NATIONAL

ഇ – കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ മിന്ത്രക്കെതിരെ ഇ.ഡി: 1654 കോടിയുടെ എഫ്ഡിഐ ലംഘനത്തിന് കേസ്

ഫ്‌ളിപ്കാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ഫാഷന്‍ ഇ-കൊമേഴ്‌സ് സ്ഥാപനമായ മിന്ത്രയ്ക്കും അനുബന്ധ സ്ഥാപനങ്ങള്‍ക്കുമെതിരെ പരാതി ഫയല്‍ ചെയ്ത് ഇ.ഡി. 1654 കോടി രൂപയുടെ വിദേശ നാണയ വിനിമയ ചട്ട(ഫെമ) ലംഘനം ചൂണ്ടിക്കാണിച്ചാണ് പരാതി ഫയല്‍ ചെയ്തിട്ടുള്ളത്. എഫ്ഡിഐ നയ പ്രകാരം നിയന്ത്രണങ്ങളുള്ള മള്‍ട്ടി ബ്രാന്‍ഡ് റീട്ടെയില്‍ വ്യാപാരത്തിലാണ് ക്രമക്കേട് ചൂണ്ടിക്കാണിച്ചിട്ടുള്ളത്. മൊത്തം വ്യാപാരത്തിനെന്ന് അവകാശപ്പെട്ട് നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്ഡിഐ) സ്വീകരിക്കുകയും ഉപഭോക്താക്കളുമായി നേരിട്ടുള്ള വില്പന നടത്തുകയും ചെയ്‌തെന്നാണ് ആരോപണം.

മിന്ത്രയുമായി ബന്ധമുള്ള വെക്ടര്‍ ഇ-കൊമേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് വഴിയാണ് റീട്ടെയില്‍ വില്പന നടത്തിയതെന്ന് ഇ.ഡി കണ്ടെത്തിയിരുന്നു. ഒരേസമയം മൊത്തവ്യാപാര(ബിടുബി)വും ചില്ലറ വ്യാപാര(ബിടുസി)വും നടത്തി നിയമങ്ങള്‍ മറികടക്കാന്‍ ഈ സംവിധാനം ഉപയോഗിച്ചതായും ഇ.ഡി ആരോപണം ഉന്നയിക്കുന്നു.

2010ല്‍ പ്രാബല്യത്തിലായ എഫ്ഡിഐ ഭേദഗതി പ്രകാരം മൊത്ത വ്യാപാര വില്പനയുടെ 25 ശതമാനം മാത്രമെ അനുബന്ധ ഗ്രൂപ്പ് കമ്പനികള്‍ക്ക് നല്‍കാന്‍ കഴിയൂ എന്നാണ്. ഈ പരിധി മിന്ത്ര ലംഘിച്ചതായാണ് ആരോപണം. ഫെമ നിയമത്തിലെ വകുപ്പ് 6(3)ബി പ്രകാരമുള്ള വ്യവസ്ഥകള്‍ മറികടന്ന് 1,654.35 കോടിയുടെ ഇടപാടുകള്‍ നടത്തിയെന്നാണ് ഇ.ഡിയുടെ കണ്ടെത്തല്‍. അതേസമയം വിഷയത്തില്‍ മിന്ത്രയുടെ ഭാഗത്തുനിന്ന് ഇതുവരെ പ്രതികരണമുണ്ടായിട്ടില്ല.
SUMMARY: ED files case against e-commerce platform Myntra for FDI violation worth Rs 1654 crore

NEWS DESK

Recent Posts

കടമ്മനിട്ട രാമകൃഷ്ണൻ ചരിത്രത്തിൽ ഇല്ലാത്ത കീഴാളരെ കവിതയിൽ ചരിത്രമാക്കിയ കവി-കെ വി പ്രശാന്ത് കുമാർ

ബെംഗളൂരു: എം ജി എസ് നാരായണൻ അടക്കമുള്ളവരുടെ, യൂണിവേഴ്സിറ്റികളിൽ പഠിപ്പിക്കുന്ന കേരള ചരിത്ര പുസ്തകങ്ങളിൽ ഈ മണ്ണ് ഉണ്ടാക്കിയ പുലയനെക്കുറിച്ചോ,…

1 hour ago

മട്ടന്നൂരിൽ സ്കൂട്ടറും കാറും കൂട്ടിയിടിച്ച് അമ്മയും മകനും മരിച്ചു; മറ്റൊരു മകൻ ഗുരുതരാവസ്ഥയിൽ

കണ്ണൂർ: മട്ടന്നൂർ എടയന്നൂരിൽ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടർ യാത്രികരായ അമ്മയും മകനും മരിച്ചു. മറ്റൊരു കുട്ടിക്ക് ഗുരുതരമായി പരുക്കേറ്റു.…

1 hour ago

പ്ലാറ്റ്‌ഫോമിലൂടെ ഓടിച്ച ഓട്ടോ ട്രാക്കിലേക്ക് മറിഞ്ഞു; വര്‍ക്കലയില്‍ വന്ദേഭാരത് ഓട്ടോയിലിടിച്ച് അപകടം

തിരുവനന്തപുരം: കാസറഗോഡ് നിന്നും തിരുവനന്തപുരത്തേക്കുള്ള വന്ദേഭാരത് ​ട്രെയിൻ ഓട്ടോയിൽ ഇടിച്ചു. ചൊവ്വാഴ്ച രാത്രി 10.10ന് വർക്കലയ്ക്കടുത്ത് അകത്തുമുറിയിൽ ട്രാക്കിൽ പ്രവേശിച്ച…

1 hour ago

ഐ.എസ്.ആർ.ഒ ബ്ലൂബേഡ് ബ്ലോക്ക്-2 വിക്ഷേപണം ഇന്ന്; ബഹിരാകാശത്തേക്ക് ഉയരുക ഭാരമേറിയ ഉപഗ്രഹം

ന്യൂഡല്‍ഹി: യു.​എ​സ് വാ​ർ​ത്താ​വി​നി​മ​യ സാ​റ്റ​ലൈ​റ്റും വ​ഹി​ച്ച് ഇ​ന്ത്യ​ൻ സ്പേ​സ് റി​സ​ർ​ച്ച് ഓ​ർ​ഗ​നൈ​സേ​ഷ​ന്റെ (ഐ.​എ​സ്.​ആ​ർ.​ഒ) ബ്ലൂ​ബേ​ഡ് ബ്ലോ​ക്ക്-2 ബ​ഹി​രാ​കാ​ശ പേ​ട​കം ബു​ധ​നാ​ഴ്ച…

2 hours ago

ടേക്ക് ഓഫിന് പിന്നാലെ വിമാനം തകര്‍ന്നു; ലിബിയന്‍ സൈനിക മേധാവി കൊല്ലപ്പെട്ടു

അങ്കാറ: ലിബിയന്‍ സൈനിക മേധാവി ജനറല്‍ മുഹമ്മദ് അലി അഹ്മദ് അല്‍ ഹാദദും നാല് ഉന്നത ഉദ്യോഗസ്ഥരുമടക്കം 8 പേര്‍…

2 hours ago

മലപ്പുറത്ത് വിവിധയിടങ്ങളില്‍ ഭൂമിക്കടിയില്‍ നിന്നും വലിയ ശബ്ദവും പ്രകമ്പനവും; ഭൂമി കുലുക്കമുണ്ടായതായി സംശയം

മലപ്പുറം: മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ രാത്രിയോടെ ഭൂമിക്കടിയില്‍ നിന്നും വലിയ ശബ്ദവും നേരിയ പ്രകമ്പനവും അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. ചൊവ്വാഴ്ച…

2 hours ago