BENGALURU UPDATES

മെട്രോ യെല്ലോ ലൈനില്‍ എട്ടാം ട്രെയിന്‍; ഇനി സർവീസ് ഇടവേള എട്ടുമിനിറ്റ്

ബെംഗളൂരു: നമ്മ മെട്രോയുടെ യെല്ലോ ലൈനില്‍ എട്ടാമത്തെ ട്രെയിന്‍ കൂടി സര്‍വീസിന് എത്തി. കൊൽക്കത്തയിൽനിന്നും ആറു കോച്ചുകളുള്ള ട്രെയിന്‍ തിങ്കളാഴ്ച രാവിലെയാണ് ഹെബ്ബഗോഡി ഡിപ്പോയിലെത്തിയത്. ട്രെയിനിന്റെ പ്രവർത്തന പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കി അടുത്തമാസം പകുതിയോടെ സർവീസിനിറക്കുമെന്നാണ് പ്രതീക്ഷ. ഇതോടെ പാതയിൽ സർവീസുകളുടെ ഇടവേളാ ദൈർഘ്യം എട്ടുമിനിറ്റായി കുറയും. നഗരത്തിലെ പ്രധാന ഐടി കേന്ദ്രങ്ങളിലൂടെ കടന്നുപോകുന്ന ആർവി റോഡ്‌ മുതല്‍ ബൊമ്മ സാന്ദ്രവരെയുള്ള 19.5 കിലോമീറ്റർ ദൈർഘ്യമുള്ള യെല്ലോ ലൈനില്‍ 16 സ്റ്റേഷനുകളാണ് ഉള്ളത്.

SUMMARY: Eighth train on Metro Yellow Line; Service interval now eight minutes

NEWS DESK

Recent Posts

ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ നിർണായക നീക്കവുമായി ഇ ഡി; ബെംഗളൂരു അടക്കം 21 ഇടത്ത് റെയ്ഡ്

കൊച്ചി:  ശബരിമല സ്വര്‍ണക്കൊള്ളയില്‍ വ്യാപക റെയ്ഡുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് .പ്രതികളുടെ വീടുകളില്‍ ഉള്‍പ്പെടെ 21 ഇടങ്ങളിലാണ് ഇ ഡി പരിശോധന.…

25 minutes ago

ബാഡ്മിന്റൺ കോർട്ടിലെ ഇതിഹാസം; സൈന നെഹ്‌വാൾ വിരമിച്ചു

ന്യൂഡൽഹി: ബാഡ്മിന്‍റൺ കോർട്ടിൽ ഇന്ത്യയ്ക്കായി വിസ്മയങ്ങൾ തീർത്ത സൈന നെഹ്‌വാൾ വിരമിച്ചു. ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് കഴിഞ്ഞ രണ്ടുവർഷമായി താരം കളിയിൽ നിന്ന്…

1 hour ago

ദീപക്കിന്റെ ആത്മഹത്യ; യുവതിക്കെതിരെ അന്വേഷണം ഊർജിതമാക്കി പോലീസ്

കോഴിക്കോട്: ലൈംഗികാതിക്രമ ആരോപണത്തിന് പിന്നാലെ കോഴിക്കോട് ഗോവിന്ദപുരം സ്വദേശി യു. ദീപക്ക് ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്.…

2 hours ago

റോഡ് മുറിച്ചു കടക്കുന്നതിനിടെ എട്ടുവയസ്സുകാരനും അമ്മയും ബസിടിച്ച് മരിച്ചു

ബെംഗളൂരു: ബെംഗളൂരു വിവേക് നഗര്‍ ഈജിപുരയിൽ റോഡ് മുറിച്ചു കടക്കുമ്പോൾ കോളേജ് ബസ്സിടിച്ച് എട്ടുവയസ്സുകാരനും അമ്മയും മരിച്ചു. ആന്ധ്ര സ്വദേശിനിയായ…

2 hours ago

ഹുൻസൂരിൽ മലയാളിയുടെ ജ്വല്ലറിയിൽ കവർച്ച നടത്തിയ സംഭവം: 2 പേർ പിടിയിൽ

ബെംഗളൂരു: മൈസൂരുവിനടുത്ത ഹുന്‍സൂരില്‍ ഇരിക്കൂര്‍ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ജ്വല്ലറിയില്‍ നിന്നു 10 കോടിയുടെ ആഭരണങ്ങള്‍ കവര്‍ന്ന കേസില്‍ 2 പേരെ…

2 hours ago

ബെംഗളൂരു തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ടിംഗ് യന്ത്രങ്ങൾക്ക് പകരം ബാലറ്റ് പേപ്പറുകള്‍

ബെംഗളൂരു: ബൃഹത് ബെംഗളൂരു മഹാ നഗരപാലിക (ബി.ബി.എം.പി) വിഭജിച്ച് ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിയുടെ (ജി.ബി.എ) കീഴിൽ രൂപവത്കരിച്ച അഞ്ച് നഗര…

11 hours ago