ബെംഗളൂരു : ലോക്ക് ഡൗൺ ആർട്ട്വർക്സ് (എൽ.എ.ഡബ്യു.) അവതരിപ്പിക്കുന്ന ബെംഗളൂരുവിലെ ആദ്യ മലയാള സോളോ ആക്ട് നാടകമേളയായ ‘ഏകം’ 19-ന് വിൽസൻ ഗാർഡൻ ആട്ടക്കളരി സെന്റർ ഫോർ മൂവ്‌മെന്റ് ആർട്‌സ് രംഗമണ്ഡല ബ്ലാക്ക് ബോക്സ് തിയേറ്ററില്‍ നടക്കും. ആവൃത്തം (നിഴൽ നാടകം), സ്പോട്ട് ലൈറ്റ്, ഋണാഹൂതി, പര്യന്തം, കുമാരൻ ന്യൂട്രൽ എന്നി അഞ്ച് ഏകപാത്രാഭിനയ നാടകങ്ങൾ തത്സമയ ഇംഗ്ലീഷ് പരിഭാഷയോടെയാണ് അരങ്ങേറുന്നത്. അഞ്ചു നാടകങ്ങള്‍ക്കും വൈകീട്ട് നാലിനും ഏഴിനുമായി രണ്ട് പ്രദര്‍ശനങ്ങള്‍ ഉണ്ടാകും. 100 മിനിറ്റാണ് ദൈർഘ്യം. അനിൽ തിരുമംഗലമാണ് നാടകങ്ങളുടെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. പ്രവേശന ടിക്കറ്റുകള്‍ക്ക്: 9071360206
<br>
TAGS : DRAMA | ART AND CULTURE
SUMMARY : ‘Ekam’ Mono Drama Festival on the 19th
ആധാർ പുതുക്കാനും തിരുത്താനുമുള്ള നിരക്ക് പരിഷ്കരിച്ച് യുണീക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ഉത്തരവിറങ്ങി. ആധാറിലെ പേര്, ജനനത്തീയതി,…
മലപ്പുറം: തിരൂരില്‍ സ്വകാര്യ ബസുകള്‍ക്കിടയിൽപ്പെട്ട് കൈയ്ക്ക് പരുക്കേറ്റ എട്ടാം ക്ലാസ് വിദ്യാർഥിയുടെ വിരല്‍ അറ്റു. പറവണ്ണ മുറിവഴിക്കലിൽ കഴിഞ്ഞ ദിവസമാണ്…
ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ അറസ്റ്റില്‍. ഇന്ന് രാവിലെ എട്ടുമണിക്ക് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട്…
ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…
ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…
ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…