ASSOCIATION NEWS

ഓണ്‍ലൈന്‍ ഗെയിം കമ്പനികളില്‍ പരിശോധന: 18.57 കോടി രൂപ ഇഡി മരവിപ്പിച്ചു

ബെംഗളൂരു: ഓണ്‍ലൈന്‍ ഗെയിം കമ്പനികളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ബെംഗളൂരു സോണല്‍ ഓഫീസിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ 18.57 കോടി രൂപ മരവിപ്പിച്ചു. നിര്‍ദേശ നെറ്റ്വര്‍ക്ക്‌സ് പ്രൈവറ്റ് ലിമിറ്റഡ്, ഗെയിംസ് ക്രാഫ്റ്റ് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളുടെ ബെംഗളൂരുവിലെയും ഗുരുഗ്രാമിലെയും ഓഫീസുകളിലാണ് പരിശോധന നടത്തിയത്. കമ്പനി ഡയറക്ടര്‍മാരുടെയും മറ്റ് പ്രതികളെന്ന് സംശയിക്കപ്പെടുന്നവരുടെയും താമസസ്ഥലങ്ങളിലും പരിശോധന നടത്തി. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം, നവംബര്‍ 18-നും 22-നും ഇടയിലുള്ള ദിവസങ്ങളിലാണ് പരിശോധന നടത്തിയത്.

നിര്‍ദേശ നെറ്റ്വര്‍ക്ക്‌സ് പ്രൈവറ്റ് ലിമിറ്റഡ് നടത്തുന്ന ഓണ്‍ലൈന്‍ ഗെയിമിംഗ് പ്ലാറ്റ്ഫോമായ ‘പോക്കറ്റ് 52’ -വില്‍ വലിയ തോതിലുള്ള തട്ടിപ്പ് നടന്നതായി പരിശോധനയില്‍ തെളിഞ്ഞതായി അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഓണ്‍ലൈന്‍ ഗെയിമിലെ വഞ്ചന കാരണം മൂന്ന് കോടിയിലധികം രൂപ നഷ്ടപ്പെട്ടതായുള്ള യുവാവിന്റെ പരാതിയിലാണ് ഇഡി കേസെടുത്ത് പരിശോധന നടത്തിയത്.
SUMMARY: ED freezes Rs 18.57 crore in online game companies

 

NEWS DESK

Recent Posts

തലശേരിയില്‍ വൻ ബോംബ് ശേഖരം കണ്ടെത്തി

കണ്ണൂർ: കണ്ണൂരിൽ വീണ്ടും ബോംബ് ശേഖരം കണ്ടെത്തി. തലശ്ശേരി കൊളവല്ലൂര്‍ മേപ്പാട് ആണ് അഞ്ച് ഐസ്‌ക്രീം ബോംബും ഒരു നാടന്‍…

18 minutes ago

തിരുവനന്തപുരത്ത് ഭര്‍ത്താവ് ഭാര്യയെ കുത്തി കൊലപ്പെടുത്തി

തിരുവനന്തപുരം: നെയ്യാറ്റിൻകരയില്‍ യുവതിയെ ഭർത്താവ് കുത്തിക്കൊന്നു. വ്ളാത്താങ്കര സ്വദേശിനി അല്‍മ (33) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭർത്താവ് വിഷ്ണുവിനെ പോലീസ്…

51 minutes ago

നിതിൻരാജിന്റെ മരണം; മുൻകൂര്‍ ജാമ്യം തേടി ഡോ. റാം ഹൈക്കോടതിയിലേക്ക്

കൊച്ചി: കണ്ണൂര്‍ അഞ്ചരക്കണ്ടി ദന്തല്‍ കോളജിലെ ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തില്‍ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കാന്‍ ഒന്നാം…

1 hour ago

ഡല്‍ഹിയില്‍ ടേക്ക് ഓഫിനിടെ സ്വിസ് എയര്‍ വിമാനത്തിന് തീപിടിച്ചു; ആറ് പേര്‍ക്ക് പരുക്ക്

ഡല്‍ഹി: ടേക്കോഫിനിടെ ഡല്‍ഹി വിമാനത്താവളത്തില്‍ സ്വിസ് വിമാനത്തിന്റെ എഞ്ചിനു തീ പിടിച്ചു. അപകടത്തില്‍ ആറ് പേർക്ക് പരുക്കു പറ്റി. സൂറിച്ചിലേക്ക്…

2 hours ago

സംസ്ഥാനത്ത് വീണ്ടും പാമ്പുകടിയേറ്റ് മരണം; കണ്ണൂരില്‍ വയോധിക മരിച്ചു

കണ്ണൂർ: സംസ്ഥാനത്ത് പാമ്പ് കടിയേറ്റ് ഒരുമരണം കൂടി. തളിപ്പറമ്പ് മുതുകുട നബീസ(65) ആണ് മരിച്ചത്. വെള്ളിയാഴ്ചയാണ് നബീസയെ പാമ്പ് കടിച്ചത്.…

3 hours ago

ചാർമിനാർ എക്സ്പ്രസ്സിന് തീപിടിച്ചു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

ഹൈദരാബാദ്: തെലങ്കാനയിലെ യാദാദ്രി ഭുവനഗിരി ജില്ലയില്‍ ചാർമിനാർ എക്സ്പ്രസ് ട്രെയിനിന് തീപിടിച്ചു. അലർ റെയില്‍വേ സ്റ്റേഷന് സമീപത്ത് വെച്ച്‌ ട്രെയിനിന്റെ…

4 hours ago