ബെംഗളൂരു: തെരുവുനായ്ക്കളുടെ ആക്രമണത്തിൽ എട്ട് വയസുകാരിക്ക് പരുക്ക്. റായ്ച്ചൂരിൽ കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. ചൈത്രയെന്ന പെൺകുട്ടിക്കാണ് പരുക്കേറ്റത്. രാവിലെ വീട്ടിൽ നിന്നും പുറത്തിറങ്ങിയ കുട്ടിയെ തെരുവുനായ ആക്രമിക്കുകയായിരുന്നു. 15ഓളം തെരുവുനായ്ക്കളുടെ കൂട്ടമാണ് കുട്ടിയെ ആക്രമിച്ചത്.
ആക്രമണത്തിൽ പെൺകുട്ടിയുടെ ചെവി, കഴുത്ത്, പുറം എന്നിവിടങ്ങളിൽ ഗുരുതരമായി പരുക്കേറ്റു. നാട്ടുകാർ ഇടപെട്ടാണ് നായ്ക്കളിൽ നിന്ന് കുട്ടിയെ രക്ഷിച്ചത്. ചൈത്രയെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ നില അതീവഗുരുതരമാണെന്ന് പോലീസ് അറിയിച്ചു. തെരുവുനായ്ക്കളുടെ ശല്യത്തെക്കുറിച്ച് പലതവണ പരാതിപ്പെട്ടിട്ടും ഗ്രാമപഞ്ചായത്ത് അധികൃതർ അവഗണന കാണിക്കുന്നുവെന്ന് ചൈത്രയുടെ മാതാപിതാക്കളും നാട്ടുകാരും ആരോപിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്തു.
TAGS: KARNATAKA | DOG ATTACK
SUMMARY: Eight-year-old girl in Raichur critically injured in stray dog attack
കൊച്ചി: ശബരിമല സ്വർണ്ണ കവർച്ച രണ്ടാം കേസിലും ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കട്ടിളപ്പാളിയിലെ സ്വർണ്ണം മോഷ്ടിച്ച കേസിലാണ് അറസ്റ്റ്.…
ബെംഗളൂരു: ബാംഗ്ലൂര്‍ കലാസാഹിത്യ വേദി സ്റ്റേജ് ക്രാഫ്റ്റ് സ്റ്റുഡിയോ മ്യൂസിക് അക്കാദമിയുമായി ചേര്‍ന്ന് നടത്തുന്ന മെലഡി റോക്ക് മ്യൂസിക് ബാൻഡിന്റെ…
കണ്ണൂർ: കണ്ണൂരില്‍ മൂന്നു മാസം പ്രായമായ കുഞ്ഞ് കിണറ്റില്‍ മരിച്ചനിലയില്‍. കുറുമാത്തൂർ പൊക്കുണ്ടില്‍ ജാബിർ - മുബഷിറ ദമ്പതികളുടെ മകൻ…
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് സ്വർണവില ഉയർന്നു. ഇന്ന് പവന് 120 രൂപ വർധിച്ചു. ഇന്ന് ഒരു പവൻ 22 കാരറ്റ്…
കോഴിക്കോട്: രക്താർബുദ ചികിത്സയിൽ വിപ്ലവകരമായ മുന്നേറ്റം കുറിച്ച് മേയ്ത്ര ഹോസ്പിറ്റൽ. 25 വയസുകാരനായ രക്താർബുദ രോഗിക്ക് കാർ-ടി സെൽ തെറാപ്പി…
ബെംഗളൂരു: കേരള എഞ്ചിനിയേഴ്സ് അസോസിയേഷൻ (കെഇഎ) വാർഷികം നവംബർ 9 ന് രാവിലെ 9 മുതൽ നിംഹാൻസ് കൺവെൻഷൻ സെന്ററിൽ…