Categories: NATIONALTOP NEWS

മഹാദേവ് ഓൺലൈൻ വാതുവയ്‌പ്പ് കേസ്; 387.99 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി

ന്യൂഡൽഹി: മഹാദേവ് ഓൺലൈൻ വാതുവയ്‌പ്പ് കേസുമായി ബന്ധപ്പെട്ട് 387.99 കോടി രൂപയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി. മൗറീഷ്യസ് ആസ്ഥാനമായുള്ള ടാനോ ഇൻവെസ്റ്റ്‌മെൻ്റ് ഓപ്പർച്യുണിറ്റീസ് ഫണ്ടിന്‍റെ ജംഗമ നിക്ഷേപങ്ങളും ഛത്തീസ്‌ഗഡ്, മുംബൈ, മധ്യപ്രദേശ് എന്നിവിടങ്ങളിലെ സ്ഥാവര സ്വത്തുക്കളുമാണ് കണ്ടുകെട്ടിയത്.

വിവിധ വാതുവയ്‌പ്പ് ആപ്പുകളുടെയും വെബ്‌സൈറ്റുകളുടെയും പ്രൊമോട്ടർമാർ, പാനൽ ഓപ്പറേറ്റർമാർ, അസോസിയേറ്റ്‌സ് എന്നിവരുടെ കൈവശമുളള സ്വത്തുക്കളാണിത്. ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെയുള്ള അനധികൃത വാതുവയ്‌പ്പ് സുഗമമാക്കുന്ന സിൻഡിക്കേറ്റായിട്ടാണ് മഹാദേവ് ഓൺലൈൻ വാതുവയ്‌പ്പ് ആപ്പ് പ്രവർത്തിക്കുന്നതെന്ന് ഇഡി കണ്ടെത്തിയിരുന്നു. ബിനാമി ബാങ്ക് അക്കൗണ്ടുകളിലൂടെയാണ് കള്ളപ്പണം വെളുപ്പിക്കൽ സാധ്യമാക്കിയിരുന്നത്.

കേസുമായി ബന്ധപ്പെട്ട് 11 വ്യക്തികളെ ഇഡി നേരത്തെ അറസ്റ്റ് ചെയ്‌തിരുന്നു. കഴിഞ്ഞ വർഷം നവംബറിൽ മഹാദേവ് ബുക്ക് ഓൺലൈൻ വാതുവയ്‌പ്പ് ആപ്പുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയിൽ 5.39 കോടി രൂപയുടെ കളളപ്പണവും 15.59 കോടി രൂപ ബാങ്ക് ബാലൻസും ഇഡി കണ്ടുകെട്ടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് നിരവധി ബോളിവുഡ് താരങ്ങളെയും ഇഡി ചോദ്യം ചെയ്‌തിരുന്നു.

TAGS: NATIONAL | ED
SUMMARY: ED attaches fresh assets worth Rs 388 crore in mahadev online betting aoo case

Savre Digital

Recent Posts

ആധാര്‍ സേവനങ്ങള്‍ക്ക് വില വര്‍ധിക്കും; പുതിയ നിരക്ക് ഒക്ടോബര്‍ ഒന്നുമുതല്‍

ആധാർ പുതുക്കാനും തിരുത്താനുമുള്ള നിരക്ക് പരിഷ്കരിച്ച് യുണീക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ഉത്തരവിറങ്ങി. ആധാറിലെ പേര്, ജനനത്തീയതി,…

4 hours ago

സ്വകാര്യ ബസുകള്‍ക്കിടയിൽ കൈ പെട്ടു, വിദ്യാർഥിയുടെ കൈവിരൽ അറ്റു

മലപ്പുറം: തിരൂരില്‍ സ്വകാര്യ ബസുകള്‍ക്കിടയിൽപ്പെട്ട് കൈയ്ക്ക് പരുക്കേറ്റ എട്ടാം ക്ലാസ് വിദ്യാർഥിയുടെ വിരല്‍ അറ്റു. പറവണ്ണ മുറിവഴിക്കലിൽ കഴിഞ്ഞ ദിവസമാണ്…

5 hours ago

ശൗചാലയമെന്ന് കരുതി കോക്പിറ്റിൽ കയറാൻ ശ്രമിച്ചു; വിമാനയാത്രക്കാരൻ അറസ്റ്റിൽ

ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ അറസ്റ്റില്‍. ഇന്ന് രാവിലെ എട്ടുമണിക്ക് ബെം​ഗളൂരുവിൽ നിന്ന് പുറപ്പെട്ട്…

6 hours ago

പൂജാ അവധി; ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക് സ്പെഷ്യല്‍ ട്രെയിന്‍

ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…

7 hours ago

മൈസൂരു ദസറയ്ക്ക് തുടക്കം: ഉദ്ഘാടനം നിർവഹിച്ച് ബാനു മുഷ്താഖ്

ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ​ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…

7 hours ago

ഡല്‍ഹി കലാപ ഗൂഢാലോചന കേസ്; ഉമര്‍ ഖാലിദ് ഉള്‍പ്പടെയുള്ള അഞ്ചുപേരുടെ ജാമ്യാപേക്ഷയില്‍ നോട്ടീസ്

ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…

8 hours ago