KARNATAKA

ഇഡി ഉദ്യോഗസ്ഥരെന്ന് ചമഞ്ഞ് തട്ടിപ്പ്; മലയാളി സ്വര്‍ണ വ്യാപാരിയിൽനിന്ന് മൂന്നുകോടിയുടെ സ്വർണം കവർന്നു

ബെംഗളൂരു : ഇഡി ഉദ്യോഗസ്ഥരെന്ന് ചമഞ്ഞ് സ്വര്‍ണ വ്യാപാരിയിൽനിന്ന് 3.2 കോടി രൂപയുടെ സ്വർണം കവർന്നു. കർണാടകത്തിലെ ഹുബ്ബള്ളിയിലാണ് സംഭവം. മലയാളിയായ സുധീന്‍ ആണ് തട്ടിപ്പിന് ഇരയായത്. ജൂവലറികളിൽനിന്നുള്ള ഓർഡർ പ്രകാരം സ്വർണാഭരണങ്ങൾ എത്തിച്ചുനൽകിവന്ന സുധീനെ അഞ്ചംഗസംഘമാണ് കഴിഞ്ഞ ദിവസം തട്ടിക്കൊണ്ടുപോയി കവർച്ചനടത്തിയത്.

സ്വർണാഭരണങ്ങൾ ഓർഡർ എടുത്ത് എത്തിച്ചുനൽകുന്നതിനിടെ സുധീനും സഹായി വിവേകും ഹുബ്ബള്ളിയിലെ ഹോട്ടലിലേക്ക് മടങ്ങുമ്പോഴാണ് ഇഡി ഉദ്യോഗസ്ഥരാണെന്നു പറഞ്ഞ് വ്യാജ തിരിച്ചറിയിൽ കാർഡ് കാണിച്ച് ഇവരെ തട്ടിക്കൊണ്ടുപോയത്. അനധികൃത സ്വർണ വ്യാപാരത്തിനെതിരെ പരാതി ലഭിച്ചെന്ന് ആരോപിച്ച് ചോദ്യംചെയ്യാനെന്ന വ്യാജേനയാണ് ഇരുവരെയും വാഹനത്തിൽ കയറ്റിക്കൊണ്ടു പോയത്. തുടർന്ന് ഇവരുടെ കൈവശമുണ്ടായിരുന്ന 2.942 കിലോ ഗ്രാം സ്വർണാഭരണങ്ങൾ കവരുകയായിരുന്നു. രണ്ടുലക്ഷം രൂപയും തട്ടിയെടുത്തു.

വിവേകിനെ സംഘം കിട്ടൂരിലും സുദീനെ എംകെ ഹുബ്ബള്ളിയിലും ഇറക്കിവിട്ടു. ഹുബ്ബള്ളി സബർബൻ പോലീസ് രജിസ്റ്റർചെയ്ത കേസ് അന്വേഷണത്തിനായി സിറ്റി ക്രൈം ബ്യൂറോയ്ക്ക് കൈമാറി. ഇരുവരെയും നേരിട്ട് അറിയുന്നവരാകാം കവർച്ചയ്ക്കു പിന്നിലെന്ന് ഹുബ്ബള്ളി പോലീസ് കമ്മിഷണർ എൻ. ശശികുമാർ പറഞ്ഞു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണ്.
SUMMARY: ED officials claim fraud; Gold worth Rs 3 crore stolen from Malayali gold merchant

NEWS DESK

Recent Posts

ഇസ്ലാഹി സെന്റര്‍ സംയുക്ത മദ്രസ ഫെസ്റ്റ് സമാപിച്ചു

ബെംഗളൂരു: ബാംഗ്ലൂർ ഇസ്ലാഹി സെന്ററിൻ്റെ നേതൃത്വത്തിൽ ശിവാജിനഗർ, ഒകാലിപുരം, ഇലക്ട്രോണിക് സിറ്റി മദ്രസകളുടെ സംയുക്തമായി സംഘടിപ്പിച്ച മദ്രസ ഫെസ്റ്റ് സമാപിച്ചു.…

27 minutes ago

ജ്യേഷ്ഠൻ അനുജനെ കുത്തിക്കൊന്നു

മലപ്പുറം: പൂക്കോട്ടൂർ പള്ളിമുക്കിൽ ജ്യേഷ്ഠന്റെ കുത്തേറ്റ് അനുജൻ കൊല്ലപ്പെട്ടു. അമീർ ആണ് മരിച്ചത്. സഹോദരൻ ജുനൈദിനെ മഞ്ചേരി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.…

39 minutes ago

ബൈക്കുകൾ കൂട്ടിയിടിച്ച് 3 പേര്‍ മരിച്ചു

ബെംഗളൂരു: ബിദർ കന്നള്ളിക്ക് സമീപം രണ്ട് മോട്ടോർ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിക്കുകയും മൂന്ന് പേർക്ക്…

1 hour ago

ജയിലിൽ മൊബൈൽ ഫോൺ ഉപയോഗിച്ചു; തീവ്രവാദ കേസിലെ പ്രതിയുൾപ്പെടെ മൂന്ന് തടവുകാർക്കെതിരെ കേസ്

ബെംഗളൂരു: പരപ്പന സെൻട്രൽ ജയിലിൽ മൊബൈൽ ഫോൺ ഉപയോഗിച്ചതിന് 3 പേർക്കെതിരെ കേസെടുത്തു. ഐഎസ് തീവ്രവാദ റിക്രൂട്ടിങ് കേസ് പ്രതി…

1 hour ago

ഇ​ന്ന് ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത; മൂ​ന്ന് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. നാളെ തിരുവനന്തപുരം,…

2 hours ago

ഓണ്‍ലൈന്‍ ഗെയിം കമ്പനികളില്‍ പരിശോധന: 18.57 കോടി രൂപ ഇഡി മരവിപ്പിച്ചു

ബെംഗളൂരു: ഓണ്‍ലൈന്‍ ഗെയിം കമ്പനികളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ബെംഗളൂരു സോണല്‍ ഓഫീസിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ 18.57 കോടി രൂപ…

2 hours ago