തൃശൂർ: തൃശൂർ കോടാലിയില്‍ എട്ട് വയസ്സുകാരൻ പാമ്പ് കടിയേറ്റു മരിച്ചു. ആല്‍ജോ ആണ് മരിച്ചത്. ആല്‍ജോയുടെ സഹോദരൻ അനോജിനും പാമ്പ് കടിയേറ്റു. ചികിത്സയില്‍ കഴിയുകയാണ്. കുട്ടികള്‍ കിടന്ന മുറിയിലെ തലയണയ്‌ക്കടിയില്‍ നിന്ന് പാമ്പിനെ കണ്ടെത്തി. ഇന്നലെ രാത്രി രണ്ട് മണിയോടെയാണ് രണ്ട് കുട്ടികള്‍ക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
തലേദിവസം ഒരു അവകാഡോ ജ്യൂസ് കുടിച്ച ശേഷമായിരുന്നു കുട്ടികള്‍ കിടന്നത്. അതുകൊണ്ടുതന്നെ മാതാപിതാക്കള്‍ അടക്കം എല്ലാവരും കരുതിയത് ഭക്ഷ്യവിഷബാധയായിരിക്കാം എന്നാണ്. പിന്നാലെ ചാലക്കുടിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ കുട്ടികളെ എത്തിക്കുകയായിരുന്നു. അപ്പോഴാണ് പാമ്പ് കടിയേറ്റതാണെന്ന് വ്യക്തമാകുന്നത്. രണ്ട് കുട്ടികളുടെയും ശരീരത്തില്‍ പാമ്പ് കടിയേറ്റതിന്റെ അടയാളവും കണ്ടെത്തി.
ആശുപത്രിയില്‍ വെച്ചുതന്നെ ആല്‍ജോ മരിക്കുകയായിരുന്നു. ആല്‍ജോയുടെ ജ്യേഷ്ഠൻ അനോജിനും പാമ്പ് കടിയേറ്റു. അനോജിന്റെ നില ഗുരുതരമാണ്. നാട്ടുകാരും ബന്ധുക്കളും ചേർന്ന് വീടിനുള്ളില്‍ വിശദമായി നടത്തിയ തിരച്ചിലിലാണ് കുട്ടികള്‍ കിടന്നിരുന്ന മുറിയിലെ തലയണയ്‌ക്ക് അടിയില്‍ നിന്ന് പാമ്പിനെ കണ്ടെത്തിയത്.
SUMMARY: Eight-year-old boy dies of snake bite in Thrissur
പാരീസ്: പ്രശസ്ത ഫ്രഞ്ച് നടി നതാലി ബായേ (77) അന്തരിച്ചു. മസ്തിഷ്കത്തിലെ ന്യൂറോണുകളെ ബാധിക്കുന്ന രോഗാവസ്ഥമൂലം ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്.…
ബെംഗളൂരു: ബല്ലാരിയിൽ പാരച്യൂട്ട് പരിശീലനത്തിനിടെ 50 അടി ഉയരത്തിൽ നിന്ന് വീണ് രണ്ടു സൈനികര്‍ക്ക് പരുക്ക്. ബല്ലാരിയുടെ പ്രാന്തപ്രദേശത്തുള്ള പി.ഡി…
തൃശ്ശൂർ: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പ്രധാനമന്ത്രി നരേന്ദ്ര മോദി ലംഘിച്ചെന്ന് പരാതി. വനിതാ സംവരണ ബില്ലുമായി ബന്ധപ്പെട്ട് ശനിയാഴ്ച രാത്രി പ്രധാനമന്ത്രി…
കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയിലേക്ക് നയിച്ചത് ലോണ്‍ ആപ്പുകളില്‍ നിന്നുള്ള ഭീഷണിയാണെന്ന് കോളേജ് മാനേജ്മെന്റ്.…
ഓർമ്മ കുറിപ്പുകൾ ◼️ അഡ്വ. സത്യൻ പുത്തൂര്‍ അധ്യായം അഞ്ച് മൃതിയുടെ തിരനോട്ടം മുന്നാം ക്ലാസിലുള്ളപ്പോഴായിരുന്നു വടക്കേൽ സുജയുടെ…
മലക്കപ്പാറ: തമിഴ്നാട് മലക്കപ്പാറ ഷോളയാർ ഡാം പരിസരത്ത് വയോധകയെ പുലി ആക്രമിച്ച് കൊന്നു. അണക്കെട്ടിനു സമീപം താമസിക്കുന്ന ഇസമ്മയാണ് (75)…