മലപ്പുറം: സംസ്ഥാനത്തെ അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ക്കുമേല്‍ കർശന നിയന്ത്രണങ്ങള്‍ക്ക് ഒരുങ്ങി വിദ്യാഭ്യാസ വകുപ്പ്. അധ്യാപകരുടെ യോഗ്യത ഉറപ്പാക്കും. ഒന്നാം ക്ലാസിലെ കുട്ടിക്ക് പ്രവേശന പരീക്ഷ നിയമലംഘനമെന്നും മന്ത്രി കൂട്ടിച്ചേർത്തു. അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ നടക്കുന്നത് വിദ്യാഭ്യാസ കച്ചവടമാണ്.
ഒന്നാം ക്ലാസിലെ കുട്ടിക്ക് പ്രവേശന പരീക്ഷ നിയമ ലംഘനമാണെന്നും സ്വാകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മാന്യമായ ഫീസ് മാത്രമേ വാങ്ങാവൂ എന്നും മന്ത്രി പറഞ്ഞു. അടുത്ത വർഷം മുതല്‍ അണ്‍ എയ്ഡഡ് വിദ്യാലയങ്ങളില്‍ സിലബസുകള്‍ ഏകീകരിക്കാൻ സർക്കാർ ഇടപെടും. അധ്യാപകരുടെ വിദ്യാഭ്യാസ യോഗ്യതയും പരിശോധിക്കുമെന്ന് മന്ത്രി അറിയിച്ചു.
കുട്ടികള്‍ സ്‌കൂളിലേക്ക് മൊബൈൽ ഫോണുകള്‍ കൊണ്ട് പോകുന്നത് നിരോധിക്കുന്ന കാര്യം സർക്കാർ ആലോചിക്കുന്നുണ്ടന്നെന്നും വി ശിവൻകുട്ടി കൂട്ടിച്ചേര്‍ത്തു. സ്കൂളില്‍ കുട്ടികള്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവരുന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന് വി ശിവൻകുട്ടി വ്യക്തമാക്കി. ഒന്നാം ക്ലാസ് മുതല്‍ ഒമ്ബത് വരെ സമ്പൂർണ വിജയത്തില്‍ യോജിപ്പില്ലെന്ന് മന്ത്രി പറഞ്ഞു.
കുട്ടികള്‍ സമ്പൂർണ്ണ വിജയം കൊടുക്കണം എന്ന് പറയുന്ന ഒരു വിഭാഗം ഉണ്ട്. അങ്ങനെ വരുമ്പോൾ കുട്ടിക്കോ അധ്യാപകർക്കോ രക്ഷിതാക്കള്‍ക്കോ ഉത്തരവാദിത്വമുണ്ടാകുമോ എന്നാണ് മന്ത്രിയുടെ ചോദ്യം.
SUMMARY: Education Department prepares for strict restrictions on unaided schools
ന്യൂഡൽഹി: പാരസെറ്റാമോള്‍, അമോക്‌സിലിന്‍ ഉള്‍പ്പടെ 35 അവശ്യമരുന്നുകളുടെ വില കുറക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. കാര്‍ഡിയോവാസ്‌കുലര്‍, പ്രമേഹം, മാനസിക രോഗം തുടങ്ങിയവക്കുള്ള…
യെമൻ: യെമനില്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കാൻ സഹോദരന്റെ കത്ത്. പുതിയ തിയതി തേടി…
കോഴിക്കോട്: പശുക്കടവില്‍ വീട്ടമ്മ ബോബിയുടെ ദുരൂഹമരണത്തില്‍ അയല്‍വാസി പോലീസ് കസ്റ്റഡിയില്‍. പന്നികളെ പിടിക്കാൻ വെച്ച വൈദ്യുതിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് ആണ്…
ബെംഗളൂരു: കേരളസമാജം ബെംഗളൂരു നോർത്ത് വെസ്റ്റ് സുവനീർ 'സ്‌മൃതി- 2025' പ്രകാശനം ചെയ്തു. പ്രസിഡന്റ് ചിത്തരഞ്ജന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ…
തൃശൂർ: അതിരപ്പിള്ളിയിൽ കനത്ത മഴ പെയ്യുന്ന സാഹചര്യത്തിൽ മേഖലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ ഇന്ന് അടച്ചിടും. ഇന്നലെ രാത്രിയിലും കനത്ത…
തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവില വീണ്ടും കൂടി. 40 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 74,360 രൂപയായി. ഗ്രാമിന്…