LATEST NEWS

ക്രിസ്തുജയന്തി കോളേജിന് ഡീംഡ് യൂണിവേഴ്‌സിറ്റി പദവി

ബെംഗളൂരു: ബെംഗളൂരുവിലെ ക്രിസ്തുജയന്തി കോളേജിന് ഡീംഡ് യൂണിവേഴ്‌സിറ്റി പദവി ലഭിച്ചു. സിഎംഐ സഭയുടെ കോട്ടയം സെയ്ന്റ് ജോസഫ് പ്രൊവിൻസിന്റെ മേൽനോട്ടത്തിലുള്ള ബോധി നികേതൻ ട്രസ്റ്റിന്റെ കീഴിൽ കൊത്തന്നുർ ആസ്ഥാനമായി 25 വർഷമായി വിദ്യാഭ്യാസ സ്ഥാപനമാണ്.

യൂണിവേഴ്സിറ്റി എന്ന പുതിയ പദവിയോടെ ആഗോള വിജ്ഞാന നിർമ്മാണത്തിലേക്ക് ഉള്ള സംഭാവനകൾ കൂടുതൽ സാധ്യതയുള്ളത് ആക്കി മാറ്റുമെന്ന് പ്രിൻസിപ്പൽ ഡോ. അഗസ്റ്റിൻ ജോർജ് സിഎംഐ അഭിപ്രായപ്പെട്ടു. മാനേജ്‌മെന്റിന്റെയും അധ്യാപകരുടെയും വിദ്യാർഥികളുടെയും പൂർവ വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും അനധ്യാപകരുടെയും മറ്റ് അഭ്യുദായകാംക്ഷികളുടെയും കൂട്ടായപരിശ്രമമാണ് പുതിയനേട്ടത്തിനു പിന്നിലെന്നും അദ്ദേഹം പറഞ്ഞു.

നാഷണൽ അസ്സെസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിൽ മൂന്നാമത്തെ അക്രഡിറ്റേഷൻ സൈക്കിളിൽ- CGPA of 3.78 വിത്ത് A++ ഗ്രേഡും, 2024 ലെ NIRF റാങ്കിങ്ങിൽ അറുപതാമത്തെ സ്ഥാനവും ക്രിസ്തുജയന്തി സ്വന്തമാക്കിയിട്ടുണ്ട്. ഗവൺമെന്റിന്റെ ബെസ്റ്റ് ക്ലീൻ ആൻഡ് സ്മാർട്ട് ക്യാമ്പസിനുള്ള പ്രശസ്തമായ ഗോൾഡ് റേറ്റിംഗ് ക്യാമ്പസ് സ്റ്റാറ്റസ് അവാർഡും ക്രിസ്തുജയന്തി കരസ്ഥമാക്കിയിട്ടുണ്ട്. ഇന്ത്യ ടുഡേ എം ടി ആര്‍ എ സർവ്വേയിൽ ബെസ്റ്റ് എമർജിങ് കോളേജ് ഓഫ് ദ സെഞ്ചുറിയായി ക്രിസ്തുജയന്തി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

17 തവണ യൂണിവേഴ്സിറ്റി കൾച്ചറൽ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയിട്ടുള്ള ക്രിസ്തുജയന്തി പഠനത്തോടൊപ്പം കലയിലും കായികപരമായ കാര്യങ്ങളിലും മുൻ മുൻപന്തിയിൽ തന്നെ നിൽക്കുന്ന ബെംഗളൂരുവിലെ മികച്ച ഒരു കലാലയമാണ്.
SUMMARY: Kristu Jayanti College to be deemed university

NEWS DESK

Recent Posts

കീമില്‍ സര്‍ക്കാര്‍ അപ്പീലിനില്ല, പഴയ ഫോർമുല അനുസരിച്ച് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുമെന്ന് മന്ത്രി ആർ ബിന്ദു

തിരുവനന്തപുരം: കീം റാങ്ക് ലിസ്റ്റ് റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീലിനില്ലെന്ന് സര്‍ക്കാര്‍. പഴയ ഫോര്‍മുല പ്രകാരം പുതുക്കിയ റാങ്ക് ലിസ്റ്റ്…

42 minutes ago

മുണ്ടക്കൈ -ചൂരല്‍മല ദുരന്തം: കേരളത്തിന് 153.20 കോടി അനുവദിച്ച് കേന്ദ്രം

ന്യൂഡല്‍ഹി: മുണ്ടക്കൈ -ചൂരല്‍മല ദുരന്തത്തില്‍ കേരളത്തിന് 153.20 കോടി അനുവദിച്ച് കേന്ദ്ര സർക്കാർ. പ്രകൃതി ദുരന്തമുണ്ടായ ഹിമാചൽ, ഉത്തരാഖണ്ഡ്, അസം,…

51 minutes ago

സ്ത്രീ വേഷത്തിൽ സർക്കാർ ആശുപത്രിയിലെത്തി നവജാത ശിശുവിനെ തട്ടിയെടുക്കാൻ ശ്രമം

ബെംഗളൂരു: സ്ത്രീ വേഷം ധരിച്ചെത്തി റായ്ച്ചൂരിൽ സർക്കാർ ആശുപത്രിയിലെ പ്രസവ വാർഡിൽ നിന്നു നവജാതശിശുവിനെ തട്ടിയെടുക്കാൻ ശ്രമിച്ചയാൾ പിടിയിൽ. വ്യാഴാഴ്ച…

1 hour ago

മൈസൂരു മൃഗശാല പ്രവേശന ടിക്കറ്റ് നിരക്ക് 20% വർധിക്കും

ബെംഗളൂരു: മൈസൂരു മൃഗശാലയിലെ പ്രവേശന ടിക്കറ്റ് നിരക്ക് 20% വർധിക്കും. ടിക്കറ്റ് നിരക്ക് വർധിപ്പിക്കാനുളള ഭരണസമിതി തീരുമാനം വനം മന്ത്രി…

1 hour ago

പുതുച്ചേരി–മംഗളൂരു സെൻട്രൽ എക്സ്പ്രസ് ട്രെയിനുകളിൽ ഇനിമുതല്‍ എൽ.എച്ച്.ബി കോച്ചുകൾ

ബെംഗളൂരു: പുതുച്ചേരി – മംഗളൂരു സെൻട്രൽ – പുതിച്ചേരി എക്സ്പ്രസ് ട്രെയിന്‍ പരമ്പരാഗത കോച്ചുകൾക്ക് പകരം എൽ.എച്ച്.ബി (ലിങ്ക്-ഹോഫ്മാൻ-ബുഷ്) കോച്ചുകളിലേക്ക്…

2 hours ago

കോയമ്പത്തൂർ സ്ഫോടനക്കേസിലെ മുഖ്യപ്രതി ബെംഗളൂരുവിൽ അറസ്റ്റിൽ

ബെംഗളൂരു: കോയമ്പത്തൂർ സ്ഫോടനക്കേസിലെ മുഖ്യപ്രതി ടെയ്‌ലര്‍ രാജ(48) ബെംഗളൂരുവിൽ അറസ്റ്റിലായി. കോയമ്പത്തൂർ സിറ്റി പോലീസും ഭീകരവാദ വിരുദ്ധ സ്ക്വാഡും ചേർന്നാണ്…

2 hours ago