ലെബനനിൽ പേജറുകൾ പൊട്ടിത്തെറിച്ച് ഹിസ്ബുള്ള എംപിയുടെ മകനടക്കം 8 പേർ കൊല്ലപ്പെട്ടു. പരുക്കേറ്റവരുടെ എണ്ണം 2,700 കടന്നതായാണ് റിപ്പോർട്ടുകൾ. ഭീകര സംഘത്തിന്റെ പുതുതായി പുറത്തിറക്കിയ പേജറുകളാണ് പൊട്ടിത്തെറിച്ചത്. സംഘത്തിലെ രണ്ടുപേരും ഒരു പെൺകുട്ടിയും കൊല്ലപ്പെട്ടതായി ഹിസ്ബുള്ള ഉദ്യോഗസ്ഥരിലൊരാൾ അറിയിച്ചു.
വിവിധ ഹിസ്ബുള്ള യൂണിറ്റുകളിലെയും സ്ഥാപനങ്ങളിലെയും പ്രവർത്തകർ ആശയ വിനിമയത്തിനായി ഉപയോഗിച്ചിരുന്ന പേജറുകളാണ് പൊട്ടിത്തെറിച്ചത്. ലെബനനിലെ ഇറാൻ അംബാസഡർ മൊജ്തബ അമാനിക്ക് സ്‌ഫോടനത്തിൽ പരുക്കേറ്റതായാണ് വിവരം. സ്‌ഫോടനത്തിന്റെ കാരണം കണ്ടെത്താൻ അന്വേഷണം നടത്തിവരികയാണ്.
ആരോഗ്യമന്ത്രി ഫിറാസ് അബിയാദാണ് മരിച്ചവരുടെയും പരുക്കേറ്റവരുടെയും എണ്ണമുൾപ്പെടെയുള്ള വിവരങ്ങൾ പുറത്തുവിട്ടത്. ആരോഗ്യ പ്രവർത്തകർ പേജറുകൾ ഉപയോഗിക്കുന്നതിൽ നിന്നും വിട്ടുനിൽക്കാനും നിർദ്ദേശമുണ്ട്. ഹിസ്ബുള്ളയും ഇസ്രായേലും തമ്മിൽ സംഘർഷങ്ങൾ നടന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് സ്ഫോടനങ്ങൾ. എന്നാൽ സംഭവത്തിൽ ഇസ്രായേൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഗാസയിൽ ഇസ്രയേൽ നടത്തുന്ന ആക്രമണത്തിന് സമാന്തരമായി ലെബനനിലെ ഹിസ്ബുള്ളയും ഇസ്രയേലും തമ്മിലും പോരാട്ടം നടക്കുന്നുണ്ട്.
TAGS: EXPLOSION | LEBANON
SUMMARY: Eight including Hizbul mp son killed in pager explosion
ബെംഗളൂരു: തിരുവനന്തപുരം കല്ലറ സ്വദേശി കെ. ശ്രീധരകുറുപ്പ് (88) ബെംഗളൂരുവില്‍ അന്തരിച്ചു. മുന്‍ എന്‍ജിഇഎഫ് ജീവനക്കാരനാണ്. ഉദയനഗറിലായിരുന്നു താമസം. ഭാര്യ:…
കൊച്ചി: സിനിമയുടെ ചിത്രീകരണത്തിനിടെ ഉണ്ടായ അപകടത്തെത്തുടർന്ന് നടൻ വിനായകനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തോള് എല്ലിന് പരുക്കേറ്റതിനെ തുടര്‍ന്നു താരത്തെ കൊച്ചിയിലെ…
ബെംഗളൂരു: ക്രിസ്മസ് പുതുവത്സര അവധിക്കാല തിരക്ക് പരിഗണിച്ച് മംഗളൂരു- ചെന്നൈ റൂട്ടില്‍ സ്പെഷ്യല്‍ ട്രെയിന്‍ അനുവദിച്ച് റെയില്‍വേ. മംഗളൂരു ജങ്ഷൻ…
ബെംഗളൂരു: വിദ്യാർഥികളുടെ എണ്ണം കുറവായതിനാൽ മംഗളൂരു സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്ത 22 സ്വകാര്യ കോളജുകൾ അടച്ചുപൂട്ടാന്‍ തീരുമാനം. വൈസ് ചാൻസലർ…
ബെംഗളൂരു: ഡിസംബർ 19 ന് കന്യാകുമാരിയിൽ നിന്ന് തുടക്കം കുറിച്ച സമസ്ത ശതാബ്ദി സന്ദേശ യാത്രയിൽ അനുഗമിച്ച് ബെംഗളൂരുവിലെ സമസ്തയുടെ…
തിരുവനന്തപുരം: മണ്ഡല പൂജയോടനുബന്ധിച്ച് 26നും 27നും ശബരിമല ദർശനത്തിനെത്തുന്നവരുടെ എണ്ണം പരിമിതപ്പെടുത്തും. വെർചൽ ക്യൂ, സ്പോട്ട് ബുക്കിംഗ് എന്നിവയിൽ നിയന്ത്രണം…