Categories: NATIONALTOP NEWS

ഛത്തീസ്ഗഢില്‍ എട്ട് മാവോവാദികളെ വധിച്ചു; ഒരു സൈനികന്‍ കൊല്ലപ്പെട്ടു

ഛത്തീസ്ഗഢില്‍ നടന്ന ഏറ്റുമുട്ടലില്‍ എട്ട് മാവോവാദികളെ വധിച്ചു. ഏറ്റുമുട്ടലിനിടെ ഒരു ജവാൻ വീരമൃത്യുവരിച്ചു. രണ്ട് ജവാന്മാര്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ട്. ഛത്തീസ്ഗഢിലെ നാരായണ്‍പുര്‍ ജില്ലയിലെ അബുജമാദ് മേഖലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്.

മേഖലയിലെ വിവിധയിടങ്ങളില്‍ ഏറ്റുമുട്ടലില്‍ മാവോവാദികളുമായി ഏറ്റുമുട്ടല്‍ നടന്നുവരികയായിരുന്നു. ജില്ലാ റിസര്‍വ് ഗാര്‍ഡ്‌സിന്റെയും പ്രത്യേക ദൗത്യസംഘത്തിന്റെയും നേതൃത്വത്തില്‍ നാരായണ്‍പുര്‍, കൊണ്ടഗാവ്, കാങ്കേര്‍, ദന്തേവാഡ എന്നിവിടങ്ങളിലാണ് മാവോവാദികള്‍ക്കെതിരായ സംയുക്ത ഓപ്പറേഷന്‍ നടത്തിയിരുന്നത്.

ജൂണ്‍ 12-ാം തീയതി മുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരും മാവോവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചിരുന്നു. പലതവണ ഇരുഭാഗങ്ങളില്‍നിന്നും വെടിവെപ്പുണ്ടായി. ഇതിനിടെയാണ് എട്ട് മാവോവാദികള്‍ കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലിനിടെ ഒരു ജവാനും വീരമൃത്യുവരിച്ചു.


TAGS: ARMY| DEATH| CHATTISGARH|
SUMMARY: Eight Maoists killed in Chhattisgarh; A soldier was killed

Savre Digital

Recent Posts

വോട്ടർമാരെ അധിക്ഷേപിക്കുന്ന പരാമർശത്തില്‍ ഖേദിക്കുന്നു; എം.എം മണി

നെടുങ്കണ്ടം: തദ്ദേശ തിരഞ്ഞെടുപ്പ്​ ഫലം പുറത്ത്​ വന്നതിന്​ പിന്നാലെ വോട്ടർമാർ നന്ദികേട്​ കാണിച്ചുവെന്ന തന്റെ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് മുൻ…

2 minutes ago

ഹോട്ടലിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം; രണ്ട് സ്ത്രീകളടക്കം മൂന്നുപേർക്ക് ഗുരുതര പരുക്ക്

തിരുവനന്തപുരം: നെടുമങ്ങാട് അഴീക്കോട് ഹോട്ടലിൽ ​ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മൂന്നുപേർക്ക് ​ഗുരുതര പരുക്ക്. ഇന്ന് രാവിലെ ഭക്ഷണം തയ്യാറാക്കുന്നതിനിടെയാണ്…

14 minutes ago

തിരുവനന്തപുരത്ത് യു.ഡി.എഫ് സ്ഥാനാർഥി കുഴഞ്ഞുവീണ് മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിലെ യു.ഡി.എഫ് സ്ഥാനാർഥി കുഴഞ്ഞുവീണ് മരിച്ചു. ഇടവക്കോട് വാർഡിൽ മത്സരിച്ച സിനി(50) ആണ് മരിച്ചത്. ശ്രീകാര്യത്തിലുള്ള വീട്ടിൽ…

29 minutes ago

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: കണ്ണൂർ അലവിൽ സ്വദേശി കെ പി വസന്തന്‍ (74) ബെംഗളൂരുവില്‍ അന്തരിച്ചു. ടി.സി. പാളയ, കിത്തിഗന്നൂർ ന്യൂ സിറ്റി…

3 hours ago

ഒന്നരമാസത്തെ വിശ്രമത്തിന് ദലൈലാമ കർണാടകയില്‍ എത്തി

ബെംഗളൂരു: ടിബറ്റൻ ആത്മീയ നേതാവായ ദലൈലാമ കർണാടകയില്‍ എത്തി. ഉത്തര കന്നഡ ജില്ലയിലെ മുണ്ട്‌ഗോഡ് ടിബറ്റൻ കേന്ദ്രത്തിലെ ഡ്രിപങ് ഗൊമാങ്…

3 hours ago

തിരുവനന്തപുരം നഗരം ആര് ഭരിക്കും? വി.വി. രാജേഷും ശ്രീലേഖയും പരിഗണനയില്‍

തിരുവനന്തപുരം: വലിയ ഒറ്റക്കക്ഷിയായി ഭരണം പിടിച്ചെടുത്ത തിരുവനന്തപുരം കോർപ്പറേഷന്റെ ചുക്കാന്‍ ആരെ ഏല്‍പ്പിക്കുമെന്ന ചര്‍ച്ചകള്‍ സജീവം.. മുതിര്‍ന്ന ബിജെപി നേതാവ്…

4 hours ago