികള്‍ പങ്കെടുത്തു.

<BR>
TAGS : ECA | ART AND CULTURE
SUMMARY : ECA Smriti Parvam Literary Seminar

Savre Digital

Recent Posts

പ്രസവത്തിനിടെ 22കാരി മരിച്ചു; ചികിത്സാപ്പിഴവെന്ന് പരാതി

ആലപ്പുഴ: ആലപ്പുഴയില്‍ പ്രസവത്തിനിടെ ഇരുപത്തിരണ്ടുകാരി മരിച്ചു. കരുനാഗപ്പള്ളി തേവലക്കര സ്വദേശി ജാരിയത്ത് (22) ആണ് മരിച്ചത്. അനസ്തേഷ്യ നല്‍കിയതിലെ പിഴവാണ്…

6 hours ago

പറന്ന് പൊങ്ങിയ വിമാനത്തിനുള്ളില്‍ 29കാരന്‍ ബോധരഹിതനായി; തിരുവനന്തപുരത്ത് എമര്‍ജന്‍സി ലാന്‍ഡിംഗ്

തിരുവനന്തപുരം: തിരുവനന്തപുരത്ത് അടിയന്തര ലാന്‍ഡിങ് നടത്തി സൗദി എയര്‍ലൈന്‍സ്. യാത്രക്കാരന് ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടര്‍ന്നാണ് നടപടി. ജക്കാര്‍ത്തയില്‍ നിന്നും മദീനയിലേക്ക് പുറപ്പെട്ട…

6 hours ago

വീടിനുള്ളിൽ സൂക്ഷിച്ച നാടൻ ബോംബ് പൊട്ടിത്തെറിച്ച്  4 മരണം

ചെന്നൈ: ചെന്നൈയില്‍ വീടിനുള്ളില്‍ നാടൻബോംബ് പൊട്ടി നാല് മരണം. ആവഡിയില്‍ ഇന്ന് വൈകീട്ട് നാല് മണിയ്ക്കാണ് സംഭവം നടന്നത്. അപകടത്തില്‍…

7 hours ago

നെയ്യാറ്റിൻകരയിലെ വീട്ടമ്മയുടെ ആത്മഹത്യ; ജോസ് ഫ്രാങ്ക്ളിനെ കോണ്‍ഗ്രസ് സസ്‌പെന്‍ഡ് ചെയ്തു

തിരുവനന്തപുരം: നെയ്യാറ്റിൻകരയില്‍ വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഡിസിസി ജനറല്‍ സെക്രട്ടറിയും നെയ്യാറ്റിന്‍കര നഗരസഭാ കൗണ്‍സിലറുമായ ജോസ് ഫ്രാങ്ക്ളിനെ പാർട്ടിയില്‍…

8 hours ago

തൊടുപുഴയില്‍ കാര്‍ താഴ്ചയിലേക്ക് മറിഞ്ഞു; മുത്തശ്ശിക്കും കൊച്ചുമകള്‍ക്കും ദാരുണാന്ത്യം

ഇടുക്കി: തൊടുപുഴയ്ക്ക് സമീപം കാര്‍ താഴ്ച്ചയിലേക്ക് മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു. ആമിന ബീവി, കൊച്ചുമകള്‍ മിഷേല്‍ മറിയം എന്നിവരാണ്…

8 hours ago

പെണ്‍കുട്ടി ഉണ്ടായതില്‍ ഭാര്യക്ക് മര്‍ദനം; ഭര്‍ത്താവിനെതിരെ കേസ്

കൊച്ചി: പെണ്‍കുട്ടി ഉണ്ടായത് ഭാര്യയുടെ പ്രശ്‌നംകൊണ്ടാണെന്ന് കുറ്റപ്പെടുത്തി ഭാര്യയെ ക്രൂരമായി മര്‍ദിച്ച് ഭര്‍ത്താവ്. കൊച്ചി അങ്കമാലിയിലാണ് ക്രൂരമായ സംഭവം നടന്നത്.…

8 hours ago