KERALA

നൂറു കോടിയോളം രൂപയുടെ ക്രമക്കേടെന്ന് കണ്ടെത്തൽ; നേമം സഹ. ബാങ്കിൽ ഇഡി പരിശോധന

തിരുവനന്തപുരം: സിപിഎം ഭരണസമിതിയുടെ കാലയളവില്‍ നൂറുകോടിയോളം രൂപയുടെ ക്രമക്കേടു നടന്നെന്ന് കണ്ടെത്തിയ നേമം സഹകരണ ബാങ്കില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് റെയ്ഡ്. കൊച്ചിയില്‍ നിന്നുള്ള ഇ ഡി സംഘമാണ് ബാങ്കിലെത്തിയത്. ക്രമക്കേട് തെളിഞ്ഞതിനെ തുടർന്ന് അഡ്മിനിസ്‌ട്രേറ്റീവ് ഭരണം ഏർപ്പെടുത്തിയിരുന്നു. ഭരണസമിതി അംഗങ്ങളുടെ വീടുകളിലും പരിശോധന നടക്കുകയാണ്. ജീവനക്കാരും സിപിഎം ഭരണസമിതിയും ചേർന്ന് നൂറു കോടിയോളം രൂപയുടെ ക്രമക്കേട് നടത്തിയെന്നായിരുന്നു പരാതി. 250ലേറെ നിക്ഷേപകരുടെ പണമാണ് നഷ്ടമായത്.

മുന്‍ ബാങ്ക് സെക്രട്ടറിമാരായ എ ആര്‍ രാജേന്ദ്ര കുമാര്‍, എസ് ബാലചന്ദ്രന്‍ നായര്‍, മുന്‍ പ്രസിഡന്റ് ആര്‍ പ്രദീപ്കുമാര്‍ അടക്കം മൂന്ന് പ്രതികളാണ് ഈ കേസില്‍ ഇതുവരെ പിടിയിലായത്. ഇതില്‍ രാജേന്ദ്രകുമാര്‍ ആണ് ഏറ്റവും അവസാനം പിടിയിലായത്. അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍ പ്രകാരം 31 കോടി രൂപ ഇയാള്‍ കവര്‍ന്നു. കഴിഞ്ഞ ദിവസം രാജേന്ദ്രനെ ബാങ്കിലെത്തിച്ച് നടത്തിയ തെളിവെടുപ്പില്‍ ക്രൈം ബ്രാഞ്ച് സംഘത്തിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു എന്നാണ് സൂചന.

34.26 കോടി രൂപ ലോണ്‍ നല്‍കിയ വകയില്‍ തിരിച്ചടവ് കിട്ടാനുണ്ട്. ഇതില്‍ 15.55 കോടി രൂപയ്ക്ക് മാത്രമേ ഈടായി രേഖയുളളൂ. വിശദമായ രണ്ടാംഘട്ട ചോദ്യം ചെയ്യലില്‍ രാജേന്ദ്രകുമാറിന് മറ്റു പ്രതികളിലേക്കുള്ള സൂചനകള്‍ ലഭിക്കുമെന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. തെളിവെടുപ്പ് നടക്കുന്നു എന്ന വിവരമറിഞ്ഞ് നൂറുകണക്കിന് നിക്ഷേപകര്‍ പ്രതിഷേധവുമായി ബാങ്കിലെത്തിയിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പ് പടിവാതിലില്‍ വന്നിരിക്കേയുള്ള ഇഡിയുടെ പരിശോധന സിപിഎമ്മിന് വലിയ തലവേദന സൃഷ്ടിക്കുമെന്നാണ് വിലയിരുത്തല്‍.
SUMMARY: ED inspects Nemom Co-operative Bank, uncovers irregularities worth Rs 100 crore

NEWS DESK

Recent Posts

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേര്‍ക്ക് കടിയേറ്റു

കൊല്ലം: തെരുവുനായയുടെ ആക്രമണത്തില്‍ വയോധികർ ഉള്‍പ്പടെ ഏഴ് പേർക്ക് കടിയേറ്റു. അഞ്ചല്‍ ചന്തമുക്ക് ഭാഗത്താണ് സംഭവം. പ്രദേശത്ത് തെരുവുനായ ശല്യം…

13 minutes ago

രാജമൗലി ചിത്രത്തില്‍ വില്ലനായി പൃഥ്വിരാജ്; ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്

കൊച്ചി: സൂപ്പർഹിറ്റ് ചിത്രങ്ങളുടെ സംവിധായകൻ എസ്.എസ്. രാജമൗലിയുടെ പുതിയ ചിത്രത്തില്‍ മലയാളത്തിന്റെ പ്രിയതാരം പൃഥ്വിരാജ് സുകുമാരൻ വില്ലൻ വേഷത്തില്‍ എത്തുന്നു.…

44 minutes ago

യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചു; നടി ലക്ഷ്മി മേനോന്‍ പ്രതിയായ കേസ് ഹൈക്കോടതി റദ്ദാക്കി

കൊച്ചി: ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച കേസില്‍ നടി ലക്ഷ്മി മേനോനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി. നടിക്കെതിരെ പരാതിയില്ലെന്ന് യുവാവ്…

1 hour ago

‘പുലയന്മാര്‍ക്കും പറയന്മാര്‍ക്കും പഠിക്കാനുള്ളതല്ല സംസ്‌കൃതം’; ഗവേഷക വിദ്യാര്‍ഥിക്കെതിരേ ജാതി അധിക്ഷേപം

തിരുവനന്തപുരം: കേരള സർവകലാശാലയില്‍ ജാതി വിവേചനമെന്ന് കാണിച്ച്‌ പോലീസില്‍ പരാതി. ഗവേഷക വിദ്യാർഥി വിപിൻ വിജയനാണ് ഡീൻ ഡോ.സി.എൻ വിജയകുമാരിക്കെതിരെ…

2 hours ago

‘ഭ്രമയുഗം’ അന്താരാഷ്ട്ര തലത്തിലേക്ക്; ഓസ്കര്‍ അക്കാദമിയില്‍ പ്രദര്‍ശിപ്പിക്കാൻ ഒരുങ്ങി ചിത്രം

തിരുവനന്തപുരം: നാലു ചലച്ചിത്ര പുരസ്‌കാര നേട്ടങ്ങളുടെ നിറവില്‍ നില്‍ക്കുന്ന മമ്മൂട്ടി ചിത്രം 'ഭ്രമയുഗം' രാജ്യാന്തരവേദിയിലേക്കും. ലോസ് ആഞ്ചിലിസിലെ ഓസ്‌കര്‍ അക്കാദമി…

3 hours ago

പൊതുഇടങ്ങളില്‍ നിന്ന് നായ്ക്കളെ നീക്കണം; തെരുവുനായ നിയന്ത്രണത്തില്‍ ഉത്തരവുമായി സുപ്രീം കോടതി

ഡൽഹി: രാജ്യത്തെ തെരുവുനായ പ്രശ്‌നം രൂക്ഷമായ സാഹചര്യത്തില്‍ സുപ്രീം കോടതി സുപ്രധാനമായ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. ദേശീയപാതയടക്കമുള്ള റോഡുകളില്‍ നിന്നും…

4 hours ago