LATEST NEWS

ദുൽഖറിന്റെയും പൃഥ്വിരാജിന്റെയും വീട്ടിലെ ഇ.ഡി റെയ്ഡ് സ്വർണപ്പാളി വിവാദം മുക്കാൻ: സുരേഷ് ഗോപി

തിരുവനന്തപുരം: ദുൽഖർ സൽമാൻ അടക്കം താരങ്ങളുടെ വീടുകളിൽ ഇ ഡി റെയ്‌ഡ് നടത്തിയത് ശബരിമല സ്വർണപ്പാളി വിവാദം മുക്കാനാകാമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. സ്വർണപ്പാളി വിവാദം മൂടിക്കെട്ടാനുള്ള ശ്രമമായാണ് ഈ റെയ്‌ഡ് നടന്നതെന്ന സംശയം തനിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രമന്ത്രിയായതിനാൽ കൂടുതലൊന്നും പറയുന്നില്ല. പ്രജാ വിവാദവും സ്വർണ മോഷണ ചർച്ച മുക്കാനാണ്. എല്ലാം കുത്സിതമാണെന്നും അകത്തേത്തറ കല്ലേക്കുളങ്ങരയിലെ കലുങ്ക് സംവാദത്തിൽ സുരേഷ് ഗോപി പറഞ്ഞു.

സ്വർണത്തിന്റെ കേസ് മുക്കാൻ വേണ്ടിയാണോ സിനിമാരംഗത്തെ രണ്ടുപേരെ വീണ്ടും ത്രാസിൽ കയറ്റി അളക്കാൻ കേരള ജനതയ്ക്ക് വിട്ടുകൊടുത്തിരിക്കുന്നത്. അതേക്കുറിച്ച് എൻ ഐ എയും ഇ ഡി അന്വേഷിക്കുന്നുണ്ട്. കേന്ദ്രമന്ത്രിസഭയിൽ ഇരുന്നുകൊണ്ട് താൻ ഒന്നും പറയാൻ പാടില്ല. എങ്കിലും ഈ സർക്കാരിനെ ബാധിക്കുന്ന വിഷയങ്ങൾ വരുമ്പോൾ തിളക്കമുള്ളവരെ മലിനപ്പെടുത്തുക, കളങ്കപ്പെടുത്തുക എന്ന പ്രക്രിയയാണ് പോലീസിനെ ഉപയോഗിച്ച് നടത്തിക്കൊണ്ടിരിക്കുന്നത്.

ഭഗവാന്റെ ചെമ്പിനെക്കുറിച്ച് കണക്കെടുക്കട്ടെ. അയ്യപ്പനെക്കുറിച്ച് ഇതുവരെ താൻ ഒന്നും പറഞ്ഞിട്ടില്ല. താൻ കർമ്മിയാണ്. അയ്യപ്പൻ മനുഷ്യനാണ്. മൂത്ത സഹോദരനായിട്ടാണ് അയ്യപ്പനെ താൻ കാണുന്നത്. ഒരു രാഷ്ട്രീയത്തിനും അവകാശപ്പെട്ടതല്ല അയ്യപ്പൻ. ചെമ്പ്, സ്വർണം രസതന്ത്രം വലിയ മാറ്റമാണ് കേരളത്തിൽ ഉണ്ടാക്കാൻ പോകുന്നത്. പാലക്കാട് കേരളത്തിൻ്റെ അന്നപാത്രമാണ്. ഇനി അന്നപാത്രമെന്ന് പറഞ്ഞത് ഇവിടുത്തെ നപുംസകങ്ങൾക്ക് ഇഷ്ടപ്പെടാതെ വരുമോയെന്നും സുരേഷ് ഗോപി ചോദിച്ചു.

SUMMARY : ED raids at Dulquer and Prithviraj’s homes to bury gold chain controversy: Suresh Gopi

NEWS DESK

Recent Posts

ഇസ്ലാഹി സെന്റര്‍ സംയുക്ത മദ്രസ ഫെസ്റ്റ് സമാപിച്ചു

ബെംഗളൂരു: ബാംഗ്ലൂർ ഇസ്ലാഹി സെന്ററിൻ്റെ നേതൃത്വത്തിൽ ശിവാജിനഗർ, ഒകാലിപുരം, ഇലക്ട്രോണിക് സിറ്റി മദ്രസകളുടെ സംയുക്തമായി സംഘടിപ്പിച്ച മദ്രസ ഫെസ്റ്റ് സമാപിച്ചു.…

27 minutes ago

ജ്യേഷ്ഠൻ അനുജനെ കുത്തിക്കൊന്നു

മലപ്പുറം: പൂക്കോട്ടൂർ പള്ളിമുക്കിൽ ജ്യേഷ്ഠന്റെ കുത്തേറ്റ് അനുജൻ കൊല്ലപ്പെട്ടു. അമീർ ആണ് മരിച്ചത്. സഹോദരൻ ജുനൈദിനെ മഞ്ചേരി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.…

40 minutes ago

ബൈക്കുകൾ കൂട്ടിയിടിച്ച് 3 പേര്‍ മരിച്ചു

ബെംഗളൂരു: ബിദർ കന്നള്ളിക്ക് സമീപം രണ്ട് മോട്ടോർ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിക്കുകയും മൂന്ന് പേർക്ക്…

1 hour ago

ജയിലിൽ മൊബൈൽ ഫോൺ ഉപയോഗിച്ചു; തീവ്രവാദ കേസിലെ പ്രതിയുൾപ്പെടെ മൂന്ന് തടവുകാർക്കെതിരെ കേസ്

ബെംഗളൂരു: പരപ്പന സെൻട്രൽ ജയിലിൽ മൊബൈൽ ഫോൺ ഉപയോഗിച്ചതിന് 3 പേർക്കെതിരെ കേസെടുത്തു. ഐഎസ് തീവ്രവാദ റിക്രൂട്ടിങ് കേസ് പ്രതി…

1 hour ago

ഇഡി ഉദ്യോഗസ്ഥരെന്ന് ചമഞ്ഞ് തട്ടിപ്പ്; മലയാളി സ്വര്‍ണ വ്യാപാരിയിൽനിന്ന് മൂന്നുകോടിയുടെ സ്വർണം കവർന്നു

ബെംഗളൂരു : ഇഡി ഉദ്യോഗസ്ഥരെന്ന് ചമഞ്ഞ് സ്വര്‍ണ വ്യാപാരിയിൽനിന്ന് 3.2 കോടി രൂപയുടെ സ്വർണം കവർന്നു. കർണാടകത്തിലെ ഹുബ്ബള്ളിയിലാണ് സംഭവം.…

2 hours ago

ഇ​ന്ന് ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത; മൂ​ന്ന് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. നാളെ തിരുവനന്തപുരം,…

2 hours ago